"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജിമ്മി കാര്‍ട്ടര്‍ >>> ജിമ്മി കാർട്ടർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം പുതുക്കുന്നു: arz:چيمى كارتر; cosmetic changes
വരി 12:
|spouse = [[Rosalynn Carter|റോസലിന്‍ സ്മിത്ത് കാര്‍ട്ടര്‍]]
|children = [[ജോണ്‍ വില്യം കാര്‍ട്ടര്‍]]<br />James Earl Carter III<br />Donnel Jeffrey Carter<br />[[Amy Carter|ആമി ലിന്‍ കാര്‍ട്ടര്‍]]
|alma_mater = [[ജോര്‍ജ്ജിയ സൗത്ത് വെസ്റ്റേണ്‍ കോളജ്]] <br /> [[യൂണിയന്‍ കോളജ്]] <br /> [[അമേരിക്കന്‍ നാവിക അക്കാദമി]]
|profession = [[കര്‍ഷകന്‍]] ([[നിലക്കടല]]), [[navy|നാവിക ഉദ്യോഗസ്ഥന്‍]]
|party = [[Democratic Party (United States)|ഡെമൊക്രറ്റിക്]]
|religion = [[ബാപ്റ്റിസ്റ്റ്]]
|vicepresident= [[വാള്‍ട്ടര്‍ മൊണ്ഡേല്‍]]
|notable prizes = [[Imageപ്രമാണം:Nobel prize medal.svg|20px]][[സമാധാനത്തിനുള്ള നോബല്‍ സമ്മാനം]] 22202-ല്‍
|signature = Jimmy Carter Signature.svg
|branch=[[അമേരിക്കന്‍ നാവികസേന]]
വരി 25:
'''ജിമ്മി കാര്‍ട്ടര്‍''' എന്നറിയപ്പെടുന്ന '''ജെയിംസ് ഏള്‍ കാര്‍ട്ടര്‍, ജൂനിയര്‍''' (ജനനം: [[ഒക്ടോബര്‍ 1]], [[1924]]) 1977 മുതല്‍ 1981 വരെ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളുടെ]] പ്രസിഡണ്ടായിരുന്നു.2002-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള [[നോബല്‍ പുരസ്കാരം]] ലഭിച്ചു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം രണ്ടു കാലാവധികള്‍ [[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജോര്‍ജ്ജിയ]] സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതല്‍ 1975 വരെ ആ സംസ്ഥാനത്തെ ഗവര്‍ണ്ണറുമായിരുന്നു. <ref>{{cite encyclopedia |url=http://www.georgiaencyclopedia.org/nge/Article.jsp?id=h-676 |title=Jimmy Carter | encyclopedia=New Georgia Encyclopedia |publisher=Georgia Humanities Council}}</ref>
 
== ആദ്യകാലജീവിതം ==
 
=== ബാല്യം ===
 
[[Imageപ്രമാണം:Jimmy Carter with his dog Bozo 1937.gif|left|thumb|1937-ല്‍ 13വസ്സുള്ള ജിമ്മി ജിമ്മി കാര്‍ട്ടര്‍ വളര്‍ത്തുനായ ബോസോയോടൊത്ത്]]
 
ഐക്യനാടുകളിലെ [[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജോര്‍ജ്ജിയ സംസ്ഥാനത്തിന്റെ]] തെക്കുപടിഞ്ഞറുള്ള പ്ലെയിന്‍സ് എന്ന ചെറിയ ഗ്രാമത്തിലാണ് കാര്‍ട്ടര്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ട്ടര്‍ കുടുംബം അനേകം തലമുറകളായി ജോര്‍ജ്ജിയക്കാരായിരുന്നു. കാര്‍ട്ടറുടെ മുതുമുത്തച്ഛന്‍ എല്‍.ബി.വാക്കര്‍ കാര്‍ട്ടര്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍, വിഘടിച്ചുനിന്ന തെക്കന്‍ സംസ്ഥാനങ്ങളുടെ കോണ്‍ഫെഡറേറ്റ് സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ജെയിംസ് ഏള്‍ കാര്‍ട്ടറുടേയും ലില്ലിയന്‍ ഗോര്‍ഡി കാര്‍ട്ടറുടേയും നാലു മക്കളില്‍ മൂത്തയാളായിരുന്നു ജിമ്മി. ജെയിംസ് കാര്‍ട്ടര്‍ ഒരു വ്യാപാരപ്രമുഖനും അമ്മ നഴ്സുമായിരുന്നു.
=== വിദ്യാഭ്യാസം ===
 
തുടക്കത്തില്‍ തന്നെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ട്ടര്‍ വായനയില്‍ പ്രത്യേകം താത്പര്യം കാട്ടി. ഹൈസ്കൂളിലെത്തിയപ്പോള്‍ അദ്ദേഹം ബാസ്ക്കറ്റ് ബോള്‍ കളിക്കാരനെന്ന നിലയിലും തിളങ്ങി. ജൂലിയ കോള്‍മാന്‍ എന്ന അദ്ധ്യാപിക കാര്‍ട്ടറെ ഏറെ സ്വാധീനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം അമിക്കസ് നഗരത്തിലെ ജോര്‍ജ്ജിയ സൗത്ത് വെസ്റ്റേണ്‍ കോളജില്‍ ചേര്‍ന്നു. ജോര്‍ജ്ജിയ ടെക്കില്‍ ഗണിതശാസ്ത്രത്തില്‍ ഒരു പഠനപദ്ധതികൂടി പൂര്‍ത്തിയാക്കിയ അദ്ദേഹം 1943-ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍ ചേര്‍ന്നു. അക്കാദമിയിലെ പരിശീനലകാലത്ത് പ്രാഗല്ഭ്യം തെളിയിച്ച കാര്‍ട്ടര്‍ മിഡ്ഷിപ്പ്‌മാന്‍ സ്ഥാനത്തേക്ക് പരിശീലനം ലഭിച്ച 820 പേരില്‍ 59-ആമനായി പരിശീലനം പൂര്‍‍ത്തിയാക്കി.<ref name=DeGregorio2005>{{cite book
വരി 39:
|location=Fort Lee |publisher=Barricade Books |year=2005}}</ref>
 
=== നാവികസേനയില്‍ ===
 
ഐക്യനാടുകളുടെ അറ്റ്ലാന്റിക്, പസഫിക് നാവികവ്യൂഹങ്ങളിലെ ഉപരിതല കപ്പലുകളിലും ഡീസല്‍-വൈദ്യുത അന്തര്‍വാഹിനികളിലും സേവനമനുഷ്ടിച്ച കാര്‍ട്ടര്‍, ജൂനിയര്‍ ഓഫീസറായിരിക്കെ ഡീസല്‍-വൈദ്യുത അന്തര്‍വാഹിനി നയിക്കാനുള്ള യോഗ്യത നേടി. അക്കാലത്ത് ആരംഭദശയിലായിരുന്ന ആണവ-[[അന്തര്‍വാഹിനി]] പരിപാടിയിലേക്ക് കാര്‍ട്ടര്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കപ്പെട്ടു. അതിന് നേതൃത്വം കൊടുത്തിരുന്ന കാപ്റ്റന്‍ റിക്കോവര്‍ വലിയ കണിശക്കാരനെന്ന നിലയില്‍ പേരെടുത്തിരുന്നു. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി റിക്കോവര്‍ ആണെന്ന് കാര്‍ട്ടര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
വരി 47:
 
 
=== കൃഷി, അദ്ധ്യാപനം ===
 
തുടര്‍ന്ന് അദ്ദേഹം പ്ലെയിന്‍സിലെ കുടുംബവ്യാപാരം ഏറ്റെടുത്ത് വികസിപ്പിച്ചു. [[നിലക്കടല|നിലക്കടലക്കൃഷിയില്‍]] ശ്രദ്ധയൂന്നിയ കാര്‍ട്ടര്‍ ആ രംഗത്ത് അഭിവൃദ്ധി നേടി. 1970-ല്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച അവസരത്തില്‍ കാര്‍ട്ടര്‍ സമ്പന്നനായ ഒരു [[നിലക്കടല]] കൃഷിക്കാരനായി കണക്കാക്കപ്പെട്ടു.<ref>[http://www.time.com/time/magazine/article/0,9171,904462-1,00.html New Crop of Governors - TIME<!--Bot-generated title-->]</ref>
വരി 54:
ചെറുപ്രായത്തില്‍ തന്നെ [[ക്രിസ്തുമതം|ക്രിസ്തുമതത്തോട്]] അഗാധമായ പ്രതിബദ്ധത കാട്ടിയ കാര്‍ട്ടര്‍, ജീവിതകാലമത്രയും ഞായറാഴ്ചകളില്‍ വേദപാഠക്ലാസ്സുകളില്‍ പഠിപ്പിച്ചു. രാഷ്ട്രപതിയായിരിക്കുമ്പോഴും അദ്ദേഹം ദിവസവും പലവട്ടം പ്രാര്‍ത്ഥിച്ചിരുന്നു. യുവപ്രായത്തില്‍ ശ്രവിച്ച ഒരു മതപ്രഭാഷണം കാര്‍ട്ടറെ ഏറെ സ്വാധീനിച്ചു. "ക്രിസ്ത്യാനിയാണെന്ന കുറ്റത്തിന് നിന്നെ അറസ്റ്റുചെയ്താല്‍ ശിക്ഷിക്കാന്‍ മാത്രം തെളിവുണ്ടാകുമോ?" എന്നായിരുന്നു ആ പ്രഭാഷണത്തിന്റെ ശീര്‍ഷകം."<ref>{{cite book|title=Conversations with Carter| isbn=1555878016|date=1998|page=14| first1=Jimmy |last1= Carter| first2= Don |last2= Richardson|publisher=Lynne Rienner Publishers}}</ref>
 
== സംസ്ഥാനരാഷ്ട്രീയത്തില്‍ ==
[[ചിത്രം:Map of USA GA.svg|thumb|200px|right|[[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജൊര്‍ജ്ജിയ]] സംസ്ഥാനം, [[അമേരിക്കന്‍ ഐക്യനാടുകള്‍|ഐക്യനാടുകളുടെ]] ഭൂപടത്തില്‍]]
=== സാമാജികന്‍ ===
 
1960-കളില്‍ കാര്‍ട്ടര്‍ രണ്ടു വട്ടം [[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജോര്‍ജ്ജിയ സംസ്ഥാനത്തെ]] സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റിലെ വിദ്യാഭ്യാസസമിതിയില്‍ അദ്ദേഹം കുറേക്കാലം അംഗമായിരുന്നു.<ref>http://www.georgiaencyclopedia.org/nge/Article.jsp?path=/GovernmentPolitics/Politics/PoliticalFigures&id=h-676</ref> 1966-ല്‍, ഗര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച കാര്‍ട്ടര്‍ സെനറ്റിലേക്ക് വീണ്ടും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. സെനറ്റിലെ കാര്‍ട്ടറുടെ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ ബന്ധു, ഹ്യൂഗ് കാര്‍ട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
=== ഗവര്‍ണ്ണര്‍ ===
 
1966-ല്‍ ജോര്‍ജ്ജിയ സെനറ്റിലെ രണ്ടാം കാലാവധി തീരാറായപ്പോള്‍, ദേശീയതലത്തില്‍, ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാന്‍ കാര്‍ട്ടര്‍ പദ്ധതിയിട്ടു. അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പ്രതിയോഗി അതോടെ മത്സരത്തില്‍ നിന്ന് പിന്മാറി, സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക്കന്‍ കക്ഷിയില്‍ നിന്നൊരാള്‍ സംസ്ഥാനഗവര്‍ണ്ണര്‍ ആകുന്നത് ഇഷ്ടപ്പെടാതിരുന്നു കാര്‍ട്ടര്‍ അതോടെ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ആ മത്സരത്തില്‍ കാര്‍ട്ടര്‍ പ്രൈമറിയില്‍ തന്നെ പരാജയപ്പെട്ടെങ്കിലും ഏറെ അറിയപ്പെടാതിരുന്ന ഒരു സെനറ്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ ശക്തികള്‍ ഈ മത്സരം വെളിവാക്കി.
 
തുടര്‍ന്ന് കൃഷിയിലെക്കും കുടുംബവ്യാപാരത്തിലേക്കും മടങ്ങിയ കാര്‍ട്ടര്‍, നാലു വര്‍‍ഷക്കാലം അടുത്ത ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശ്രദ്ധാപൂര്‍വം ഒരുങ്ങി. 1970-ലെ മത്സരത്തില്‍ ഡെമോക്രറ്റിക് പാര്‍ട്ടി സ്ഥാര്‍ത്ഥിത്വത്തിന് അദ്ദേഹത്തിന്റെ എതിരാളിയായിരുന്നത് കാള്‍ സാന്‍ഡേഴ്സ് ആണ്. സാന്‍ഡേഴ്സ് ആഫ്രിക്കന്‍ അമേരിക്കക്കാരേയും വെളുത്തവരേയും വേര്‍പെടുത്തിനിര്‍ത്തുന്നതില്‍ വിശ്വസിച്ച 'സെഗ്രഗേഷനിസ്റ്റ്' നിലപാടിന്റെ അനുഭാവിയായിരുന്നു. കാര്‍ട്ടര്‍ ഈ നിലപാടിന്റെ വിരോധിയായിരുന്നു. "വെളുത്ത പൗരന്മാരുടെ സമിതി" എന്ന 'സെഗ്രഗേഷനിസ്റ്റ്' കൂട്ടായ്മയില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചു. കാര്‍ട്ടറുടെ [[നിലക്കടല]] സംഭരണശാലയുടെ ബഹിഷ്കരണത്തിന് വരെ ഇത് കാരണമായി. പ്ലെയിന്‍സിലെ ബാപ്റ്റിസ്റ്റ് ഇടവകയില്‍ ആഫ്രിക്കന്‍ അമേരിക്കര്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച രണ്ടു കുടുംബങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റേതായിരുന്നു.<ref>[http://www.pbs.org/wgbh/amex/carter/peopleevents/p_jcarter.html People & Events: James Earl ("Jimmy") Carter Jr. (1924&ndash;1924–)] - [[American Experience]], [[PBS]], accessed March 18, 2006.</ref>ഡെമോക്രറ്റി കഷി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള പ്രൈമറിയില്‍ സാന്‍ഡേഴ്സിനെ നേരിയ ഭൂരിപക്ഷത്തിനാണ് തോല്പിച്ചതെങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്കാരന്‍ ഹാല്‍ സ്യൂട്ടിനെ തോല്പിച്ച് കാര്‍ട്ടര്‍ ജോര്‍ജ്ജിയ ഗവര്‍ണ്ണറായി.
 
 
ഗവര്‍ണ്ണറായുള്ള സ്ഥാനാരോഹണ പ്രസംഗത്തില്‍ കാര്‍ട്ടര്‍ വര്‍ഗ്ഗവേര്‍തിരിവിന്റെ കാലം കഴിഞ്ഞെന്നും സംസ്ഥാനത്തിന്റെ ഭാവിയില്‍ ആ നയത്തിന് ഒരു പ്രസക്തിയുമില്ലെന്നും അഭിപ്രായപ്പെട്ടു. തെക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ സംസ്ഥാനതലത്തില്‍ അധികാരം കയ്യാളുന്ന ഒരാള്‍ പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആദ്യമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കക്കാരെ കാര്‍ട്ടര്‍ ഉത്തരവാദിത്വപ്പെട്ട പല തസ്തികകളിലും നിയമിച്ചു. സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍, വര്‍ണ്ണവേര്‍തിരിവ്, കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശങ്ങളുടെ വിപുലീകരണം എന്നീ വിഷയങ്ങളില്‍ പുരോഗമനാത്മകമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരില്‍ ഒരാളായി അദ്ദേഹം കണക്കക്കപ്പെട്ടു.
 
== രാഷ്ട്രപതി ==
 
=== തെരഞ്ഞെടുപ്പുവിജയം(1976) ===
 
1976-ല്‍ ഡെമോക്രറ്റിക് കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ രാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരവേദിയില്‍ പ്രവേശിച്ച കാര്‍ട്ടറെ ആരും ഗൗരവമായെടുത്തില്ല. ദേശീയതലത്തില്‍ രണ്ടു ശതമാനം ആളുകള്‍ക്ക് മാത്രമാണ് അദ്ദേഹത്തെ അറിയാമായിരുന്നത്. മത്സരിക്കാനുള്ള മകന്റെ തീരുമാനം കേട്ട അമ്മ ലില്ലിയന്‍ ചോദിച്ചത്, "എന്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കാണ്"(President of What?) മത്സരിക്കുന്നതെന്നാണ്. എന്നാല്‍ വാട്ടര്‍ഗേറ്റ് വിവാദത്തിന്റെ സ്മരണ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ [[വാഷിങ്ടണ്‍ ഡി.സി.]]-യിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട നേതൃത്വത്തില്‍ നിന്ന് അകന്നുനിന്ന സ്ഥാനാര്‍ത്ഥിയെന്ന സ്ഥിതി കാര്‍ട്ടര്‍ക്ക് മുതല്‍ക്കൂട്ടായി. അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ഊന്നല്‍ ഭരണവ്യവസ്ഥയുടെ പുന:സംഘടന എന്ന ആശയത്തിലായിരുന്നു. ഡെമോക്രറ്റിക് കക്ഷിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള അയോവ കോക്കസും, ന്യൂഹാമ്പ്‌ഷയര്‍ പ്രൈമറിയും വിജയിച്ചതോടെ കാര്‍ട്ടര്‍ മുന്‍നിരയിലുള്ള സ്ഥാനാര്‍ത്ഥിയായി.
 
 
[[Fileപ്രമാണം:ElectoralCollege1976.svg|thumb|300px|left|1976-ലെ അമേരിക്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനങ്ങള്‍ തിരിച്ച് - നീലനിറത്തില്‍ കാണുന്ന സംസ്ഥാനങ്ങളാണ് കാര്‍ട്ടറെ പിന്തുണച്ചത്]]
 
ദേശീയരാഷ്ട്രീയത്തിലെ പുതിയ 'കണ്ടെത്തലായ' കാര്‍ട്ടറെ മാധ്യമലോകം പൊതുവേ പിന്തുണച്ച് പ്രോത്സാഹിപ്പിച്ചു. "കാര്‍ട്ടറുടെ രാഷ്ട്രപതി സ്ഥാനവും അതിനപ്പുറവും" എന്ന 1980-ലെ പുസ്തകത്തില്‍ ലോറന്‍സ് ഷൂപ്പ് ഇക്കാര്യം ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട്:
വരി 92:
പ്രൈമറികള്‍ക്കുശേഷം ഫോര്‍ഡിനേക്കാള്‍ ഏറെ മുമ്പിലായിരുന്നു കാര്‍ട്ടര്‍. പ്രചാരണം മുന്നേറിയതോടെ അവര്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞെങ്കിലും തെരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ ഫോര്‍ഡിനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
 
=== നേട്ടങ്ങള്‍ ===
 
[[ചിത്രം:Carter and Sadat.jpg|thumb|250px|right|കാര്‍ട്ടര്‍ [[ഈജിപ്ത്|ഈജിപ്തിലെ]] രാഷ്ട്രപതി അന്‍വര്‍ സാദത്തിനൊപ്പം 1978-ല്‍: [[ഈജിപ്ത്|ഈജിപ്തും]] [[ഇസ്രായേല്‍|ഇസ്രായേലുമായുള്ള]] ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പിനു വഴിതെളിച്ചത് കാര്‍ട്ടറാണ്.]]
രാഷ്ട്രപതിയെന്ന നിലയില്‍ കാര്‍ട്ടര്‍ വിദ്യാഭ്യാസം, ഊര്‍ജ്ജം എന്നിവക്ക് പുതിയ വകുപ്പുകള്‍ കാബിനറ്റ് തലത്തില്‍ സൃഷ്ടിക്കുകയും പരിരക്ഷണം, വിലനിയന്ത്രണം, പുതിയ സാങ്കേതികവിദ്യ എന്നിവയിലൂന്നിയ ഒരു പുതിയ ദേശീയ ഊര്‍ജ്ജനയത്തിന് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. വിദേശനയരംഗത്ത്, [[ഈജിപ്ത്|ഈജിപ്തും]]-[[ഇസ്രായേല്‍|ഇസ്രായേലും]] തമ്മിലുള്ള സംഘര്‍ഷത്തിന് വിരാമമിട്ട 1979-ലെ ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പ്, തന്ത്രപ്രധാനമായ ആയുധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായുള്ള ചര്‍ച്ചകളുടെ രണ്ടാം പരമ്പര(SALT-2) എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കാന്‍ കാര്‍ട്ടര്‍ ശ്രമിച്ചു. [[പനാമ]] തോട് മേഖലയുടെ നിയന്ത്രണം പനാമക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ ഭരണകാലത്തെ ഒരു മുഖ്യസംഭവമായിരുന്നു. എന്നാല്‍ ലത്തീന്‍ അമേരിക്കയിലെ മേധാവിത്വത്തിന്റെ കാര്യത്തില്‍ ഐക്യനാടുകള്‍ നടത്തിയ വലിയ വിട്ടുവീഴ്ചയായി ഇതിനെ കണക്കാക്കിയവര്‍ കാര്‍ട്ടറുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചു.
 
=== പ്രതിസന്ധികള്‍ ===
 
ഭരണത്തിന്റെ അവസാനവര്‍‍ഷങ്ങള്‍ കാര്‍‍ട്ടര്‍ക്ക് പല വലിയ പ്രതിസന്ധികളും നേരിടേണ്ടിവന്നു. 1979-ല്‍ [[ഇറാന്‍|ഇറാനിലെ]] അമേരിക്കന്‍ സ്ഥാനപതികാര്യാലയം അവിടത്തെ വിപ്ലവഭരണത്തോട് അനുഭാവം പുലര്‍ത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയായിരുന്നു അവയില്‍ പ്രധാനം. ബന്ദികളായിത്തീര്‍ന്ന എംബസി ഉദ്യോഗസ്ഥന്മാരെ രക്ഷപെടുത്താന്‍ "ഓപ്പറേഷന്‍ കഴുകന്‍ നഖം" (Operation Eagle Claw) എന്ന രഹസ്യപ്പേരില്‍ നടത്തിയ ശ്രമം പരാജയത്തില്‍ കലാശിച്ചു. 1979-ലെ ഊര്‍ജ്ജ-ക്ഷാമം, [[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനിലേക്കുള്ള]] സോവിയറ്റ് സേനയുടെ കടന്നുകയറ്റം എന്നിവ കാര്‍ട്ടര്‍ഭരണം നേരിട്ട മറ്റു പ്രതിസന്ധികളില്‍ ചിലതായിരുന്നു.
 
=== തോല്‍വി(1980), സ്ഥാനമുക്തി ===
 
[[ചിത്രം:Living US Presidents 2009.jpg|thumb|250px|left|ജിമ്മി കാര്‍ട്ടര്‍, ജീവിച്ചിരിക്കുന്ന മറ്റു മുന്‍രാഷ്ട്രപതിമാര്‍ക്കും പുതിയ രാഷ്ട്രപതി [[ബറാക് ഒബാമ|ഒബാമാക്കുമൊപ്പം]] 2009-ല്‍]]
വരി 107:
1980 ആയപ്പോള്‍ അദ്ദേഹത്തിന്റെ ജനസമ്മതി വലിയ കുറവു രേഖപ്പെടുത്തി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും രാഷ്ട്രപതി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായത് കാര്‍ട്ടര്‍ തന്നെയാണ്. എന്നാല്‍ ടെഡ് കെന്നഡിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള മത്സരത്തില്‍ പരാജയപ്പെടുത്തിയ കാര്‍ട്ടറെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷി സ്ഥാനാര്‍ത്ഥി റോണാഡ് റീഗന്‍ പരാജയപ്പെടുത്തി. 1981 ജനുവരിയില്‍ കാര്‍ട്ടര്‍ സ്ഥാനമുക്തനായി.
 
== സ്ഥാനമുക്തിക്കുശേഷം ==
 
[[Imageപ്രമാണം:JimmyCarteronBicycle.jpg|thumb|right|125px|ജോര്‍ജ്ജിയയിലെ പ്ലെയിന്‍സില്‍ സൈക്കിള്‍ സവാരി ചെയ്യുന്ന കാര്‍ട്ടര്‍ 2008-ല്‍]]
സ്ഥാനമുക്തിക്കുശേഷം കാര്‍ട്ടര്‍ ജോര്‍ജ്ജിയായിലെ നിലക്കടല കൃഷിയിടത്തിലേക്ക് മടങ്ങി. രാഷ്ട്രപതിയായിരിക്കെ, അദ്ദേഹം കൃഷിയുടെ ചുമതല ഒരു ട്രസ്റ്റിനെ ഏല്പിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റികളുടെ കെടുകാര്യസ്ഥതമൂലം, പത്തുലക്ഷം ഡോളര്‍ കടത്തിലാണ് കൃഷിയിടം തിരികെ കിട്ടിയത്. കര്‍മ്മനിരതമായ ജീവിതമാണ് മുന്‍രാഷ്ട്രപതിയെന്ന നിലയില്‍ കാര്‍ട്ടര്‍ നയിക്കുന്നത്. [[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജോര്‍ജ്ജിയയില്‍]] അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ അദ്ധ്യാപനം, ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചന എന്നിവയില്‍ അദ്ദേഹം മുഴുകി.<ref name = "Dyer-2004"/> പത്നി റോസലിനുമായി ചേര്‍ന്ന് അദ്ദേഹം മനുഷ്യാവകാശങ്ങളുടെ സം‌രക്ഷണം ലക്‌ഷ്യമാക്കി കാര്‍ട്ടര്‍ കേന്ദ്രം സ്ഥാപിച്ചു. രാഷ്ട്രാന്തരരംഗത്തെ സംഘര്‍ഷ വിഷയങ്ങളെ സംബന്ധിച്ച സമാധാനചര്‍ച്ചകള്‍, തിരഞ്ഞെടുപ്പ് നിരീക്ഷണം, വികസ്വരരാഷ്ട്രങ്ങളില്‍ പകര്‍ച്ചവ്യാധികളുടെ നിവാരണം എന്നിവയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അദ്ദേഹം ഒട്ടേറെ സഞ്ചരിച്ചു. [[മനുഷ്യവംശത്തിന് ആവാസസ്ഥാനം]](ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി) എന്ന പദ്ധതിയുടെ പ്രധാനപ്രവര്‍ത്തകരിലൊരാളാണ് കാര്‍ട്ടര്‍.<ref name=Habitat>{{cite web|accessdate=
|url=http://www.habitat.org/how/carter.aspx
വരി 121:
മുന്‍ രാഷ്ട്രപതി ജോര്‍ജ്ജ് എച്ച്. ഡബ്ലിയൂ. ബുഷിനേക്കള്‍ മൂന്നുമാസം പത്തൊന്‍പത് ദിവസം പ്രായക്കുറവുള്ള കാര്‍ട്ടര്‍, അമേരിക്കന്‍ രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ച് ഇപ്പോള്‍ (2009) ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെയാളാണ്.
 
=== അമേരിക്കന്‍ നയത്തിനെതിരെ കാര്‍ട്ടര്‍ ===
 
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് [[ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്|ജോര്‍ജ് ബുഷിനെതിരെയും]] അദ്ദേഹത്തിന്റെ [[ഇറാഖ് യുദ്ധം|ഇറാഖ് യുദ്ധത്തേയും]] കാര്‍ട്ടര്‍ വിമര്‍ശിച്ചിരുന്നു. 2003 ല്‍ [[ന്യൂയോര്‍ക്ക് ടൈംസ്|ന്യൂയോര്‍ക്ക് ടൈംസിലെ]] എഡിറ്റോറിയലിലൂടെ ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതത്തിനെതിരെ കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കുകയും അവിടെ സൈനിക നടപടി സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു<ref> Jimmy Carter, [http://query.nytimes.com/gst/fullpage.html?res=9D00EFDE113FF93AA35750C0A9659C8B63)"Just War – or a Just War?"], ''New York Times'', March 9, 2003. Retrieved 08-04-2008. </ref>. 2004 ല്‍ "അസത്യത്തിന്റെയും ദുര്‍‌വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തില്‍" ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈന്‍|സദ്ദാം ഹുസൈനെ]] പുറത്താകുന്നതിനായി യുദ്ധപ്രഖ്യാപനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും [[ബ്രിട്ടന്‍]] പ്രധാനമന്ത്രി [[ടോണി ബ്ലെയര്‍|ടോണി ബ്ലയറേയും]] കാര്‍ട്ടര്‍ അപലപിക്കുകയുണ്ടായി<ref>{{cite news
വരി 147:
അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും നടക്കുന്ന വധശിക്ഷക്കെതിരെയും കാര്‍ട്ടര്‍ ശക്തിയായി നിലകൊള്ളുന്നു<ref>http://deathpenaltyinfo.org/new-voices-jimmy-carter-urges-new-mexico-governor-support-death-penalty-repeal</ref>.
 
=== ഗ്രന്ഥകാരന്‍ ===
<!--[[File:Jimmy Carter1.jpg|150px|right|thumb|അരിസോണയിലെ ഫീനിക്സില്‍ പുസ്തകത്തില്‍ ഒപ്പു വെക്കുന്ന കാര്‍ട്ടര്‍]]-->
സ്ഥാനമുക്തിക്കുശേഷം കാര്‍ട്ടര്‍ പുസ്തകരചനയിലും മുഴുകി. മികച്ചൊരു എഴുത്തുകാരനാണ്‌ കാര്‍ട്ടര്‍. അദ്ദേഹത്തിന്റെ 23 ഗ്രന്ഥങ്ങളില്‍ 21 ഉം എഴുതിയത് പ്രസിഡന്റ്പദവി ഒഴിഞ്ഞതിന്‌ ശേഷമാണ്‌. ഇതില്‍ ഒരു പുസ്തകം തന്റെ ഭ്യാര്യ റോസ്‌ലിനുമായി ചേര്‍ന്നെഴുതിയതാണ്‌. കുട്ടികള്‍ക്കായി എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് വേണ്ടി വരകള്‍ ചെയ്തത് കാര്‍ട്ടറുടെ മകള്‍ അമിയായിരുന്നു. മാനുഷിക സേവനങ്ങള്‍,മനുഷ്യാവകാശങ്ങള്‍,പ്രയാധിക്യം,മതം,കവിത എന്നീ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ്‌ ഈ പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്നത്.
 
==== 'പലസ്തീന്‍: വിവേചനമല്ല,സമാധാനം' ====
 
2006 നവംബറില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടറുടെ 'പലസ്തീന്‍: വിവേചനമല്ല,സമാധാനം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:"പലസ്തീന്‍ രാജ്യത്തിന്മേല്‍ [[ഇസ്രായേല്‍]] തുടരുന്ന നിയന്ത്രണവും കോളനിവല്‍കരണവുമാണ്‌ "വിശുദ്ധ ഭൂമിയില്‍" സമഗ്രമായ ഒരു സമാധാന ഉടമ്പടിക്കുള്ള പ്രഥമ പ്രതിബന്ധം"<ref name="excerpt">[http://www.simonsays.com/content/book.cfm?tab=25&pid=522298&agid=2 "Simon & Schuster: Palestine Peace Not Apartheid (Hardcover) - Read an Excerpt,"], ''[[Simon & Schuster]]'', November 2006, accessed April 9, 2007.</ref>. അറബികളായ ഇസ്രയേലികള്‍ക്കും തുല്യാവകാശമുണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം<ref>"[http://www.cartercenter.org/news/pr/carter_letter_121506.html Jimmy Carter Issues Letter to Jewish Community on Palestine Peace Not Apartheid]", Carter Center, December 15, 2006, accessed April 9, 2007</ref> തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു പലസ്തീന്‍ മേഖലയിലുള്ള നിലവിലെ ഇസ്രയേലിന്റെ നയങ്ങള്‍ അവിടെ ഒരു വര്‍ഗ്ഗവിവേചനത്തിന്റെ അവസ്ഥ സൃഷ്ടിച്ചിരിക്കയാണ്‌. രണ്ട് വിഭാഗം ജനങ്ങള്‍ ഒരുമിച്ച് ഉള്‍കൊള്ളുന്ന സ്ഥലത്ത് അവരെ പരസ്പരം വേര്‍പ്പെടുത്തി നിര്‍ത്തിയിരിക്കയാണ്‌. അവിടെ ഇസ്രയേലിന്റെ ആധിപത്യവും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട് പലസ്തീനിളെ ‍ അടിച്ചമര്‍ത്തപ്പെടുന്നതുമാണ്‌ നടക്കുന്നത്<ref name="excerpt"/>. "ലോസ് ആഞ്ചല്‍സ് ടൈംസിലെ" എഡിറ്റ് താളിലെഴുതിയ ലേഖനത്തില്‍ കാര്‍ട്ടര്‍ പറയുന്നു: "എന്റെ ഈ ഗ്രന്ഥത്തിന്റെ ആത്യന്തിക ലക്ഷ്യം മധ്യേഷ്യയെ കുറിച്ച് അമേരിക്കക്ക് അജ്ഞാതമായ സത്യങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകളില്‍ പങ്കാളിയായിക്കൊണ്ട് ഇസ്രയേലിനും അതിന്റെ അയല്‍ രാജ്യങ്ങള്‍ക്കും ശ്വാശതമായ സാമാധാനം നല്‍കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സഹായമൊരുക്കുക എന്നതുമാണ്‌. മറ്റൊരു ലക്ഷ്യം സമാനചിന്താഗതി പുലര്‍ത്തുന്ന ജൂതന്മാര്‍ക്കും മറ്റു അമേരിക്കക്കാര്‍ക്കും തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പരസ്യമായി അവതരിപ്പിക്കാനുള്ള പ്രേരണ നല്‍കുക എന്നതാണ്‌. ഈ പ്രയത്നത്തെ സഹായിക്കാന്‍ കഴിയുകയാണങ്കില്‍ ഞാന്‍ കൃതാര്‍ഥനായിരിക്കും"<ref name="latimes">[http://www.latimes.com/news/opinion/commentary/la-oe-carter8dec08,0,7999232.story?coll=la-home-commentary] "Speaking Frankly about Israel and Palestine", ''[[The Los Angeles Times]]'', December 8, 2006, Op-Ed, accessed January 4, 2007.</ref>.
വരി 157:
ഈസ്രയേല്‍ നിയന്ത്രണത്തിലുള്ള പലസ്തീനികളുടെ അവസ്ഥയെ കുറിച്ചുള്ള കാര്‍ട്ടറുടെ ഈ വീക്ഷണത്തെ ഒരു വിഭാഗം പുകഴ്ത്തുമ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തെ ജൂത വിരുദ്ധനായ പക്ഷപാതിയായി ചിത്രീകരിക്കുന്നു<ref>Julie Bosman, [http://www.nytimes.com/2006/12/14/books/14cart.html "Carter View of Israeli 'Apartheid' Stirs Furor,"] ''[[The New York Times]]'', December 14, 2006, accessed March 29, 2008.</ref>. ഈ ഗ്രന്ഥത്തോടുള്ള എതിര്‍പ്പ് കാരണം 2008 ഏപ്രില്‍ മാസത്തില്‍ കാര്‍ട്ടറുടെ ഇസ്രയേല്‍-പലസ്തീന്‍ സന്ദര്‍ശനസമയത്ത് ഇസ്രയേല്‍ സുരക്ഷാ സൈന്യം അദ്ദേഹത്തിനു് സം‌രക്ഷണം നല്‍കുകയുണ്ടായില്ല
 
== നുറുങ്ങുകള്‍ ==
[[Imageപ്രമാണം:Jimmy_and_Lillian_Carter.jpg|left|thumb|രാഷ്ട്രപതി കാര്‍ട്ടര്‍ അമ്മ, ലില്ലിയന്‍ കാര്‍ട്ടറോടൊത്ത് 1977-ല്‍]]
* ആശുപത്രിയില്‍ ജനിച്ച ആദ്യത്തെ അമേരിക്കന്‍ രാഷ്ട്രപതിയാണ് കാര്‍ട്ടര്‍<ref name=USA-Presidents>{{cite web
|accessdate=
വരി 170:
* സ്ഥാനവിമുക്തിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ജീവിച്ച രാഷ്ട്രപതി-ഉപരാഷ്ട്രപതി ജോഡിയാണ് കാര്‍ട്ടറും അദ്ദേഹത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന വാള്‍ട്ടര്‍ മൊണ്ഡേയ്‌ലും. ഇക്കാര്യത്തില്‍ അവര്‍, ഒരേദിവസം (1826 ജൂലൈ 4)മരിച്ച ജോണ്‍ ആഡംസും തോമസ് ജെഫേഴ്സണും സ്ഥാപിച്ച റെക്കോര്‍ഡിനെ മറികടന്നു.
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{sisterlinks|s=Author:Jimmy Carter}}
* {{imdb name|id=0141699|name=Jimmy Carter}}
* [http://www.millercenter.virginia.edu/index.php/academic/americanpresident/carter Extensive essay on Jimmy Carter and shorter essays on each member of his cabinet and First Lady from the Miller Center of Public Affairs]
* [http://millercenter.virginia.edu/scripps/digitalarchive/speechDetail/31 Full audio of Carter speeches via the Miller Center of Public Affairs (UVa)]
 
* {{gutenberg author|id=Jimmy+Carter|name=Jimmy Carter}}
 
{{s-start}}
വരി 200:
{{s-aft|after= [[Walter Mondale]]}}
{{s-prec|usa}}
{{s-bef|before=[[John G. Roberts]]<br />''Chief Justice of the United States''}}
{{s-ttl|title=[[United States order of precedence]]'''<br />''Former President of the United States''|years=}}
{{s-aft|after=[[George H. W. Bush]]<br />''Former President of the United States''}}
{{end}}
 
{{lifetime|1924| |ഒക്ടോബര്‍ 1}}
{{US Presidents}}
{{Bio-stub}}
[[Category:അമേരിക്കന്‍ പ്രസിഡണ്ടുമാര്‍]]
 
[[Categoryവര്‍ഗ്ഗം:അമേരിക്കന്‍ പ്രസിഡണ്ടുമാര്‍]]
 
[[Categoryവര്‍ഗ്ഗം:അമേരിക്കന്‍ പ്രസിഡണ്ടുമാര്‍]]
[[Categoryവര്‍ഗ്ഗം:സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചവര്‍]]
 
{{Bio-stub}}
 
[[af:Jimmy Carter]]
[[an:Jimmy Carter]]
[[ar:جيمي كارتر]]
[[arz:جيمىچيمى كارتر]]
[[az:Cimmi Karter]]
[[bat-smg:Jimmy Carter]]
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്