"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാജവംശം
Content deleted Content added
പുതിയ താള്‍: സുങ്ക സാമ്രാജ്യം അല്ലെങ്കില്‍ ശുങ്ക സാമ്രാജ്യം ക്രി.മു. 185 മുത...
(വ്യത്യാസം ഇല്ല)

11:44, 6 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

സുങ്ക സാമ്രാജ്യം അല്ലെങ്കില്‍ ശുങ്ക സാമ്രാജ്യം ക്രി.മു. 185 മുതല്‍ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും ഭരിച്ചിരുന്ന ഒരു മഗധ രാജവംശം ആയിരുന്നു. മൌര്യ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ശുങ്ക സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുങ്കരുടെ തലസ്ഥാനം പാടലീപുത്രം ആയിരുന്നു. പില്‍ക്കാലത്ത് ഭാഗഭദ്രന്‍ തുടങ്ങിയ രാജാക്കന്മാര്‍ തലസ്ഥാനം കിഴക്കന്‍ മാള്‍വയിലെ വിദിശയിലും സ്ഥാപിച്ചു (ഇന്നത്തെ ബെസ്നഗര്‍). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങള്‍ക്ക് പ്രശസ്തം ആണ് സുങ്ക സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകള്‍ ഇല്ല. പതഞ്ജലി ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തില്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ശുംഗ_സാമ്രാജ്യം&oldid=67237" എന്ന താളിൽനിന്ന് ശേഖരിച്ചത്