"മോണ്ടിസോറി രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇറ്റാലിയന്‍ ഡോക്ടറായിരുന്നു മറിയ[[മരിയ മോണ്ടിസോറി|മരിയ മോണ്ടിസോറിയാണ്]] ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.സ്വാനുഭവത്തില്‍ നിന്നുള്ള പാഠം ഉല്‍ക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമര്‍ശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
 
സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളില്‍ നല്കുന്നത്.വിദ്യാഭ്യാസരീതിയില്‍ മോണ്ടിസോറി ചില പുതിയ തത്വങ്ങള്‍ കൊണ്ടു വന്നു. മൂന്നു വയസ്സുമുതല്‍ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികള്‍ക്ക് അനുയോജ്യമായ പഠനോപകരണങ്ങള്‍ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയില്‍ ചിലത്
"https://ml.wikipedia.org/wiki/മോണ്ടിസോറി_രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്