"ലഹോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഒരു ചെറിയ റബ്ബര്‍ പന്ത്‌
No edit summary
വരി 1:
[[ചിത്രം:Ball.agr.jpg|thumb|ഒരു ചെറിയ റബ്ബര്‍ പന്ത്‌]]
ചെറിയ റബ്ബര്‍ [[പന്ത്‌|പന്തുപയോഗിച്ച്‌]] കുട്ടികള്‍ കളിക്കുന്ന ഒരു തരം ക്കളിയാണ്‌ ലഹോറി. ഡപ്പാന്‍ അല്ലെങ്കില്‍ ടപ്പാന്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. കളിക്കുന്ന കുട്ടികള്‍ രണ്ടു വിഭാഗങ്ങളായി തിരിയുന്നു. കളിസ്ഥലത്ത്‌ ഏഴു ചില്ലുകള്‍ ([[ഓട്‌|ഒാട്ടിന്‍ഓട്ടിന്‍]] കഷണങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്‌) ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെയ്ക്കുന്നു. പന്തുമായി ഒരു വിഭാഗത്തിലെ ഏതെങ്കിലും ഒരാള്‍ അടുക്കിവെച്ചിരിക്കുന്ന ചില്ലുകള്‍ക്ക്‌ അല്‍പം അകലെയായി ഒരു നിര്‍ദ്ദിഷ്ട ദൂരത്തു നില്‍ക്കുന്നു. മറുവിഭാഗത്തിലെ ഒരാള്‍ അതിനു നേര്‍വിപരീതമായി ചില്ലുകള്‍ക്കപ്പുറം നിലയുറപ്പിക്കുന്നു. ക്രിക്കറ്റുകളിയിലെ വിക്കറ്റ്‌ കീപ്പര്‍ നില്‍ക്കുന്നതുപോലെയാണിത്‌. ഇരു വിഭാഗങ്ങളിലേയും മറ്റു കളിക്കാര്‍ കളിസ്ഥലത്ത്‌ പല ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നു. പന്തിനെ അടുക്കിവെച്ചിരിക്കൂന്ന ചില്ലില്‍ എറിഞ്ഞു കൊള്ളിക്കുന്നതാണ്‌ കളിയുടെ തുടക്കം.
 
ഒരാള്‍ക്ക്‌ മൂന്ന്‌ തവണ എറിയാന്‍ സാധിക്കും. എറിഞ്ഞ പന്തു കുത്തിപൊന്തുമ്പോള്‍ പിടിക്കാനായി എതിര്‍വിഭാഗത്തിലെ കളിക്കാരന്‍ ശ്രമിക്കുന്നു. കുത്തിപൊന്തുന്ന പന്ത്‌ പിടിച്ചെടുക്കുകയാണെങ്കില്‍ എറിഞ്ഞയാളുടെ അവസരം അവസാനിക്കുന്നു. പന്ത്‌ ചില്ലില്‍ കൊള്ളുന്നപക്ഷം ചിതറിത്തെറിച്ചു പോകുന്ന ചില്ലുകള്‍ പഴയതുപോലെ അടുക്കിവെയ്ക്കണം. ഈ സമയം മറുഭാഗത്തുള്ള കളിക്കാര്‍ പന്തു പിടിച്ചെടുത്ത്‌ എതിരാളികളില്‍ ആരുടെയെങ്കിലും ദേഹത്ത്‌ എറിഞ്ഞു കൊള്ളിക്കാന്‍ ശ്രമിക്കുന്നു. ഏറു കൊള്ളുന്നതിനു മുമ്പ്‌ ചില്ലുകള്‍ അടുക്കിവെയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ അവര്‍ ജയിക്കുന്നു. ജയിക്കുന്നപക്ഷം വീണ്ടും മൂന്ന്‌ തവണ കൂടി എറിയുവാനുള്ള അവസരം ലഭിക്കുന്നതാണ്‌. അല്ലാത്ത പക്ഷം ആ ഭാഗത്തിലെ അടുത്തയാളുടെ ഊഴം വരുന്നു.
"https://ml.wikipedia.org/wiki/ലഹോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്