"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാകുന്നു. എന്നാൽ [[കടൽ]] ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. [[മുട്ട]] ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം. വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്. മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻ‌‌കുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർ‌‌വമല്ല.
[[File:Helix pomatia june01.JPG|right|thumb|200px|ഹെലിക്സ് പൊമേഷ്യ]]
 
ഭക്ഷ്യയോഗ്യമായ കരയൊച്ച് (Helix pomatia),<ref>http://en.wikipedia.org/wiki/Helix_pomatia Helix pomatia</ref> തോട്ടങ്ങളിൽ സധാരണമായ ഒച്ച് (Helix aspersa)<ref>http://entomology.ifas.ufl.edu/creatures/misc/gastro/brown_garden_snail.htm brown garden snail</ref> തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, [[അന്നജം]], ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.
 
ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ ''സമാധി'' ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് '''ശിശിരനിദ്രാ''' വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.
[[File:Spitzschlammschnecke.jpg|left|thumb|200px|കുള‌‌ ഒച്ച്]]
 
കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),<ref>http://www.vnwg.com/catlist.jsp?catid=58 Pond Snails</ref> പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) <ref>http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm Ramshorn Snails</ref>എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.
 
 
ഒരു നല്ലവിഭാഗം ഒച്ചുകളും [[മനുഷ്യൻ|മനുഷ്യന്റെ]] [[ഭക്ഷണം|ഭക്ഷണമാണ്]]. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. [[കാലിഫോർണിയ]] തീരതിലെ ''അബലോൺ'' എന്നയിനം, പടിഞ്ഞാറൻ പെസഫിക്കിലെ ''പമ്പരം'' എന്നറിയപ്പെടുന്ന ''ട്രോക്കസ്'' എന്നിവ ഇതിന് ഉദാഹരണങ്ങളാകുന്നു; ട്രോക്കസ് [[കേരളം|കേരളത്തിലെ]] [[കടൽ|കടൽത്തിരങ്ങളിലും]] സുലഭമാണ്. അസാധാരണ തിളക്കമുള്ള ചില ഒച്ചിൻ കക്കകൾ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാൻ വേണ്ടീ ഉപയോഗിച്ചിരുന്നു. ഫിനീഷ്യർ, [[ഗ്രീക്ക്|ഗ്രീക്കുകാർ]], [[റോം|റോമാക്കാർ]] എന്നിവർ ഉപയോഗിച്ചിരുന്ന ''റ്റൈറിയൻ പർപ്പിൾ'' എന്നയിനം ചായം ഒച്ചിൽനിന്നാണ് ഉണ്ടാക്കപ്പെട്ടിരുന്നത്.
 
''കോൺ''കുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യർക്ക് മരണം തന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ''ഷിസ്റ്റോസോമിയാസിസ്'' (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ ''ബ്ലഡ് ഫ്ലൂക്കു'' കൾ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ് കഴിയുന്നത്.
 
[[മനുഷ്യൻ|മനുഷ്യന്റെ]] ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാര ശൃഖലയിൽ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകൾക്കുണ്ട്. പല [[മത്സ്യം|മത്സ്യങ്ങളുടെയും]] [[ഭക്ഷണം]] ഒച്ചുകളും മറ്റു മൊളസ്കുകളും മാത്രമാകുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/641286" എന്ന താളിൽനിന്ന് ശേഖരിച്ചത്