"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില തിരുത്തലുകൾ
വരി 1:
{{prettyurl|Villupattu}}
[[പ്രമാണം:വില്ലുപാട്ട്.jpg|right|thumb|300px]]
തെക്കന്‍ [[തിരുവിതാംകൂർ|തിരുവിതാംകൂറില്‍]] രൂപംകൊണ്ട ഒരു നാടോടികലാരൂപമാണ് '''വില്ലുപാട്ട്'''. വില്പാട്ട്, വില്ലടിച്ചാന്‍പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങള്‍ക്കു വിധേയമായി വില്‍ക്കലാമേള എന്ന പേരില്‍ കേരളത്തില്‍ മുഴുവന്‍ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.
 
== ചരിത്രം ==
വരി 7:
== ഉപകരണങ്ങള്‍ ==
[[File:Villu patt.JPG|വില്ലുപാട്ട് അവതരിപ്പിക്കുന്ന സംഘം|ലഘു]]
[[വില്ല് (വാദ്യം)|വില്ല്]], [[വീശുകോല്‍]], [[ഉടുക്ക്]], [[കുടം]], [[ജാലര്‍]] എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പില്‍ക്കാലത്ത് [[ഹാര്‍മോണിയം]], [[തബല]] തുടങ്ങിയവയും വില്ലുപാട്ടില്‍ ഉപയോഗിച്ചുതുടങ്ങി. നവീനവില്പാട്ടില്‍നവീന വില്പാട്ടില്‍ ഈ ഉപകരണങ്ങള്‍ ചായംപൂശി ആകര്‍ഷകമാക്കിയിരിക്കും.
==== വില്ല് ====
{{main|വില്ല് (വാദ്യം)}}
വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന്‌ മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. [[കരിമ്പന|കരിമ്പനത്തടി]] വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളില്‍ വ്യാസം കുറവായിരിക്കും. നീളത്തില്‍ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടില്‍ ഓരോ അരയടിക്കും ഒരോ [[ചിലങ്ക|ചിലങ്കമണി]] കെട്ടിയിട്ടുണ്ടാകും.
 
==== വീയല്‍ ====
വീയല്‍ അഥവാ വീശുകോല്‍ ഞാണിന്മേല്‍ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാന്‍ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയില്‍ വീയല്‍ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ പാട്ടുകാരുടെ സാമര്‍ത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.
==== കുടം ====
[[കുടം|കുടത്തിന്റെ]] കഴുത്തില്‍ വില്ലിന്റെ അറ്റം ഞാണ്‍ മുകളില്‍ വരത്തക്ക വിധമാണ്‌ അനുഷ്ഠാന വില്പാട്ടുകളില്‍ കുടത്തിന്റെ സ്ഥാനം. കളിമണ്‍കുടമാണ്‌ ഉപയോഗിക്കുന്നത്. [[വയ്ക്കോല്‍]] ചുരണയില്‍ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേര്‍ത്തുപിടിക്കുകയും കുടത്തിന്റെ വായില്‍ വട്ടത്തില്‍ വെട്ടിയ [[കമുക്|കമുകിന്‍പാളകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
==== ജാലര്‍ ====
ഇലത്താളത്തിന്റെ ചെറിയ രൂപമാണ്‌ ജാലര്‍. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.
Line 48 ⟶ 49:
 
== നവീനവില്പാട്ട് ==
കാല്‍ നൂറ്റാണ്ടുമുന്‍പ് [[കന്യാകുമാരി]] സ്വദേശിയായ തിരുവട്ടാര്‍ ബാലന്‍പിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, ഹാര്‍മോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തില്‍ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങള്‍. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളില്‍ ആര്‍ക്കും പാടാന്‍ സ്വാതന്ത്ര്യംനല്‍കുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങള്‍ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.
 
[[നെയ്യാറ്റിന്‍കര]] കേശവന്‍ നായരാണ്‌ മറ്റൊരു പരിഷ്കര്‍ത്താവ്. സംഘാംഗങ്ങളുടെ വേഷവിധാനത്തിലാണ്‌ അദ്ദേഹം മാറ്റം‌വരുത്തിയത്. നിറമുള്ള കിന്നരിക്കുപ്പായം, പട്ടുതലക്കെട്ട്, പവിഴമാല തുടങ്ങിയ ആടയാഭരണങ്ങളിലൂടെ വില്ലുപാട്ടിന്‌ ദൃശ്യാനുഭൂതി നല്‍കി അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ അദ്ദേഹം സ്ഥാപിച്ച 'യുഗസന്ധ്യ' ഉത്സവവേദികളില്‍ ശ്രദ്ധേയമായ വില്‍ക്കലാമേളകള്‍ അവതരിപ്പിച്ചുവരുന്നു.
 
അടുത്ത കാലത്ത് സ്ത്രീകള്‍ വില്ലുപാട്ടില്‍ കടന്നുവരികയും ട്രൂപ്പുകള്‍ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികസംഗീതോപകരണങ്ങളും വര്‍ണ്ണപ്രകാശവിന്യാസങ്ങളുംകൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീര്‍ന്നു. പാട്ട് എന്നതിനെക്കാള്‍ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാല്‍ വില്‍ക്കലാമേള എന്ന പേര്‌ സ്വീകരിച്ചു.
[[കഥാപ്രസംഗം|കഥാപ്രസംഗത്തെ]] അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യകൃതികളുടെയും ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് തനിമലയാളത്തില്‍ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കന്‍പാട്ടുശൈലിയില്‍നിന്ന് തികച്ചും ഭിന്നമായ ലോകത്താണ്‌.
== വില്ലുപാട്ട് തമിഴ്നാട്ടില്‍ ==
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്