"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഹര്യങ്ക രാജവംശം)
 
{{HistoryOfSouthAsia}}
 
ഹര്യങ്ക രാജവംശം ആണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത് ( ക്രി.മു. 684-ല്‍ സ്ഥാപിച്ചത്). ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആഇരുന്നുആയിരുന്നു. പിന്നീട് പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പാറ്റ്ന) തലസ്ഥാനം മാറ്റി. ശിശുനാഗ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ആയിരുന്നു ഹര്യങ്ക സാമ്രാജ്യം.
 
===ബിംബിസാരന്‍===
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചു. ബിംബിസാരനു കീഴില്‍ മഗധ കോസല സാമ്രാജ്യത്തെ പരാജയപ്പെടുത്തി.
 
ബിംബിസാരന്‍ ബുദ്ധന്റെ കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ കണ്ടുകാണാം എന്നും വിശ്വസിക്കപ്പെടുന്നു.
 
===അജാതശത്രു===
ചില പുസ്തകങ്ങള്‍ അനുസരിച്ച് അജാതശത്രു ബിംബിസാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴില്‍ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഏറ്റവും ഉയരത്തില്‍ എത്തി.
 
[[അജാതശത്രു]] രാജ്യം ഭരിക്കുന്ന കാലത്ത് ലിച്ഛാവികള്‍ ഭരിച്ചിരുന്ന വൈശാലി രാജ്യം മഗധ സാമ്രാജ്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. വജ്ര ഖനികള്‍ ഉള്‍പ്പെടുന്ന ഒരു അതിര്‍ത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
 
ക്രി.മു 551 മുതല്‍ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
 
===ഉദയഭദ്രന്‍===
മഹാവംശ പുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ രാജാവായി. ഉദയഭദ്രന്‍ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പില്‍ക്കാലത്ത് മൌര്യ സാമ്രാജ്യത്തിനു കീഴില്‍ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി. ഉദയഭദ്രന്‍ 16 വര്‍ഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67256" എന്ന താളിൽനിന്ന് ശേഖരിച്ചത്