"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
http://blogbhoomi.blogspot.com/2010/03/20.html കോപ്പിയടി Afsalashyana (Talk) ചെയ്ത 683047 എന്ന തിരുത്തൽ നീക്കം ചെയ
വരി 18:
}}
[[അഡോബി സിസ്റ്റംസ്]] നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് '''അഡോബി ഫോട്ടോഷോപ്പ്'''. ഫോട്ടോഷോപ്പ് CS4 ആണ് പുതിയ പതിപ്പ്.
=='''ഫോട്ടോഷോപ്പ്‌ @20''' ==
കംപ്യൂട്ടർ ഉപയോഗിച്ചുതുടങ്ങുമ്പോൾത്തന്നെ മിക്കവരും കേട്ടുതുടങ്ങുന്ന പേരാണ്‌ ഫോട്ടോഷോപ്പ്‌. ചിത്രങ്ങൾക്ക്‌ മിഴിവേകുവാനും മറ്റു ചില അവസരത്തിൽ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും വരയ്‌ക്കാനും ഈ ചിത്രപ്പീടിക (Photoshop) തന്നെ ആശ്രയം. കംപ്യൂട്ടർ ഇമേജിങ്‌ രംഗത്ത്‌ പിച്ചവച്ചു നടക്കുന്നവർമുതൽ തികഞ്ഞ പ്രൊഫഷണൽ വൈഭവമുള്ള ആർട്ടിസ്‌റ്റുകൾവരെ ഫോട്ടോഷോപ്പിന്റെ ആരാധകർ. ഈ ആവശ്യകത മുൻകൂട്ടി കണ്ടുകൊണ്ടാകണം നിർമാതാക്കളായ അഡോബി ഓരോ പുതിയ പതിപ്പ്‌ പുറത്തിറക്കുമ്പോഴും നവീനവും പുതുക്കപ്പെട്ടതുമായ സൗകര്യങ്ങൾ (New and Improved tools) ഫോട്ടോഷോപ്പിലേക്ക്‌ വിദഗ്ദമായി ഇണക്കിച്ചേർക്കുന്നത്‌.
==അൽപ്പം ചരിത്രം:==
മിഷിഗൺ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന തോമസ്‌ നോളും സഹോദരൻ ജോണും കൂടി പരീക്ഷണം എന്ന നിലയിൽ 1987ൽ തുടങ്ങിയതാണ്‌ ഈ സംരംഭം. പിതാവിന്റെ ഫോട്ടോഗ്രഫി പരീക്ഷണശാലയുടെ ഇരുട്ടുമുറി ബാല്യകാലംമുതൽക്കേ ഇവരിൽ ചിത്രകൗതുകത്തിന്റെ സാധ്യതകൾക്ക്‌ വിത്തുപാകിയെന്നു പറയാം. അന്നത്തെ കാലത്തുതന്നെ പിതാവ്‌ തന്റെ ആവശ്യങ്ങൾക്കും മറ്റുമായി ഒരു കംപ്യൂട്ടറും വാങ്ങിയിരുന്നു. പ്രതിഭയുടെ മിന്നലാട്ടം ചിത്രപ്പണിയുടെ രൂപത്തിൽ കംപ്യൂട്ടറിലൂടെ വളരാൻ അധികസമയം എടുത്തില്ല. കളർ മോണിറ്ററും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസും (GUI) അത്രമേൽ വ്യാപകമല്ലാതിരുന്ന ആ കാലത്ത്‌ തോമസ്‌ നോൾ ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. ചാരനിറമുള്ള ചിത്രങ്ങൾ (Greyscale Images) കൈകാര്യം ചെയ്യാനുതകുന്നതായിരുന്നു ഇത്‌. കറുപ്പും വെളുപ്പും മാത്രം മിന്നിമറയുന്ന സ്‌ക്രീൻ ചതുരത്തിൽ ഇതിന്റെ ഷെയ്‌ഡുകളായ വിവിധാനുപാതത്തിലുള്ള ചാരനിറം മാത്രമായിരുന്നു അന്നത്തെ പരമാവധി സാധ്യത. അത്‌ അവർ ഭംഗിയായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. 1987ൽ ആരംഭസമയത്ത്‌ `ഡിസ്‌പ്ലേ' എന്നായിരുന്നു പേര്‌. പിന്നീട്‌ ചെറിയൊരു ഇടവേളയിൽ `ഇമേജ്‌ പ്രോ' എന്ന പേരുമാറ്റവും നടന്നു. 1990ൽ ലോകപ്രസിദ്ധമായ `അഡോബി' ഈ ചിത്രപ്പണി സോഫ്‌റ്റ്‌വെയറിയെ സ്വന്തമാക്കി (അതോ ഇതിനെ സ്വന്തമാക്കുന്നതിലൂടെ അഡോബി പ്രശസ്‌തമാവുകയായിരുന്നോ!). ഏതായാലും അഡോബി എന്ന പുത്തൻ ഉടമയ്‌ക്കൊപ്പം ചെന്നപ്പോൾ `ഫോട്ടോഷോപ്പ്‌' ആരാധകരുടെ ഇഷ്ടപ്പെട്ട ആപ്ലിക്കേഷൻ ആകാൻ ഏറെസമയം എടുത്തില്ല. ഇന്ന്‌ ഇതിൽ എത്രയധികം സൗകര്യങ്ങളുണ്ടെന്ന്‌ അറിയുന്നവർ അത്രയധികം ഉണ്ടാകില്ല അതായത് എല്ലാ മെനുവും അതിന്റെ പരമാവധി സൗകര്യവും അറിയുന്നവർ ചുരുക്കം. ഡിജിറ്റൽ ക്യാമറകളുടെ വൻ ജനപ്രീതിയും വ്യാപകമായ ഉപയോഗവും അക്ഷരാർഥത്തിൽ ഫോട്ടോഷോപ്പിനെ ആർക്കും വിട്ടുപിരിയാൻ പറ്റാത്ത തലത്തിലേക്കെത്തിച്ചു.
 
നമ്മുടെ നാട്ടിലെ സ്‌റ്റുഡിയോയിലെ ചിത്രമെടുപ്പിന്റെ ഭൂതകാലം തന്നെ നോക്കുക. ഭാരമേറിയ ക്യാമറയിൽ ഫോട്ടോഗ്രാഫിക്‌ ഫിലിം റോൾ ലോഡ്‌ ചെയ്‌തശേഷം എടുക്കുന്ന ഫോട്ടോ, ഹൈപ്പോവാട്ടർ ഉപയോഗിച്ചു കഴുകിയശേഷം ഡെവലപ്‌ ചെയ്‌തെടുക്കുന്നു. ഒരു ഫോട്ടോ എടുക്കാനുള്ള ചെലവ്‌, സമയം എന്നിവ ഏറെയായിരുന്നു. ഇന്നാകട്ടെ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച്‌ ഒട്ടേറെ ഫോട്ടോ നിമിഷംകൊണ്ട്‌ എടുക്കാനാകും. കപ്യൂട്ടറിൽ നോക്കി നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ ചിത്രം തെരഞ്ഞെടുത്ത്‌ േഫാട്ടോഷോപ്പിൽ `മിനുക്കൽ' പണി നടത്തിയശേഷം മിനിറ്റുകൾക്കുള്ളിൽ കൈകളിലേക്കെത്തിക്കും. നേരത്തത്തെ`ഡാർക്‌റൂം' പ്രക്രിയയെയാണ്‌ നല്ല വെളിച്ചത്തിൽ ഇരിക്കുന്ന കംപ്യൂട്ടറിലെ ഫോട്ടോഷോപ്പ്‌ മാറ്റി പ്രതിഷ്‌ഠിച്ചത്‌.
 
സാങ്കേതികവിദ്യയോടുള്ള ചങ്ങാത്തം സമൂഹത്തിൽ എല്ലാകാലത്തും ഭീതിയോ ആശങ്കയോ ആയി ഇരുപ്പുറപ്പിക്കാറുണ്ട്‌. പരമ്പരാഗത ശൈലിയെ തകർക്കുന്ന വേഗവും കൈമാറ്റ സൗകര്യങ്ങളുമാണ്‌ ഇതിനു കാരണം. ഇവിടെ ഇത്‌ `ഫോട്ടോഷോപ്പ്‌ ഫോബിയ' എന്നു പറയാവുന്ന ഒരു തലത്തിലേക്കെത്തിച്ചിട്ടുണ്ട്‌. അപകീർത്തികരമായ ചിത്രങ്ങൾ, അശ്ലീലതയുടെ ചുവയുള്ള എഡിറ്റിങ്ങുകൾ, വ്യാജ സർട്ടിഫിക്കറ്റുകൾ, ചിത്രവധം എന്നിവ നടത്താൻ ഫോട്ടോഷോപ്പിനെ കൂട്ടുപിടിച്ചവർ കുറവല്ല. ഇനി തനി/യഥാർഥ ഫോട്ടോ കാണിച്ച്‌ ഒരാളെ സത്യത്തിന്റെ രീതിയിലേക്ക്‌ ചോദ്യംചെയ്യാൻ ആരംഭിച്ചാലും അയാൾ രക്ഷയുടെ അവസാന കച്ചിത്തുരുമ്പായി എടുത്ത്‌ വീശുന്നതും `ഓ! ഇത്‌ ഫോട്ടോഷോപ്പിന്റെ കളിയാ'! എന്നായിരിക്കുന്നു. ഇമേജ്‌ എഡിറ്റിങ്ങിനുള്ള കോറൽഡ്രോ, സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപായമായ `ജിമ്പ്‌' എന്നിവയ്‌ക്കും ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഫോട്ടോഷോപ്പ്‌ ഒരു പ്രോഡക്ട്‌ ഐഡന്റിഫിക്കേഷൻ സ്ഥാപിച്ചെടുത്തു എന്നത്‌ നിഷേധിക്കാനാകില്ല (ഫോട്ടോസ്‌റ്റാറ്റിന്‌ Xerox കോപ്പി, വനസ്‌പതിക്ക്‌ ഡാൽഡ, ആന്റിസെപ്‌റ്റിക്‌ ലായനിക്ക്‌ ഡെറ്റോൾ എന്നുപറയുന്നപോലെ).
==മലയാളി ടച്ചും==
എവിടെ ചെന്നാലും മലയാളികൾ ഉണ്ടെന്നു പറയുന്നത്‌ ഒരുപക്ഷേ ഫലിതമായിട്ടാകാം. എന്നാൽ ഫോട്ടോഷോപ്പ്‌ കംപ്യൂട്ടറിൽ സജീവമായി വരുന്നവേളയിൽ ഔദ്യോഗിക മുദ്രയ്‌ക്കും ഗ്രാഫിക്‌സിനുമൊപ്പം ഇതിൽ സഹകരിച്ച പ്രൊഫഷണലുകളുടെ പേര്‌ എഴുതിക്കാണിക്കുന്നുണ്ട്‌. ഇതിൽ ഒരു മലയാളി ഉണ്ട്‌. പത്തനംതിട്ട സ്വദേശി വിനോദ്‌ ബാലകൃഷ്‌ണൻ. കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിൽനിന്നു ബിരുദമെടുത്ത വിനോദ്‌ അഡോബിയിലെ മുൻനിര എൻജിനിയറാണ്‌. തിരുച്ചിറപ്പള്ളി ആർഇസിയിൽ നിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്ത തമിഴ്‌നാട്ടുകാരനായ സീതാരാമൻ നാരായണനും അഡോബിയിൽ മറ്റൊരു മുതിർന്ന ഇന്ത്യൻ സാന്നിധ്യമാണ്‌.
By Afsalashyana@gmail.com
 
പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി ഇന്നു നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ്‌ ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയർമാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്!്വെയർ ഇന്ന് അഡോബ്‌ ഫോട്ടോഷോപ്പ് സി എസ് ഫോർ എന്ന ആധുനിക വേർഷൻ വരെ എത്തി നിൽക്കുന്നു.
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്