"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: en:Charvaka philosophy; cosmetic changes
വരി 1:
[[ഭാരതീയദര്‍ശനം|ഭാരതീയദര്‍ശനസമ്പ്രദായങ്ങളില്‍]], തികച്ചും നാസ്തികവും, പൂര്‍ണ്ണഭൗതികവും ആയ ഒരു വിശിഷ്ട ദര്‍ശനസമ്പ്രദായം (School of Philosophy) ആണ് ചര്‍‌വാകദര്‍ശനം.
 
[[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്ത ദര്‍ശനസമ്പ്രദായങ്ങളാണു നാസ്തികദര്‍ശങ്ങള്‍ (Heterodox) . പ്രത്യക്ഷപ്രപഞ്ചം മാത്രമാണ് സത്യം എന്നും [[ആത്മാവ്]], [[ദൈവം]], സ്വര്‍ഗം, മരണാനന്തരജീവിതം തുടങ്ങിയവയൊന്നും സത്യമല്ല എന്നുമുള്ള വാദമാണു ഭൗതികവാദം (Materialism). അതുകൊണ്ട്, [[യാഗം|യാഗ]] പൂജകളിലോ, [[സന്യാസം|സന്യാസത്തിലോ]] ഒന്നും കഴമ്പില്ല എന്നും, മരണം വരെയും ജീവിതം സന്തോഷരമാകാന്‍ ശ്രമിക്കണം എന്നും ഈ ദര്‍ശനം പറയുന്നു.
 
ചര്‍വാകദര്‍ശനത്തിന് എങ്ങനെയാണ് ഈ പേരു കിട്ടിയത് എന്നത് വ്യക്തമല്ല. ചര്‍വാകന്‍ എന്ന പേരുള്ള ഉപജ്ഞാതാവിന്‍റെ പേരില്‍നിന്നാണെന്ന് ഒരു വാദമുണ്ട്. ചര്‍‌വാകര്‍‌ എന്നാല്‍ "മധുരവാക്കുകള്‍ പറയുന്നവര്‍" എന്നാണെന്നും, "ഭക്ഷണപാനീയങ്ങള്‍ കഴിച്ചു മദിച്ചു നടക്കുന്നവര്‍" എന്നാണെന്നും മറ്റൊരു വാദമുണ്ട്. [[ബൃഹസ്പതി|ബൃഹസ്പതിയാണ്]] ഇതിന്‍റെ ഉപജ്ഞാതാവെന്ന്, വേറൊരു വാദവുമുണ്ട്. അതുകൊണ്ട് "ബാര്‍ഹസ്പത്യം" എന്ന് ദര്‍ശനസമ്പ്രദായത്തിനു ഒരു പേരുണ്ട്. ജനപ്രിയമായതിനാല്‍ "ലോകായതം" എന്നും ഈ ദര്‍ശനത്തിനു പേരുണ്ട്. ചര്‍വാകദര്‍ശനത്തിലെ ആധികാരികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. മറ്റു ദാര്‍ശനികരുടെ ഗ്രന്ഥങ്ങളുടെ ആദ്യഭാഗത്തു നിന്നാണ് (പൂര്‍വപക്ഷം) ഈ ദര്‍ശനധാരയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുള്ളത്.
 
== ജ്ഞാനശാസ്ത്രം (Epistemology) ==
 
ഇന്ദ്രീയങ്ങളില്‍ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളെ (പ്രത്യക്ഷം, Perception) മാത്രമേ, പ്രമാണമായി (ശരിയായ അറിവിന്‍റെ ഉറവിടം) ചര്‍വാകദാര്‍ശനികര്‍ അംഗീകരിക്കുന്നുള്ളൂ. പ്രത്യക്ഷാനുഭവങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥമെന്നതാണ് ചര്‍വാകരുടെ വിജ്ഞാനശാസ്ത്രത്തിന്‍റെ കാതല്‍. പ്രത്യക്ഷാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന യാതൊരു അനുമാനങ്ങളെയും (Inference) അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ വാദിക്കുന്നു: പുക കണ്ടാല്‍ തീയുണ്ട് എന്നു കരുതണമെങ്കില്‍, തീയും പുകയും തമ്മില്‍ ശാശ്വതമായ ഒരു ദൃഢബന്ധമുണ്ടെന്ന് (വ്യാപ്തി) എല്ലാ സാഹചര്യങ്ങളിലും അനുഭവിച്ചറിഞ്ഞിരിക്കണം, നിരുപാധികവും നിസ്സംശയമായി തെളിയിക്കപ്പെട്ടിരിക്കണം. അതിന്, പ്രപഞ്ചത്തിലുള്ള, ഉണ്ടായിട്ടുള്ള, ഉണ്ടാകാനിടയുള്ള "എല്ലാ പുകയെക്കുറിച്ചും എല്ലാ തീയെക്കുറിച്ചും" നേരിട്ട് അറിയാമായിരിക്കണം. അതു സാധ്യമല്ല. അപ്രകാരം ഒരു വ്യാപ്തി സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല. ആകയാല്‍, അനുമാനങ്ങള്‍ പ്രമാണമായി അംഗീകരിക്കാനാവില്ല.
 
അതുപോലെ, ''ശബ്ദങ്ങളും'' (Testimony) - വിശ്വസിക്കാവുന്നവരുടെ വാക്കുകളും - അംഗീകരിക്കാനാവില്ല. അത്തരം ആളുകള്‍ വിശ്വസനീയരാണെന്ന് കരുതുന്നതുകൊണ്ടാണ്, അവര്‍ പറയുന്നത് പ്രമാണമയിട്ടെടുക്കുന്നത്. എന്നാല്‍ ആ ചിന്ത ഒരുതരം അനുമാനമാണ്. ഒരു അനുമാനം അടിസ്ഥാനമാക്കിയെടുക്കുന്ന മറ്റൊരനുമാനം. അത് വര്‍ത്തുളവാദമാണ് (Petitio Principii). (ഉദാ: വിശുദ്ധാത്മാക്കള്‍ വിശ്വസനീയരാണ്, ആകയാല്‍, അവര്‍ പറയുന്നത് സത്യമാണ്. അതുകൊണ്ടാണല്ലോ അവര്‍ വിശുദ്ധാത്മാക്കളാവുന്നത്!) മാത്രവുമല്ല, അനുമാനങ്ങള്‍ ഒന്നും പ്രമാണങ്ങളല്ല. അതുകൊണ്ട് സത്യവചനങ്ങളും വേദങ്ങളും മറ്റും അംഗീകരിക്കാനാവില്ല.
വരി 33:
ചര്‍വാകരുടെ വിജ്ഞാനവാദവും (Epistemology) നിസ്സാരമല്ല. ആധുനികകാലത്തെ പല ആശയങ്ങളുമായി - പ്രയോഗവാദം (Pragmatism), സദ്യുക്തിവാദം(Logical Positivism‍) - സമാനതകളുണ്ട്. എന്നാല്‍ ചര്‍വാകരെ ശരിയായി മനസിലാക്കിയുരുന്നില്ല. മറിച്ച്, പുരാതന ഗ്രീസിലെ എപിക്യൂരിയന്‍സിനേപ്പോലെ, അവര്‍ വെറുക്കപ്പെടുകയാണ് ഉണ്ടായത് . അവരുടെ സുഖമാത്രമാര്‍ഗ്ഗമാണ് ഏറ്റവും വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, എല്ലാ ചര്‍വാകരും തന്നിഷ്ടസുഖഭോഗികളായിരുന്നില്ല. ധൂര്‍ത്തചര്‍വാകരും സുശിക്ഷിതചര്‍വാകരും ഉണ്ടായിരുന്നു. തന്നിഷ്ടസൌഖ്യം തേടല്‍ സാമൂഹികാവശ്യങ്ങളുമായി യോജിക്കില്ല. മനുഷന്‍ അവന്‍റെ സുഖങ്ങളുടെ ഒരുഭാഗം മറ്റുള്ളവര്‍ക്കായി ത്യജിക്കാന്‍ തയാറായില്ലെങ്കില്‍, സമൂഹജീവിതം അസാധ്യമാണ്. മാത്രവുമല്ല, ഇഹലോക സുഖങ്ങള്‍ ആവശ്യമാണെന്ന വാദം മറ്റു പല ദാര്‍ശനികരും ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. ചര്‍വാകര്‍, അറുപത്തിനാലുകലകളും മറ്റും വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടു എന്നതിന് തെളിവുകളുണ്ട്. ചില ചര്‍വാകര്‍ രാജാവിനെയാണ് ദൈവമായിക്കണ്ടത്, സമൂഹജീവിതത്തിലും അതിനൊരു തലവന്‍ വേണമെന്ന കാര്യത്തിലും ഉള്ള അവരുടെ ദൃഢവിശ്വാസമാണ് അതു സൂചിപ്പിക്കുന്നത്. ദണ്ഡനീതിയെക്കുറിച്ചും, സാമ്പത്തികവിഷയങ്ങളെക്കുറിച്ചും അവര്‍ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഡെമൊക്രിറ്റസിന്‍റെ അനുയായികളെപ്പോലെ, ആധുനികയൂറൊപ്പിലെ പോസിറ്റിവിസ്റ്റുകളെപ്പോലെ, ഇന്ത്യയിലെ ചര്‍വാകരിലും സംസ്കാരചിത്തര്‍ ഉണ്ടായിരുന്നു എന്നതാണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം.
 
== അവലംബം ==
1. {{cite book
| last= ഡോ. സതീഷ്ചന്ദ്ര ചാറ്റര്‍ജി
വരി 68:
}}
 
[[Categoryവര്‍ഗ്ഗം:തത്ത്വചിന്ത]]
 
[[Category:തത്ത്വചിന്ത]]
[[en:Charvaka philosophy]]
"https://ml.wikipedia.org/wiki/ചർവാകദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്