"കുത്തബ് ഷാഹി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: തെക്കേ ഇന്ത്യയിലെ ഗോല്‍ക്കൊണ്ട രാജ്യം ഭരിച്ചിരുന്നവര്‍ ആയി...
(വ്യത്യാസം ഇല്ല)

13:33, 5 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കേ ഇന്ത്യയിലെ ഗോല്‍ക്കൊണ്ട രാജ്യം ഭരിച്ചിരുന്നവര്‍ ആയിരുന്നു കുത്തബ് ഷാഹി രാജവംശം. ഈ രാജവംശത്തിലെ അംഗങ്ങള്‍ കുത്തബ് ഷാഹികള്‍ എന്ന് അറിയപ്പെട്ടു.. ഇവര്‍ ഷിയ മുസ്ലീങ്ങള്‍ ആയിരുന്നു.

ഈ സാമ്രാജ്യ സ്ഥാപകന്‍ കിലി കുത്തബ് മുള്‍ക് ആയിരുന്നു. ഖിലി ഏതാനും സുഹൃത്തുക്കളും ബന്ധുക്കളും ഒത്ത് ദില്ലിയിലേക്ക് 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ താമസം മാറി. പിന്നീട് ഖിലി തെക്ക് ഡെക്കാനിലേക്ക് താമസം മാറി. ഇവിടെ ബാഹ്മണി സുല്‍ത്താന്‍ ആയ മൊഹമ്മദ് ഷായെ ഖിലി സേവിച്ചു. ഗോല്‍ക്കൊണ്ട പിടിച്ചടക്കിയ ഖിലി 1518-ല്‍ തെലങ്കാന പ്രദേശത്തിന്റെ ഗവര്‍ണര്‍ ആയി. ബാഹ്മണി രാജ്യം അഞ്ച് ഡെക്കാന്‍ സുല്‍ത്താനേറ്റുകള്‍ ആയി പിരിഞ്ഞപ്പോള്‍ ഖിലി ബാഹ്മണി രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. “കുത്തബ് ഷാ” എന്ന പദവി സ്വീകരിച്ച് ഖിലി ഗോല്‍ക്കൊണ്ടയിലെ കുത്തബ് ഷാഹി രാജവംശം സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=കുത്തബ്_ഷാഹി_രാജവംശം&oldid=67040" എന്ന താളിൽനിന്ന് ശേഖരിച്ചത്