"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വൈദ്യശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്))
 
20-ം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതിക്കു സഹായകമായിത്തീർന്ന എപ്പിഡെമിയോളജി തത്വങ്ങൾ സാംക്രമികരോഗങ്ങളെ സാമാന്യമായി ചെറുക്കുന്നതിനും ചിലപ്പോൾ നിർമാർജനം ചെയ്യുന്നതിനു തന്നെയും സഹായകമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം എപ്പിഡെമിയോളജിയുടെ തത്വങ്ങൾക്ക് വളരെ വിപുലമായ അംഗീകാരവും പ്രയോഗരംഗങ്ങളും ഉണ്ടായി. [[അർബുദം]] (cancer), [[ഹൃദയം|ഹൃദ്‌‌രോഗങ്ങൾ]], മാനസീകരോഗങ്ങൾ, [[പ്രമേഹം]], ജനസമൂഹത്തിലെ പകർച്ചവ്യാധികൾ എന്നല്ല, മനുഷ്യാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു വിനയേയും സങ്കീർണമായും സൂക്ഷ്മമായും പഠിക്കുന്നതിന് ആ തത്വങ്ങൾ ഉപയോഗിക്കണമെന്നും അങ്ങനെ ലഭിക്കുന്ന അറിവ് ആ രോഗങ്ങളുടെ നിവാരണ മാർഗങ്ങൾ കണ്ടുപിടിക്കുവാനായി ഉപയോഗിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യ വർഗത്തിന്റെ ആരോഗ്യസ്ഥികളെ പഠിച്ചു മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ശാസ്ത്രവിഭാഗമായിട്ടാണ് എപ്പിഡെമിയോളജിയെ ഇന്നു വിക്ഷിച്ചു പോരുന്നത്. ഒരു വ്യക്തിയുടെ രോഗനിർണയത്തിന് ഡോക്ടർ എപ്രകാരം ഒരു സ്റ്റെതസ്കോപ്പും മറ്റുപകരണങ്ങളും ഉപയോഗിക്കുന്നുവോ അതുപോലെയാണ് സമൂഹത്തിലെ ആരോഗ്യ-അനാരോഗ്യ നിർണയത്തിഉള്ള ഉപാധിയായി എപ്പിഡെമിയോളജിയെ പ്രയൊജനപ്പെടുത്തിവരുന്നത്.<ref>http://www.swintons.net/jonathan/Academic/glossary.html A Dictionary of (Ecological) Epidemiology</ref>
 
==ആധുനികവീക്ഷണം==
 
രോഗങ്ങളുടെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ അറിയാമെങ്കിൽ പ്രധിരോധത്തിനും നിവാരണത്തിനും നിർമാർജനത്തിനുമുള്ള വഴികൾ മനസ്സിലാക്കാൻ സാധ്യമാണ്. എല്ലാ രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ സമൂഹത്തിൽ കാണുന്ന രോഗങ്ങളുടെ സമ്പൂർണ വിവരം ലഭിക്കുകയാണെങ്കിൽ അതിൽനിന്നു രോഗകാരണങ്ങളെ തേടിപ്പിടിക്കുവാൻ സാധിച്ചെന്നു വരും. അതിനെതുടർന്ന് ഈ രോഗകാരണങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റി സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുവാനും സാധിക്കും. ആകയാൽ മനുഷ്യ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെയും അനാരോഗ്യത്തിന്റെയും സമ്പൂർണ വിവരങ്ങൾ കിട്ടുന്നതിനും അതുവഴി അവയുടെ ഉദ്ഭവത്തിനുള്ള കാരണങ്ങളെ കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഒരു ശാസ്ത്രവിഭാഗമായിട്ടാണ് ഇന്നത്തെ ശാസ്ത്രജ്ഞന്മാർ എപ്പിഡമിയോളജിയെ കാണുന്നത്.
 
വൈദ്യശാസ്ത്രരംഗത്തു സാധാരണയായി ആശുപത്രികളിലും മറ്റും ഒരു വ്യക്തിയുടേയോ അല്ലങ്കിൽ ഏതാനും വ്യക്തികളുടെയോ രോഗാവസ്ഥയെ മാത്രമേ പഠനവിഷയമാക്കാറുള്ളു എങ്കിൽ എപ്പിഡെമിയോളജിയുടെ പരിധിയിൽ സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പല രാഷ്ട്രങ്ങളുടെ തന്നെയോ ഉള്ള നിലവാരാത്തിൽ ആരോഗ്യ-അനാരോഗ്യ അവസ്ഥകളുടെ പഠനവും സാമൂഹാരോഗ്യ-ഉന്നമനത്തിലുള്ള ഉപാധികളുടെ ഗവേഷണവും പെടുന്നു.
 
==രോഗവിവരണപഠനം==
 
എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്. രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/650099" എന്ന താളിൽനിന്ന് ശേഖരിച്ചത്