"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:رابعه العدويه; cosmetic changes
വരി 4:
'''റാബിയ അല്‍ അദവിയ്യ''' എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. [[ഇറാഖ്|ഇറാഖിലെ]] ബസ്രയില്‍ ജനിച്ച അവര്‍, റാബിയ അല്‍ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു(അറബിക്:رابعة العدوية القيسية‎). നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്വര്‍ത്ഥദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രസന്ദേശം.
 
== ജീവിതം ==
 
റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നല്‍കുന്ന പ്രധാനരേഖ, അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം, സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അല്‍ ദിന്‍ അത്തര്‍ (1145-1221) രചിച്ചതാണ്. <ref>Rabi'a Basri - http://www.khamush.com/sufism/rabia.htm</ref> തന്റെ രചനക്ക് അദ്ദേഹം മുന്‍കാലരേഖകളെ ആശ്രയിച്ചിരിക്കുമെന്ന് കരുതപ്പെടുന്നു. റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല. റാബിയയുടെ ജീവിതത്തേയും ചിന്തയേയും സംബന്ധിച്ച ഏറ്റവും സമഗ്രമായ ആധുനിക രചന ബ്രിട്ടീഷ് അക്കാദമിക് മാര്‍ഗരറ്റ് സ്മിത്ത് ബിരുദാനന്തരബിരുദ ഗവേഷണത്തിന്റെ ഭാഗമായി 1928-ല്‍ എഴുതിയ ലഘുകൃതിയാണ്. "യോഗിനി റാബിയയും, ഇസ്ലാമിലെ അവരുടെ സഹവിശുദ്ധരും" (Rabia the Mystics and Her Fellow Saints in Islam) എന്നാണ് ആ കൃതിയുടെ പേര്. <ref>AntiQbook.com - http://www.antiqbook.com/boox/alt/83488.shtml</ref>
=== ജനനം ===
 
മാതാപിതാക്കളുടെ നാലു പെണ്മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു റാബിയ. റാബിയ എന്ന പേരിന് നാലാമത്തെ പെണ്‍കുട്ടി എന്നാണ് അര്‍ത്ഥം. പാവപ്പെട്ടതെങ്കിലും ബഹുമാന്യതകല്പിക്കപ്പെട്ടിരുന്ന ഒരു കുടുംബത്തിലാണ് അവള്‍ ജനിച്ചത്.
വരി 15:
കുട്ടി ജനിച്ച സമയത്ത് വീട്ടില്‍ വിളക്കിനുള്ള എണ്ണയോ പിള്ളക്കച്ചയോ പോലും ഇല്ലാതിരിക്കാന്‍ മാത്രം പാവപ്പെട്ടവരായിരുന്നു റാബിയയുടെ മാതാപിതാക്കള്‍ എന്നാണ് ഫരീദ് അല്‍ ദിന്‍ അത്തര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അയലത്തെ വീട്ടില്‍ നിന്ന് ഇത്തിരി എണ്ണ കടം വാങ്ങാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സ്രഷ്ടാവായ ദൈവത്തോടല്ലാത്തെ മറ്റാരോടും ഒന്നും ആവശ്യപ്പെടുകയില്ല എന്ന് തീരുമാനിച്ചിരുന്ന റബിയയുടെ പിതാവിന് അതിന് മനസ്സുണ്ടായില്ല. അയല്‍വീട്ടില്‍ പോയതായി ഭാവിച്ച് അദ്ദേഹം വെറും കയ്യോടെ മടങ്ങിവന്നു. ആ രാത്രി പ്രവാചകന്‍ റാബിയയുയുടെ പിതാവിന് പത്യക്ഷപ്പെട്ടു. അന്നു ജനിച്ച കുട്ടി ദൈവത്തിനു പ്രിയപ്പെട്ടവളും അനേകര്‍ക്ക് സന്മാര്‍ഗ്ഗം കാണിച്ചുകൊടുക്കാനുള്ളവളും ആണെന്ന് അദ്ദേഹം പിതാവിന് വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രികളില്‍ പതിവുള്ള ദുരൂദ് ജപം ഒരിക്കല്‍ മുടക്കിയതിന് പിഴയായി 400 ദിനാര്‍ കൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശവുമായി ബസ്രായിലെ അമീറിനടുത്തേക്ക് പോകാന്‍ പ്രവാചകന്‍ റാബിയയുടെ പിതാവിനോടാവശ്യപ്പെട്ടെന്നും, സന്ദേശം കിട്ടിയപ്പോള്‍ ദൈവം തന്നെ സ്മരിച്ചതോര്‍ത്ത് സന്തോഷിച്ച അമീര്‍ ആയിരം ദിനാര്‍ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും സന്ദേശവാഹകന് 400 ദിനാര്‍ കൊടുക്കുകയും ചെയ്തു എന്നും കഥയിലുണ്ട്.
 
=== അടിമത്തം, മോചനം ===
 
റാബിയയുടെ പിതാവിന്റെ മരണശേഷം ബസ്രായില്‍ വലിയ ക്ഷാമമുണ്ടായപ്പോള്‍ സഹോദരിമാരില്‍ നിന്ന് വേര്‍പെട്ടുപോയ റാബിയ ഒരു സാര്‍ത്ഥവാഹകസംഘത്തോടൊപ്പം യാത്ര ചെയ്യവേ കൊള്ളക്കാരുടെ കയ്യില്‍ അകപ്പെട്ടു. അവരുടെ പ്രമുഖന്‍ റാബിയയെ പിടിച്ച് അടിമയാക്കി, കര്‍ക്കശക്കാരനായ ഒരു യജമാനന് വിറ്റു. പകല്‍ അടിമത്തത്തിലെ കഠിനാധ്വാനത്തിനു ശേഷം രാത്രി മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നതും ഉപവസിക്കുന്നതും അവള്‍ പതിവാക്കി. ഒരിക്കള്‍ അര്‍ത്ഥരാത്രി ഉണര്‍ന്ന യജമാനന്‍ റാബിയ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് കേട്ടു:
വരി 24:
ഇത്രയേറെ വിശുദ്ധയായി ഒരാളെ അടിമയായി വച്ചുകൊണ്ടിരിക്കുന്നത് ദൈവനിന്ദയാകുമെന്ന് ഭയന്ന യജമാനന്‍ പ്രഭാതത്തില്‍ റാബിയയെ മോചിപ്പിച്ചു. അധികാരങ്ങളോടെ ആ വീട്ടില്‍ തന്നെ കഴിയുന്നതോ മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നതോ തെരഞ്ഞെടുക്കാനും അദ്ദേഹം അവളെ അനുവദിച്ചു. വീടുവിട്ട് മറ്റെവിടെയെങ്കിലും പോയി ഏകാന്തപ്രാര്‍ത്ഥനയില്‍ മുഴുകാനാണ് റാബിയ തീരുമാനിച്ചത്.
 
=== തപസ്വിനി ===
 
ജീവിതകാലമത്രയും നിസ്സ്വാര്‍ത്ഥമായ ദൈവസ്നേഹത്തിലും, ആത്മപരിത്യാഗത്തിലും റാബിയ ഉറച്ചുനിന്നു. തന്റേതെന്നുപറയാന്‍, പൊട്ടിയ ഒരു മണ്‍പാത്രവും, പരുക്കന്‍ പായും, തലയിണയായി ഒരിഷ്ടികയും ആണ് അവര്‍ക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. രാത്രിമുഴുവന്‍ അവര്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു. ഉറങ്ങേണ്ടിവരുന്നത് അവര്‍ക്ക് മനസ്താപമുണ്ടാക്കി.
വരി 36:
ദൈവപ്രേമവും ദൈവതൃഷ്ണയും റാബിയയില്‍ ജ്വലിച്ചിരുന്നെന്നും ജനങ്ങള്‍, യേശുവിന്റെ മാതാവ് മറിയത്തോട് ഉപമിക്കാവുന്ന കറയില്ലാത്ത രണ്ടാം മറിയമായ അവരെ കണക്കാക്കിയെന്നും അവരുടെ ജീവചരിത്രകാരന്‍ ഫരീദ് അല്‍ ദിന്‍ അത്തര്‍ പറയുന്നു.<ref>Mythinglinks.org http://www.mythinglinks.org/NearEast~3monotheisms~Islam~Rabia.html</ref>
 
=== മരണം ===
ദൈവയോഗത്തിന്റെ വഴി അവസാനം വരെ പിന്തുടര്‍ന്ന റാബിയ മരിച്ചത് എണ്പത്തിയഞ്ചിനടുത്ത് വയസ്സുള്ളപ്പോഴാണ്.<ref>{{cite news
| url = http://www.poetseers.org/spiritual_and_devotional_poets/sufi/rabia/
വരി 42:
| publisher = Poetseers.org}}</ref> ദൈവസം‌യോഗബോധം അവരെ എപ്പോഴും പിന്തുടര്‍ന്നു. "എന്റെ നാഥന്‍ എപ്പോഴും എന്നോടൊപ്പമുണ്ട്" എന്ന് അവര്‍ തന്റെ സൂഫി സുഹൃത്തുക്കളോട് പറഞ്ഞു. യെരുശലേമിലായിരുന്നു മരണം എന്ന് പറയപ്പെടുന്നു.
 
== ചിന്ത ==
 
റാബിയയുടെ പരിത്യാഗപരിപൂര്‍ണ്ണതയേക്കാള്‍ ശ്രദ്ധേയമായത് ദൈവപ്രേമത്തെക്കുറിച്ച് അവര്‍ അവതരിപ്പിച്ച വീക്ഷണമാണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിക്കാതെയുള്ള നിസ്സ്വാര്‍ത്ഥദൈവപ്രേമമെന്ന ആശയത്തിന് പ്രാധന്യം കൊടുത്ത ആദ്യത്തെ സൂഫി പുണ്യാത്മാവ് റാബിയ ആണ് .
വരി 57:
{{Cquote|എനിക്ക് സ്വര്‍ഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തില്‍ മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയില്‍ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.<ref>"വിശ്വാസത്തിലേക്ക് വീണ്ടും" എസ്. രാധാകൃഷ്ണന്‍ പുറം 141</ref>}}
 
സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി, തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ്.<ref>എസ്. രാധാകൃഷ്ണന്‍ തന്റെ ഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ റാബിയയുടെ ഈ മറുപടി ഉദ്ധരിക്കുന്നുണ്ട് - ഒന്‍പതാം അദ്ധ്യായം 22-ആം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിനു താഴെയുള്ള കുറിപ്പ് -The Bhagavadgita, S. Radhakrishnan - പുറം 247</ref>
 
== നുറുങ്ങുകള്‍ ==
 
* ഒരിക്കല്‍ ഹസന്‍ ബസ്രി, റാബിയയെ ഒരു ജലാശയത്തിനടുത്ത് കണ്ടുമുട്ടി. തന്റെ നമസ്കാരത്തടുക്ക് വെള്ളത്തിനുമേല്‍ വിരിച്ചിട്ട് അദ്ദേഹം റാബിയയോട് പറഞ്ഞു:"റാബിയ! വരുക, നമുക്കിവിടെ രണ്ടു റക‌അത്തുകൾ നിസ്കരിക്കാം." റാബിയ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: "ഹസ്സന്‍, ആത്മീയധനം ഭൗതികകമ്പോളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍, അവ മറ്റുള്ളവരുടെ കൈവശം ഇല്ലാത്തവ ആയിരിക്കണം." പിന്നെ അവര്‍ തന്റെ നമസ്കാരത്തടുക്ക് വയുവിലെറിഞ്ഞിട്ട് അതില്‍ കയറി ഇരുന്നശേഷം ഇങ്ങനെ പറഞ്ഞു: "ഇവിടെ വന്നിരിക്കൂ ഹസ്സന്‍. ഇവിടെയാകുമ്പോള്‍ ആളുകള്‍ക്ക് നമ്മെ കാണാനുമാകും." തുടര്‍ന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു: "ഹസ്സന്‍ താങ്കള്‍ ചെയ്തത് മത്സ്യങ്ങള്‍ക്ക് ചെയ്യാനാകം. ഞാന്‍ ചെയ്തത് ചെയ്യാന്‍ പക്ഷികള്‍ക്കും കഴിയും. യഥാര്‍ത്ഥകാര്യം ഈ കൗശലങ്ങള്‍ക്കൊക്കെ അപ്പുറത്താണ്. അതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്."
 
== അവലംബം ==
 
<references/>
 
[[Categoryവര്‍ഗ്ഗം:സൂഫികൾ]]
 
[[ar:رابعة العدوية]]
[[arz:رابعه العدويه]]
[[de:Rābiʿa al-ʿAdawiyya al-Qaysiyya]]
[[en:Rabia al-Adawiyya]]
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്