"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 36:
അൽബർത്തോസിന്റെ വിദ്യാഭ്യാസം മുഖ്യമായും പാദുവാ സർ‌വകലാശാലയിലായിരുന്നു. [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകളുമായി അദ്ദേഹം പരിചയപ്പെട്ടത് അവിടെയാണ്‌. പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട നൊവാമാജിയയിലെ റുഡോൾഫിന്റെ സാക്ഷ്യം, [[പരിശുദ്ധ മറിയം|കന്യാമാതാവ്]] അൽബർത്തോസിനു പ്രത്യക്ഷയായി, പുരോഹിതവൃത്തി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു. 1223-നടുത്തെങ്ങോ, കുടുംബാംഗങ്ങളുടെ ഇച്ഛയ്ക്കെതിരായി ഡൊമിനിക്കൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം, ബൊളോഞ്ഞായിലും മറ്റിടങ്ങളിലും [[ദൈവശാസ്ത്രം]] പഠിച്ചു. [[ജർമ്മനി|ജർമ്മനിയിൽ]] കൊളോണിലെ ഡൊമിനിക്കൻ ഭവനത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, ഏറെക്കാലം അവിടേയും, റീജൻസ്‌ബർഗ്ഗിലും, ഫ്രീബർഗ്ഗിലും, സ്ട്രാസ്‌ബർഗ്ഗിലും, ഹിൽഡെഷീമിലും അദ്ധ്യാപനത്തിൽ ഏർപ്പെട്ടു.
 
===പാരിസില്‍പാരിസിൽ, സഭാനേതൃത്വം===
1245-ല്‍ [[പാരിസ്|പാരിസിലേയ്ക്കു]] പോയ അൽബർത്തോസ് ദൈവശാസ്ത്രത്തിൽ ഗവേഷണബിരുദം സ്വീകരിക്കുകയും ഏറെ വിജയകരമായി അവിടെ വളരെക്കാലം ദൈവശാസ്ത്രാദ്ധ്യാപകനായിരിക്കുകയും ചെയ്തു. [[തോമസ് അക്വീനാസ്]], അൽബർത്തോസിന്റെ ശിഷ്യനായിരുന്നത് ഇക്കാലത്താണ്‌.
 
ഡൊമിനിക്കൻ സന്യാസസഭയ്ക്കെതിരെ [[പാരീസ്]] സർ‌വകലാശാലയിലെ അതിന്റെ എതിരാളികൾ ഉയർത്തിയ വിമർശനങ്ങളെ അദ്ദേഹം സമർത്ഥമായി നേരിട്ടു. അതോടോപ്പം അൽബർത്തോസ് [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തിന്‌]] ഒരു വ്യാഖ്യാനം രചിക്കുകയും, ആദ്യകാല ഇസ്ലാമിക ചിന്തകനായ [[ഇബ്നു റുഷ്ദ്|അവ്വെരോസിന്റെ]] ദർശനത്തെ വിമർശിക്കുകയും ചെയ്തു.
 
===മെത്രാന്‍മെത്രാൻ, മരണം===
[[Image:Albertus Magnus Painting by Joos van Gent.jpeg|thumb|right|upright|1475-ൽ ജൂസ് (ജസ്റ്റസ്) വാൻ ജെന്റ് വരച്ച അൽബർത്തോസിന്റെ ചിത്രം]]
1254-ൽ അൽബർത്തോസ്, അദ്ദേഹം അംഗമായിരുന്ന ഡോമിനിക്കൻ സഭയിൽ ജർമ്മൻ പ്രവിശ്യയുടെ തലവനായി നിയമിക്കപ്പെട്ടു.<ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ്(പുറം 508)</ref> ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങൾ അദ്ദേഹം ശ്രദ്ധയോടും കഴിവോടും കൂടെ നിറവേറ്റി.
വരി 50:
ഭൗതികശാസ്ത്രത്തിൽ അതീവതത്പരനായിരുന്ന അൽബർത്തോസിന്റെ ശാസ്ത്രജ്ഞാൻ, ആ കാലഘട്ടത്തിന്റെ പരിമിതികൾ അനുവദിക്കുന്നത്ര കൃത്യത കാട്ടി. പിൽക്കാലങ്ങളിൽ അദ്ദേഹത്തെ വലിയ രാസവിദ്യാവിദഗ്‌ധനും(ആൽക്കെമി) ജാലവിദ്യാവിശാരദനുമായി ചിത്രീകരിക്കുന്ന കഥകൾ പ്രചരിച്ചു. അൽക്കെമിയിൽ, തത്ത്വചിന്തകന്റെ ശില(Philosopher's stone) ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അൽബർത്തോസ് എഴുതിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നേരിട്ട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടൊ എന്ന് ഉറപ്പില്ല. എന്നാൽ അദ്ദേഹമാണ്‌ പാഷാണം(arsenic) കണ്ടുപിടിച്ചതെന്ന് വാദമുണ്ട്. <ref name="BuildingBlocks451-3">{{cite book |last=എംസ്ലി |first=ജോൺ |title=പ്രകൃതിയുടെ നിർമ്മാണശിലകൾ: An A-Z Guide to the Elements |year=2001 |isbn=0-19-850341-5 |pages=43,513,529 |publisher=Oxford University Press|location=Oxford}}</ref>
 
===മരണാനന്തര ബഹുമതികള്‍ബഹുമതികൾ===
[[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയുടെ]] കർത്താവായ [[ഡാന്റെ അലിഘിയേരി|ഡാന്റെ]] അൽബർത്തോസിനെ പലവട്ടം പരാമർശിക്കുന്നുണ്ട്. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള(free will) ഡാന്റെയുടെ ആശയങ്ങൾ രൂപപ്പെട്ടത്, അൽബർത്തോസിന്റെ സന്മാർഗ്ഗവ്യവസ്ഥയെ ആശ്രയിച്ചാണ്‌. [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയിൽ]] ഡാന്റെ അൽബർത്തോസിനെ ചിത്രീകരിച്ചത്, ശിഷ്യൻ [[അക്വീനാസ്|അക്വീനാസിനൊപ്പം]] വിജ്ഞാനപ്രേമികളുടെ സൂര്യസ്വർഗ്ഗത്തിലാണ്‌. മേരി ഷെല്ലിയുടെ നോവലായ ഫ്രാങ്കെൻസ്റ്റൈൻ എന്ന നോവലിലും അൽബർത്തോസ് പരാമർശിക്കപ്പെടുന്നുണ്ട്.
 
വരി 76:
<references/>
 
[[വിഭാഗം:വേദപാരംഗതര്‍വേദപാരംഗതർ]]
[[Category:ദൈവശാസ്ത്രജ്ഞന്മാർ]]
[[Category:ദൈവശാസ്ത്രജ്ഞന്മാര്‍]]
[[Category:സ്കൊളാസ്റ്റിസിസം]]
 
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്