"പോപ്‌ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Popular (ജനപ്രചാരമുള്ള) എന്ന വാക്കില്‍ നിന്നും ഉട...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:43, 15 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Popular (ജനപ്രചാരമുള്ള) എന്ന വാക്കില്‍ നിന്നും ഉടലെടുത്ത ചെറുതും ലളിതവുമായ പ്രേമഗാനങ്ങള്‍ ആധുനികമായ രീതികളോടെ റെക്കോര്‍ഡ്‌ ചെയ്ത് വിപണിയില്‍ ഇറക്കുന്ന സംഗീതത്തെ ആണ് പോപ്‌ സംഗീതം എന്ന് പൊതുവെ വിളിക്കുന്നത്. റോക്ക് ആന്‍ഡ്‌ റോള്‍, റോക്ക് എന്നീ സംഗീതരീതികളോട് സാമ്യമുള്ള പോപ്‌ സംഗീതം പ്രധാനമായും യുവാക്കളെ മുന്നില്‍ കണ്ടാണ്‌ ഇറക്കുന്നത്. 1926 ലാണ് പോപ്‌ ഗാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1950 കളിലാണ് പോപ്‌ സംഗീതം ഉടലെടുത്തതെന്നു കണക്കാക്കുന്നു എങ്കിലും 1967 മുതലാണ്‌ ഇത് കൂടുതലും പ്രചാരത്തില്‍ വന്നത്.

പ്രത്യേകതകള്‍

ഒരു ആല്‍ബത്തിന്‍റെ ആശയത്തിനോ ആല്‍ബത്തിനു മൊത്തമായോ പ്രാധാന്യം കൊടുക്കുന്നതിനു പകരം ഓരോ പാട്ടിനും (singles ) വെവ്വേറെ പ്രാധാന്യം കൊടുക്കുന്നത്.

ഏതെങ്കിലും പ്രത്യേക സന്ഗീതരീതിയുടെ ആസ്വാദകരെ മുന്നില്‍ കാണാതെ പൊതുവേ എല്ലാ രീതിയിലുള്ള സംഗീതവും ആസ്വദിക്കുന്ന ജനവിഭാഗത്തെയും മുന്നില്‍കണ്ട് വിപണിയില്‍ ഇറക്കുന്നത്.

കലാരൂപത്തിന് പ്രാധാന്യം കൊടുന്നതിനേക്കാള്‍ കലാകാരന്മാരുടെ കഴിവുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്.

നിലവിലുള്ള സന്ഗീതരീതികളും പാട്ടുകളും മാറ്റാതെ അവതന്നെ ആധുനിക രീതിയില്‍ ചിട്ടപ്പെടുത്തുന്നത് (remix).

ഡാന്‍സ് ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍ താളങ്ങളാലും, ഡ്രം ബീറ്റുകളാലും ചിട്ടപ്പെടുത്തുന്നത്.

വര്‍ഗ്ഗം:സംഗീതം വര്‍ഗ്ഗം:പടിഞ്ഞാറൻ സംഗീതം

"https://ml.wikipedia.org/w/index.php?title=പോപ്‌_സംഗീതം&oldid=636408" എന്ന താളിൽനിന്ന് ശേഖരിച്ചത്