"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:اودہےپور
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Udaipur; cosmetic changes
വരി 30:
1568-ല്‍ [[അക്ബര്‍]] ചിത്തോര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് റാണാഉദയസിംഹന്‍ നിര്‍മ്മിച്ച ഗിരിപ്രകാരമാണ് ഇന്നത്തെ ഉദയ്പൂര്‍ ആയിതീര്‍ന്നത്. ഇപ്പോള്‍ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. [[സ്വര്‍ണം]], [[വെള്ളി]], ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ് അലങ്കാരവസ്തുക്കള്‍, കസവുവസ്ത്രങ്ങള്‍, [[വാള്‍]], കഠാരി തുടങ്ങിയ ആയുധങ്ങള്‍ എന്നിവയുടെ നിര്‍മാണത്ത്ന് ഉദയ്പൂര്‍ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂര്‍ പ്രാധാന്യമര്‍ഹിക്കുന്നു.<ref>[http://www.udaipur.nic.in/ History of Udaipur the lake city]</ref>
 
== മേവാഡ് ==
 
[[ഇന്ത്യ|ഇന്ത്യയില്‍]] സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായി നിലനിന്നിരുന്ന ഉദയ്പൂര്‍ രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു. രജപുത്ര പരമ്പര്യവും പ്രഭാവവും കാത്തുസൂക്ഷിച്ചുപോന്ന ഈ പ്രദേശം മേവാഡ് എന്നപേരിലും അറിയപ്പെടുന്നു. മേഷ്പാദ് എന്ന സംസ്കൃത പദത്തിന്റെ അപഭ്രംശമാണ് മേവാഡ്; മേഷങ്ങളുടെയും മേശ്രജാതിക്കാരുടെയും നിവാസസ്ഥാനം എന്ന അര്‍ത്ഥത്തിലാണ് മേവാഡ് എന്ന പേരു ലഭിച്ചത്. ഇപ്പോള്‍ [[രാജസ്ഥാന്‍]] [[സംസ്ഥാനം|സംസ്ഥാനത്തിലെ]] ഒരു ജില്ലയാണ്.
 
== ഭൂപ്രകൃതി ==
 
ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂര്‍ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാല്‍ സം‌‌രചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നില്‍ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീര്‍ഷസ്ഥാനം പൊതുവേ നിംനോന്നതവും ദുര്‍ഗമവുമാണ്; സ്ഥിരമായി പാര്‍പ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീല്‍‌‌വര്‍ഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്സമന്ത് (ഡേബര്‍), രാജ്സമന്ത്, ഉദയസാഗര്‍, പച്ചോള തുടങ്ങി നൈസര്‍ഗികവും മനുഷ്യനിര്‍മിതവുമായ അനേകം തടകങ്ങള്‍ ഉണ്ട്; ക്വാര്‍ട്ട്സൈറ്റ് അധാത്രിയായുള്ള ഗര്‍ത്തങ്ങളില്‍ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീര്‍ന്നിരിക്കുന്നത്.. ഇവിടെ ശരാശരി വര്‍ഷപാതം 25-60 സെ. മീ. ആണ്. ജോവര്‍, ബാജ്റ, [[ഗോതമ്പ്]], [[കടല]], [[പരുത്തി]], [[പുകയില]], എണ്ണക്കുരുക്കള്‍ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്പമായതോതില്‍ നെല്‍കൃഷിയും നടക്കുന്നുണ്ട്. [[ആട്]], [[ഒട്ടകം]] എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍.<ref>[http://www.webudaipur.com/explore-udaipur/geography.html/ Geography of Udaipur]</ref>
 
== ചരിത്രം ==
 
728-ല്‍ ബാപ്പാ റാവല്‍ ആണ് മേവാഡ് രാജ്യം സ്ഥാപിച്ചത്. ഈ വംശത്തിലെ സമര്‍ഥരും യുദ്ധനിപുണരുമായ രാജാക്കന്മാര്‍ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. സൂര്യവംശവുമായി ബന്ധപ്പെടുത്തി, [[ശ്രീരാമന്‍|ശ്രീരാമന്റെ]] പിന്മുറക്കാരായ ക്ഷത്രിയരാണ് തങ്ങളെന്ന് മേവാഡ് രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നു; റാവല്‍, റാണാ, മഹാറാണ എന്നീ സ്ഥാനപ്പേരുകള്‍ അവര്‍ സ്വീകരിച്ചുപോന്നു. രജപുത്രര്‍ മേവഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു.<ref>[http://www.1911encyclopedia.org/Udaipur Udaipur] ''[[Encyclopædia Britannica Eleventh Edition]]''.</ref>
വരി 44:
ട്രാവല്‍ & ലിഷര്‍ മാഗസിന്‍ 2009-ലെ ലോകത്തിലെ ഏറ്റവും നല്ല നഗരത്തിനുള്ള അവാര്‍ഡിനായി ഉദയ്പൂര്‍ നഗരത്തെ തെരഞ്ഞെടുത്തിരുന്നു.<ref>[http://www.travelandleisure.com/worldsbest/2009/results.cfm?cat=cities 2009 World's Best Cities | Travel + Leisure]</ref>
 
== ഗാലറി ==
[[Fileപ്രമാണം:Lakepalace-udaipur.jpg|center|thumb|800px|ജാഗ് മന്ദിര്‍]]
 
[[Fileപ്രമാണം:Udaipur-panorama 2005-05-15.jpg|center|thumb|800px| ഉദയ്പൂരിന്റെ പനോരമ ചിത്രം]]
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.webudaipur.com Encyclopedia of Udaipur.]
* [http://webudaipur.com WebUdaipur The Portal site of Udaipur.]
* [http://www.udaipur.nic.in/ Udaipur District web site]
* [http://www.visiting-india.com/2009/11/udaipur-india.html Udaipur City Guide]
* {{wikitravel}}
 
{{Rajasthan-geo-stub}}
 
[[വര്‍ഗ്ഗം:രാജസ്ഥാനിലെ പട്ടണങ്ങള്‍]]
 
Line 89 ⟶ 90:
[[te:ఉదయపూర్]]
[[vi:Udaipur]]
[[war:Udaipur]]
[[zh:烏代浦]]
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്