"ഭാരതീയ തത്ത്വചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
തത്ത്വചിന്തകനെ വിശേഷിപ്പിക്കുന്ന [[സംസ്കൃതം|സംസ്കൃത]] പദം ''{{IAST|dārśanika}}'' (ദാര്‍ശനികന്‍) എന്നാണ്, ദര്‍ശനങ്ങളില്‍ (''{{IAST|darśanas}}''), അഥവാ തത്ത്വചിന്തകളില്‍ പരിചിതനായ വ്യക്തി എന്ന് ഇത് അര്‍ത്ഥമാക്കുന്നു.<ref>Apte, p. 497.</ref> ഭാരതീയദര്‍ശനം (ഇംഗ്ലീഷ്:Indian Philosophy) എന്ന പദം ഭാരതഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട ദര്‍ശനങ്ങളെ പൊതുവായി സൂചിപ്പിക്കുന്നു. [[ഹൈന്ദവദര്‍ശനം]], [[ബൗദ്ധദര്‍ശനം]], [[ജൈനദര്‍‌ശനം]], [[ചര്‍വാകദര്‍ശനം]] തുടങ്ങിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഭാരതീയദര്‍ശനം.
 
== പൊതുവിഷയങ്ങള്‍ ==
== പൊതു വിഷയങ്ങള്‍ ==
 
നിലനില്പിനായുള്ള ജീവിതസമരത്തില്‍, മൃഗങ്ങളും ഇതര ജീവികളും ബോധപൂര്‍വമായി ഒന്നും ആസൂത്രണം ചെയ്യുന്നില്ല. സഹജവാസനയാല്‍ നിയന്ത്രിക്കപ്പെട്ട്, അവ, അപ്പപ്പോഴത്തെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നുവെന്നേയുള്ളൂ. എന്നാല്‍ മനുഷ്യന്‍, തന്‍റെ സഹജമായ യുക്തിയും ബുദ്ധിയും ഉപയോഗിച്ച്, തന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും അറിഞ്ഞ്, ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത്, എപ്പോഴും വിജയിക്കാന്‍ ശ്രമിക്കുന്നു. അപ്രകാരം അറിയാനുള്ള മനുഷ്യന്‍റെ ആഗ്രഹം അയാളുടെ നൈസര്‍ഗിക യുക്തിവിചാരത്തില്‍ നിന്നാണുണ്ടാവുന്നത്. ഈ ആഗ്രഹത്തെയാണ് തത്വചിന്ത സഫലീകരിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തത്വചിന്ത ഒരു ആഡംബരമല്ല, ജീവിതാവശ്യമാണ്.
 
മനുഷ്യസംസ്കാരത്തിന്‍റെ ഉത്ഭവം മുതല്‍ നിരവധി ജീവിതപ്രശ്നങ്ങള്‍ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ആര് ? ഈ ലോകമെന്ത് ? ദൈവമാര് ? അവയും ഞാനുമായുള്ള ബന്ധമെന്ത് ? മനുഷ്യജീവിതത്തിന്റെ പരമമായ ലക്‌ഷ്യം എന്ത് ? എന്നു തുടങ്ങിയവ അത്തരം പ്രശ്നങ്ങളില്‍ ചിലതു മാത്രമാണ്. തത്ത്വചിന്ത അഥവാ ദര്‍ശനശാസ്ത്രം (ഫിലോസഫി) അത്തരം പൊതുവായ പ്രശ്നങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. മനുഷ്യന്‍റെ അറിവ് കാലക്രമേണ വികസിച്ചതോടെ അവ ഒന്നിച്ചു കൈകാര്യം ചെയ്യനാവാതെ വന്നു. അങ്ങനെ വിവിധ വിജ്ഞാനശാഖകള്‍ നിലവില്‍ വന്നു. ഗണിതം, രസതന്ത്രം, ഭൌതികശാസ്ത്രം തുടങ്ങിയവ അപ്രകാരം നിലവില്‍ വന്ന പ്രത്യേകവിജ്ഞാനശാഖകളാണ്. അവ ഓരോന്നും പ്രത്യേകവിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നു. അവയില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച്, ദര്‍ശനശാസ്ത്രം പ്രപഞ്ചത്തിന്‍റെ സാമാന്യസ്വഭാവം മനസിലാകാന്‍ ശ്രമിക്കുന്നു.
 
പ്രപഞ്ചസ്വഭാവം മനസിലാക്കാന്‍ വെറും നിരീക്ഷണമോ, അനുഭവമോ മാത്രം മതിയാവില്ല. ആലോചനയിലൂടെ, യുക്തിപൂര്‍വമുള്ള അനുഭവവിശകലനത്തിലൂടെ, മാത്രമേ കഴിയൂ. യുക്തിചിന്ത, അതാണ് ദര്‍ശനശാസ്ത്രത്തിന്‍റെ പ്രധാന ഉപകരണം. അനുഭവങ്ങളുടെയും, നിരീക്ഷണങ്ങളെടെയും അടിസ്ഥാനത്തിലാണ് അപ്രകാരമുള്ള യുക്തിചിന്ത നടത്തുന്നത്. അപ്പോള്‍ ഒരു പ്രധാനപ്രശ്നം ഉദിക്കുന്നു. ആരുടെ, എങ്ങനെയുള്ള അനുഭവങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടത് ? സാമാന്യജനങ്ങളുടെ സാധാരണ അനുഭവങ്ങളാണോ ആധാരമാക്കേണ്ടത് ? അതോ വിശുദ്ധന്മാരുടെയും, ഋഷികളുടെയും, പ്രവാചകരുടെയും വചനങ്ങളും കൂടി തത്വശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ ? ഈ വിഷയത്തില്‍ ചിന്തകര്‍ ഭിന്നാഭിപ്രായക്കാരാണ്. ചില ചിന്തകര്‍ സാമാന്യജനങ്ങളുടെ അനുഭവങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നു വാദിച്ചപ്പോള്‍, മറ്റു ചിലര്‍, ചില കാര്യങ്ങളില്‍ - വിശേഷിച്ച്, ദൈവം, സംസാരദു:ഖത്തില്‍ നിന്നുള്ള വിമോചനം തുടങ്ങിയ കാര്യങ്ങളില്‍ - വിശ്വാസയോഗ്യരായവരുടെ വചനങ്ങളും (Testimony) കൂടി പരിഗണിക്കണം എന്ന് വാദിച്ചു. ഈ കാര്യത്തില്‍ മാത്രമല്ല, അതു തുടര്‍ന്നു വന്ന പല പ്രശ്നങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായി. അങ്ങനെ,പലതരം ദര്‍ശനധാരകള്‍ (Schools of philosophy) ഉണ്ടായി.<ref>Chatterjee and Datta, p.12.</ref>
 
ഇന്ത്യന്‍ ചിന്തകര്‍ ജീവിതത്തെ ഏറ്റവും നല്ലവഴിയില്‍ നയിക്കുന്നത് എങ്ങനെ എന്നു മനസ്സിലാക്കുന്നതിന് വികസിപ്പിക്കേണ്ട ഒരു പ്രായോഗിക ആവശ്യമായി തത്ത്വചിന്തയെ കണ്ടു. തത്ത്വചിന്താ ഗ്രന്ഥങ്ങളുടെ തുടക്കത്തില്‍ അവ ജീവിതലക്ഷ്യങ്ങളെ (പുരുഷാര്‍ത്ഥങ്ങളെ) എങ്ങനെ സഹായിക്കും എന്ന് വിശദീകരിക്കുന്നത് ഭാരതീയ ഗ്രന്ഥകര്‍ത്താക്കളുടെ ഒരു ചിട്ടയായിത്തീര്‍ന്നു.<ref>Chatterjee and Datta, p.12.</ref> അന്തര്‍ലീനമായ ഒരു ഏകവ്യവസ്ഥ ഉണ്ടെന്നും, അത് സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനുമാണെന്നും ഉള്ള തത്ത്വത്തിലാണ് ഇവര്‍ തത്ത്വചിന്തയെ കെട്ടിപ്പടുത്തത്. വിവിധ തത്ത്വചിന്താ സമ്പ്രദായങ്ങളുടെ ശ്രമങ്ങള്‍ ഈ ഏകവ്യവസ്ഥയെ വിശദീകരിക്കുന്നതിനായിരുന്നു. പ്രകൃതിയില്‍ നിരീക്ഷിക്കുന്ന എല്ലാ പ്രധാന പ്രതിഭാസങ്ങളും - വിധി, സംഭവങ്ങള്‍, തുടങ്ങിയവ - ഈ ക്രമത്തിന്റെ ഭാവങ്ങളാണെന്ന് ഇവ വിശദീകരിച്ചു.
 
ഇതിന്റെ ആദ്യ പരാമര്‍ശം കാണുന്നത് [[ഋഗ്വേദം|ഋഗ്വേദത്തിലാണ്]], ഋഗ്വേദത്തില്‍ പ്രപഞ്ചവ്യാപിയും സര്‍വ്വത്തിലും ഭാഗവുമായ ബ്രഹ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ബ്രഹ്മം ദിശയില്ലാത്തതും സമയത്തിന് അതീതമായതും എല്ലാ സന്തോഷത്തിനും വിജ്ഞാനത്തിനും അതീതവുമാണെന്ന് ഋഗ്വേദം പറയുന്നു.
 
== വികാസവും സവിശേഷതകളും ==
 
ഇന്ത്യയില്‍ പല ദര്‍ശനധാരകളുണ്ടായിരുന്നു. അവയെ പാരമ്പരാഗതരീതിയനുസരിച്ച്, ആസ്തികം (Orthodox) എന്നും നാസ്തികം (Heterodox) രണ്ടായി തരംതിരിച്ചിട്ടുണ്ട്. അന്നു നിലവിലുണ്ടായിരുന്ന വിജ്ഞാനശേഖരങ്ങളായ വേദങ്ങളെ (ഋക്ക്, യജുസ്, സാമം, അഥര്‍വം) അവയുടെ ആധികാരികതയെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഈ വിഭജനത്തിന്‍റെ അടിസ്ഥാനം. അല്ലാതെ, ദൈവാസ്തിത്വം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല. നാസ്തികദര്‍ശനങ്ങളായ ചര്‍വാകദര്‍ശനം, ബുദ്ധദര്‍ശനം, ജൈനദര്‍ശനം എന്നീ മൂന്നു ദര്‍ശനങ്ങളും വേദങ്ങളുടെ ആധികാരികതയെ നിരാകരിക്കുന്നു. വേദങ്ങളെ അംഗീകരിക്കുകയും അവ പിന്തുടരുകയും ചെയ്യുന്ന ദര്‍ശനങ്ങളാണ്, മീമാംസയും വേദാന്തവും. അവ ആസ്തികദര്ങ്ങളാണ്. എന്നാല്‍ ന്യായം, വൈശേഷികം, സാംഖ്യം, യോഗം തുടങ്ങിയവ വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ദര്‍ശനശാഖകളല്ല. അവ സാമാന്യജനങ്ങളുടെ അനുഭവങ്ങളുടെ സ്വതന്ത്രാടിസ്ഥാനത്തിലുള്ളവയാണ്. എന്നാല്‍ അവ വേദങ്ങളെ നിരാകരിച്ചില്ല, എന്നാല്‍ അപ്രകാരം സ്വതന്ത്രമായെടുത്ത നിഗമനങ്ങളും, വേദവചനങ്ങളും പൊരുത്തപ്പെടുമെന്ന് തെളിയിക്കാന്‍ ശ്രമിച്ചു. അവയും ആസ്തികദര്‍ശനങ്ങളായിട്ടാണ് പരമ്പരാഗത സമ്പ്രദായത്തില്‍, കരുതപ്പെടുന്നത്.
 
പാശ്ചാത്യലോകത്ത്, വിവിധ ദര്‍ശനധാരകള്‍, ഒന്നിനു പിറകേ മറ്റോന്നായി, പഴയതിനെ മറികടന്നു പുതിയത് എന്ന രീതിയിലാണു വികസിച്ചത്. എന്നാല്‍ ഇന്ത്യയില്‍, ദര്‍ശനധാരകള്‍ ഏതാണ്ട് ഒരേ കാലത്ത് ഉത്ഭവിക്കുകയും സമാന്തരമായി വികസിക്കുകയും ചെയ്തു. ഒരോ ധാരകളും ഒരു കൂട്ടം അനുയായികള്‍ ഉണ്ടാവുകയും അത് തുടര്‍ച്ചയായി പിന്‍തലമുറകളിലേക്കു കൈമാറുകയും പരസ്പരവിമര്‍ശനങ്ങളിലൂടെ വികസിക്കുകയും പ്രായോഗികജീവിതത്തെ സ്വാധീനിക്കുകയും ചെയ്തു.
 
പാശ്ചാത്യദര്‍ശനശാസ്ത്രത്തില്‍, വാസ്തവികതയുടെ പൊതുപ്രശ്നങ്ങള്‍ (മനുഷ്യന്‍, പ്രപഞ്ചം, ദൈവം തുടങ്ങിയവ) പഠിക്കുന്ന കേവലമീമാംസ (Metaphysics) , എങ്ങനെ യ്ഥര്‍ത്ഥവിജ്ഞാനം നേടാം എന്ന് അന്വേഷിക്കുന്ന വിഞ്ജാനസിദ്ധാന്തം (Epistemology), കാര്യകാരണബന്ധങ്ങള്‍ എങ്ങനെ ശരിയായി നിര്‍ണയിക്കാം എന്നു പരിശോധിക്കുന്ന തര്‍ക്കശാസ്ത്രം (Logic), ധര്‍മ്മാധര്‍മ്മങ്ങള്‍ എങ്ങനെയാവണം എന്നു പഠിക്കുന്ന ധര്‍മ്മശാസ്ത്രം (Ethics) , സൌന്ദര്യം, കല എന്നിവ പ്രതിപാദിക്കുന്ന സൌന്ദര്യശാസ്ത്രം (Aesthetics) എന്നിങ്ങനെ പല ശാഖകളുണ്ട്. ഇന്ത്യയില്‍ ഈ ശാഖകളെല്ലാം വെവ്വേറെയായിട്ടല്ല, ഒന്നിച്ചാണ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരുന്നത്. മാത്രവുമല്ല, ചിന്തകര്‍ എതിരാളികളുടെ വീക്ഷണത്തെ ഗ്രന്ഥത്തിന്‍റെ ആദ്യഭാഗത്ത് തന്നെ പ്രതിപാദിക്കുകയും (പൂര്‍വ്വപക്ഷം), തുടര്‍ന്ന് അവയിലെ വാദങ്ങള്‍ ഖണ്ഡിക്കുകയും ഒടുവില്‍ സ്വന്തം നിലപാട് സിദ്ധാന്തമായി ഉത്തരപക്ഷത്ത് സ്ഥാപിക്കുകയും ചെയ്തു പോന്നു. അതുകൊണ്ട്, ഭാരതീയദാര്‍ശനികഗ്രന്ഥങ്ങളില്‍ ഒരെണ്ണം മാത്രമെടുത്താല്‍ പോലും മറ്റു ദര്‍ശനധാരകളെക്കുറിച്ചുള്ള സാമാന്യവിവരങ്ങള്‍ ലഭിക്കുന്നു.
 
വെറുമൊരു ബുദ്ധിവ്യായാമം എന്ന നിലയ്ക്കല്ല, ശരിയായ ജീവിതം എന്ത്, ജീവിതദുരിതങ്ങളെ എങ്ങെനെ ദൂരീകരിക്കാം, മനുഷ്യജീവിതം എങ്ങനെ നയിക്കണം എന്നിങ്ങനെ, പ്രായോഗികാവശ്യങ്ങള്‍ക്കായാണ് ഇന്ത്യയിലെ തത്വശാസ്ത്രം വളര്‍ന്നത്. അതുകൊണ്ട്, ഗ്രന്ഥങ്ങളുടെ ആദ്യം തന്നെ അത് പുരുഷാര്‍ത്ഥങ്ങള്‍ക്ക് (Human ends) എങ്ങനെ പ്രയോജനപെടും എന്നു വിശദീകരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒരോ ധാരയും ഒരു കൂട്ടം അനുവാചകര്‍ പഠിക്കുകയും ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്തു പോന്നു. തലമുറകളായി ചിന്തിച്ചു വികസിപ്പിച്ച ദര്‍ശനസമ്പ്രദായങ്ങളാണ് അവ.
 
ഇന്ത്യന്‍ തത്വചിന്തകളില്‍ പലതിനെയും പ്രത്യക്ഷമായോ പരോക്ഷമായോ, വേദങ്ങളും ഉപനിഷത്തുകളും സ്വാധീനിച്ചിട്ടുണ്ട്. ആസ്തിക(Orthodox)ദര്‍ശനങ്ങളില്‍ , ചിട്ടയായ തത്വചിന്തയുടെ ആരഭം, “സൂത്രങ്ങള്‍“ എന്നു വിളിക്കുന്ന രചനകളില്‍ നിന്നാണ്. ആദ്യകാലദാര്‍ശനികരുടെ പ്രധാന തത്വചിന്താവാദങ്ങളുടെ സാംക്ഷിപ്തമായ ചെറുവാക്യങ്ങളാണ് അവയിലുള്ളത്. വാമൊഴിയായിട്ടാണ് അവ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. അതിന് ഇത്തരം സൂത്രവാക്യങ്ങള്‍ പ്രയോജനം ചെയ്തിരിക്കണം. ഉദാഹരണത്തിന് ബാദരായണന്‍റെ ബ്രഹ്മസൂത്രം ‍, വേദോപനിഷത്തുകളിലെ തത്വചിന്തകള്‍ ചിട്ടപ്പെടുത്തി സമാഹരിച്ചതാണ്. അതുകൂടാതെ, അവയുടെ സാധ്യമായ വിമര്‍ശനങ്ങളും, അതിനുള്ള മറുപടികളും ഉള്‍പ്പെടുന്നു. വേദാന്തദര്‍ശനധാരയിലെ ആദ്യഗ്രന്ഥമാണ് ഇത്. മറ്റു ധാരകള്‍ക്കും ഇത്തരം അടിസ്ഥാന സൂത്രഗ്രന്ഥങ്ങളുണ്ട്. സൂത്രവാക്യങ്ങളുടെ അര്‍ത്ഥം പലപ്പോഴും അവ്യക്തമായതിനാല്‍, അവയ്ക്ക് വിശദീകരണങ്ങള്‍ വേണ്ടിവന്നു. അങ്ങനെ പിന്നീട്, സൂത്രങ്ങള്‍ക്ക് ഭാഷ്യങ്ങള്‍ (Commentaries) രചിക്കപ്പെട്ടു. പല ചിന്തകരും അവരവരുടെ നിലപാടുകള്‍ വിശദീകരിക്കാനും ഭാഷ്യങ്ങള്‍ എഴുതി.ശങ്കരന്‍, മാധവന്‍, രാമാനുജന്‍ തുടങ്ങിയവര്‍ ബ്രഹ്മസൂത്രത്തിന് ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. അപ്രകാരം ദര്‍ശനധാരകളില്‍ ഉപധാരകളുണ്ടായി. കാലക്രമേണ, ഭാഷ്യങ്ങള്‍ക്കു ഭാഷ്യങ്ങളും, അവയിലെ നിലപാടുകള്‍ വിശദീരിച്ചുകൊണ്ടോ, വിമരിശിച്ചുകൊണ്ടോ ഒക്കെ പല സ്വതന്ത്രരചനകളും ഉണ്ടായി.നാസ്തിക (Heterodox) ദര്‍ശനങ്ങള്‍ പ്രഭവിച്ചത് സൂത്രഗ്രന്ഥങ്ങളില്‍ നിന്നല്ല എങ്കിലും, അവ പരിണമിച്ചത് ഏതാണ്ട് ഇതേ പ്രകാരമാണ്. അതിബൃഹത്തായ ഒരു ദര്‍ശനസാഹിത്യം അങ്ങനെയാണുണ്ടായത്.
 
== കാലഘട്ടങ്ങള്‍ ==
"https://ml.wikipedia.org/wiki/ഭാരതീയ_തത്ത്വചിന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്