"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==രോഗവിവരണപഠനം==
 
എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.<ref>http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?</ref> രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.<ref>[http://viking.coe.uh.edu/~bsekula/pep7313/down/Ch.%204%20Friis.htm] DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME</ref>
 
==അവലംബം==
 
{{reflist|2}}
 
==പുറംകണ്ണികൾ==
 
* http://www.cdc.gov/excite/classroom/intro_epi.htm
* http://www.oralcancerfoundation.org/cdc/cdc_chapter1.htm
* http://neuro-oncology.oxfordjournals.org/cgi/content/full/8/1/1
 
[[Category:വൈദ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/650227" എന്ന താളിൽനിന്ന് ശേഖരിച്ചത്