"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Kodeks IV NagHammadi.jpg|thumb|250px|right|നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ഗ്രന്ഥങ്ങളിലൊന്നായ "പുസ്തകം-4"]]
 
1945-ൽ ഉപരി-ഈജിപ്തിലെ പട്ടണമായ നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ആദ്യകാല [[ക്രിസ്തുമതം|ക്രിസ്തീയ]]-[[ജ്ഞാനവാദം|ജ്ഞാനവാദ]] ഗ്രന്ഥങ്ങളാണ് നാഗ് ഹമ്മദി ഗ്രന്ഥശേഖരം എന്നറിയപ്പെടുന്നത്. [[ജ്ഞാനവാദം|ജ്ഞാനവാദ]]-സുവിശേഷങ്ങൾ എന്ന പേരും ഈ ഗ്രന്ഥശേഖരത്തിനുണ്ട്. തോലിന്റെ പുറം ചട്ടയോടുകൂടിയ പന്ത്രണ്ടു പപ്പൈറസ് പുസ്തകങ്ങൾ അടച്ചുകെട്ടിയ ഒരു ഭരണിയിൽ സൂക്ഷിച്ചിരുന്നത് മൊഹമ്മദ് അലി സമ്മാൻ എന്ന കർഷകനാണ് കണ്ടെത്തിയത്.<ref>[http://www.nag-hammadi.com/history.html നാഗ് ഹമ്മദി ഗ്രന്ഥശേഖരം: ഒരു വലിയ കണ്ടെത്തലിന്റെ പിന്നിലുള്ള ചെറിയ ചരിത്രം]</ref><ref>മാർവിൻ മേയറും ജെയിംസ് എം. റോബിൻസണും, ''നാഗ് ഹമ്മദി ലിഖിതങ്ങൾ, അന്തരാഷ്ട്രപതിപ്പ്''. HarperOne, 2007. പുറങ്ങൾ 2-3. ISBN 0060523786</ref> മുഖ്യമായും ജ്ഞാനവാദവിഭാഗത്തിൽ പെടുന്ന 52 രചനകൾ ഉൾപ്പെട്ട ഈ ശേഖരത്തിൽ, അവയ്ക്കു പുറമേ, "ഹെർമ്മസിന്റെ ഗ്രന്ഥസമുച്ചയം" എന്ന വിഭാഗത്തിലെ മൂന്നു രചനകളും [[പ്ലേറ്റോ|പ്ലേറ്റോയുടെ]] റിപ്പബ്ലിക്കിന്റെ ഒരു ഭാഗികപരിഭാഷയും ഉണ്ടായിരുന്നു . അപ്രാണിക ഗ്രന്ഥങ്ങളുടെ സംശോധനാരഹിതമായ ഉപയോഗത്തിനെതിരെ ക്രിസ്തീയചിന്തകനും അലക്സാൻഡ്രിയയിലെ മെത്രാനുമായിരുന്ന [[അത്തനാസിയൂസ്]] [http://www.ccel.org/ccel/schaff/npnf204.xxv.iii.iii.xxv.html ക്രി.വ. 367-ൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ] തുടർന്ന്, സമീപത്തുള്ള ഒരു വിശുദ്ധ പക്കോമിയൂസിന്റെ ആശ്രമം കുഴിച്ചിട്ടവയാകാം ഈ ഗ്രന്ഥങ്ങളെന്ന്, നാഗ് ഹമ്മദി ശേഖരത്തിന്റെ [[ഇംഗ്ലീഷ്]] പരിഭാഷക്കെഴുതിയ ആമുഖത്തിൽ, ജെയിംസ് റോബിൻസൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/നാഗ്_ഹമ്മദി_ഗ്രന്ഥശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്