"എൻഡോസ്കോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
* അന്നപഥത്തിന്റെ അന്തിമ ഭാഗമായമായ ഗുദത്തിലുണ്ടാകാവുന്ന പല രോഗങ്ങളെയും ശരിക്കു മനസ്സിലാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''''പ്രോക്ടോസ്കോപ്പ്'''''.
പ്രധാന ആശുപത്രികളിലെ ഗാസ്ട്രോഎന്ററോളജി വിഭാഗത്തിൽ ഈ നവീനോപകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.<ref>http://www.drugs.com/enc/endoscopy.html Endoscopy</ref>
[[File:Endoscopy nci-vol-1982-300.jpg|thumb|200px|left|എൻഡൊസ്കോപ്പ് ഉപയോഗിക്കുന്ന ഒരു ഫിഷഗ്വരൻ]]
 
ശ്വസനവ്യൂഹത്തിന്റെ ഉൾഭാഗത്തെ രോഗങ്ങൾ സാധാരണ വൈദ്യപരിശോധനകൊണ്ട് നിർണയിക്കുവൻ പ്രയാസമാണ്. ഇവയ്ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് '''ബ്രോങ്കൊസ്കോപ്പ്, ലാറിൻ‌‌ഗൊസ്കോപ്പ്''' എന്നിവ. [[ശ്വാസകോശം|ശ്വാസകോശത്തിന്റെ]] ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രോങ്കസ്, ബ്രോങ്കിയോളുകൽ എന്നിവയുടെ സൂഷ്മപരിശോധനയ്ക്ക് ബ്രോങ്കൊസ്കോപ്പും, ശബ്ദതരങ്കങ്ങളെ സൃഷ്ടിക്കുന്ന ലാറിൻ‌‌ഗിസ് പരിശോധിക്കുന്നതിനു ലാറിൻ‌‌ഗൊസ്കോപ്പും സഹായിക്കുന്നു.<ref>http://www.drugs.com/enc/bronchoscopy.html Bronchoscopy</ref> <ref>http://kidshealth.org/parent/system/surgery/laryngoscopy.html About Laryngoscopy</ref> ഔരസശസ്ത്രക്രിയയുടെയും (thoracic surgery) കർണ-നാസാ-ഗള (E. N. T.)രോഗചികിത്സകളുടെയും രംഗത്തിൽ ഈ ദർശികളുടെ പ്രയോജനം കാര്യക്ഷമമാണ്. മൂത്രാശയം, പ്രോസ്റ്റേറ്റുഗ്രന്ഥി, വൃക്കകളിൽനിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന യൂറിറ്റർ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''സിസ്റ്റോസ്കോപ്പ്'''.<ref>http://kidney.niddk.nih.gov/kudiseases/pubs/cystoscopy/ Cystoscopy and Ureteroscopy</ref>
 
ഇപ്പറഞ്ഞ എൻഡോസ്കോപ്പുകൾ ഇന്ന് നവ്യങ്ങളായ ഫൈബർഗ്ലാസും മറ്റും ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബൾബുകൾ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച് ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ വൈകല്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കുവാൻ കഴിയുന്നതാണ്. മാത്രമല്ല ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങൾ കൊണ്ടും ആന്തരീകാവയവങ്ങളിൽ നടത്തേണ്ടതായ സൂക്ഷ്മസങ്കീർണ ശസ്ത്രക്രിയകൾ നടത്തുവാനും സാധ്യമാണ്. അതിനും പുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്-ക്യാമറാ സം‌‌വിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വർധിപ്പിച്ചിരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/എൻഡോസ്കോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്