"ശിശുനാഗ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ക്രി.മു. 684-നു ശിശുനാഗ രാജവംശം ആണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത് എ...
 
(ചെ.)No edit summary
വരി 1:
ക്രി.മു. 684-നു ശിശുനാഗ രാജവംശം ആണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ശിശുനാഗന്‍ (ശിശുനാകന്‍ എന്നും അറിയപ്പെടുന്നു) ആണ് 10 രാജാക്കന്മാര്‍ അടങ്ങിയ ഈ രാജവംശം സ്ഥാപിച്ചത്. അദ്ദേഹം ക്രി.മു. 684-നു മഗധ സാമ്രാജ്യം സ്ഥാപിച്ചു. രാജഗ്രിഹ ആയിരുന്നു ആദ്യകാല തലസ്ഥാനം. പിന്നീട് പാടലീപുത്രം തലസ്ഥാനമായി. ഇന്നത്തെ പാറ്റ്ന നഗരമാണ് പാടലീപുത്രം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു മഗധ സാമ്രാജ്യം.
 
നന്ദ രാജവംശം ആണ് ഈ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാര്‍. മഹാവീരനും ഗൌതമബുദ്ധനും ഈ രാജവംശത്തിന്റെ കാലത്താണ് ജീവിച്ചിരുന്നത്. ബുദ്ധമത ഗ്രന്ഥങ്ങളില്‍ പില്‍ക്കാലത്തെ ശിശുനാഗ രാജാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം.
 
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/ശിശുനാഗ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്