"കണ്വ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സുങ്ക സാമ്രാജ്യത്തിനു ശേഷം കണ്വസാമ്രാജ്യം മഗധയുടെ അധിപന്മാ...
(വ്യത്യാസം ഇല്ല)

11:49, 6 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

സുങ്ക സാമ്രാജ്യത്തിനു ശേഷം കണ്വസാമ്രാജ്യം മഗധയുടെ അധിപന്മാരായി. ഇവര്‍ കിഴക്കേ ഇന്ത്യയെ ക്രി.മു. 71 മുതല്‍ ക്രി.മു. 26 വരെ ഭരിച്ചു. സുങ്കസാമ്രാജ്യത്തിലെ അവസാനത്തെ രാജാവിനെ കണ്വസാമ്രാജ്യത്തിലെ വസുദേവ കണ്വന്‍ ക്രി.മു. 75 ന് പരാജയപ്പെടുത്തി. കണ്വ രാജാവ് സുങ്ക രാജാക്കന്മാരെ ഒരു ചെറിയ നാട്ടുരാജ്യം ഭരിക്കുവാന്‍ അനുവദിച്ചു. മഗധയെ നാല് കണ്വന്മാര്‍ ഭരിച്ചു. തെക്കുനിന്നുള്ള ശതവാഹനര്‍ ആണ് കണ്വ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചത്.

രാജാക്കന്മാര്‍ വസുദേവ (ക്രി.മു. 75 - c. ക്രി.മു. 66 ) ഭൂമിമിത്ര (ക്രി.മു. 66 - ക്രി.മു. 52 ) നാരായണ (ക്രി.മു. 52 - ക്രി.മു. 40) സുശര്‍മ്മന്‍ (ക്രി.മു. 40 - ക്രി.മു. 30 )

"https://ml.wikipedia.org/w/index.php?title=കണ്വ_സാമ്രാജ്യം&oldid=67238" എന്ന താളിൽനിന്ന് ശേഖരിച്ചത്