"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
 
==ജീവിതരേഖ==
1935 [[ജെറൂസലേംജെറുസലേം|ജെറൂസലേമില്‍‍]] ജനിച്ചു. 1947-ല്‍ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളര്‍ന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയില്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]].
ഇസ് ലാമിക സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്ന കൃസ്ത്യന്‍ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേര്‍ഡിന്റെ സഹോദരിയാണ്‌.
 
 
സൈദിന്റെ [[ഓറിയന്‍റലിസം]] (1978), [['''കവറിംഗ്‌ ഇസ്ലാം]]''' (1981) തുടങ്ങിയ കൃതികള്‍ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകള്‍ക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുന്‍വിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തില്‍ വാദിച്ചു. ഏഷ്യയും മദ്ധ്യപൂര്‍വദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീര്‍ഘപരമ്പര പാശ്ചാത്യസംസ്കാരത്തില്‍ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തില്‍ ഈ കപടബിംബങ്ങള്‍ കടന്നുകൂടാന്‍ അനുവദിച്ച അറബിനാടുകളിലെ ഉപരിവര്‍ഗ്ഗത്തെയും സൈദ് ഈ കൃതിയില്‍ നിശിതമായി വിമര്‍ശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/637117" എന്ന താളിൽനിന്ന് ശേഖരിച്ചത്