"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (ചില തിരുത്തലുകൾ)
ഭാരതീയതത്വചിന്തയ്ക്ക്, ചര്‍വാകദാര്‍ശനികര്‍ നല്‍കിയ സംഭാവന നിസ്സാരമല്ല. സംശയവും, അജ്ഞേയതാവാദവും (Skepticism, Agnosticism) വിമര്‍ശനം ചെയ്യാതെ പരമ്പരാഗതചിന്തകളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സ്വതന്ത്രചിന്തയുടെ ബാഹ്യപ്രകടനങ്ങളാണ്. ചര്‍വാകരുടെ വിമര്‍ശനചിന്തയാണ് മറ്റെല്ലാ തത്വചിന്തകരും അവരുടെ ദര്‍ശനത്തിന്‍റെ ആധാരശിലയായി, ചവിട്ടുപടിയാക്കി സ്വീകരിച്ചത്. ചര്‍വാകരുടെ സംശയങ്ങള്‍, മറ്റുള്ളവര്‍ക്ക് പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അവിമര്‍ശനീയതത്വങ്ങള്‍ (Dogma) ഉന്നയിക്കാന്‍ അനുവദിച്ചില്ല. ചിന്തയില്‍ സൂക്ഷ്മത നിലനിര്‍ത്താനും, വിമര്‍ശനബുദ്ധിയോടെ തത്വാന്വേഷണം നടത്താനും അവര്‍ നിര്‍ബന്ധിക്കപ്പെട്ടു.
 
ചര്‍വാകരുടെ വിജ്ഞാനവാദവും (Epistemology) നിസ്സാരമല്ല. ആധുനികകാലത്തെ പല ചിന്തകരുടെയും ആശയങ്ങളുമായി (- പ്രയോഗവാദം (Pragmatism), സദ്യുക്തിവാദം‍സദ്യുക്തിവാദം(Logical Positivism‍) - സമാനതകളുണ്ട്. എന്നാല്‍ ചര്‍വാകരെ ശരിയായി മനസിലാക്കിയുരുന്നില്ല. മറിച്ച്, പുരാതന ഗ്രീസിലെ എപിക്യൂരിയന്‍സിനേപ്പോലെ, അവര്‍ വെറുക്കപ്പെടുകയാണ് ഉണ്ടായത് . അവരുടെ സുഖമാത്രമാര്‍ഗ്ഗമാണ് ഏറ്റവും വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, എല്ലാ ചര്‍വാകരും തന്നിഷ്ടസുഖഭോഗികളായിരുന്നില്ല. ധൂര്‍ത്തചര്‍വാകരും സുശിക്ഷിതചര്‍വാകരും ഉണ്ടായിരുന്നു. തന്നിഷ്ടസൌഖ്യം തേടല്‍ സാമൂഹികാവശ്യങ്ങളുമായി യോജിക്കില്ല. മനുഷന്‍ അവന്‍റെ സുഖങ്ങളുടെ ഒരുഭാഗം മറ്റുള്ളവര്‍ക്കായി ത്യജിക്കാന്‍ തയാറായില്ലെങ്കില്‍, സമൂഹജീവിതം അസാധ്യമാണ്. മാത്രവുമല്ല, ഇഹലോക സുഖങ്ങള്‍ ആവശ്യമാണെന്ന വാദം മറ്റു പല ദാര്‍ശനികരും ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. ചര്‍വാകര്‍, അറുപത്തിനാലുകലകളും മറ്റും വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടു എന്നതിന് തെളിവുകളുണ്ട്. ചില ചര്‍വാകര്‍ രാജാവിനെയാണ് ദൈവമായിക്കണ്ടത്, സമൂഹജീവിതത്തിലും അതിനൊരു തലവന്‍ വേണമെന്ന കാര്യത്തിലും ഉള്ള അവരുടെ ദൃഢവിശ്വാസമാണ് അതു സൂചിപ്പിക്കുന്നത്. ദണ്ഡനീതിയെക്കുറിച്ചും, സാമ്പത്തികവിഷയങ്ങളെക്കുറിച്ചും അവര്‍ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഡെമൊക്രിറ്റസിന്‍റെ അനുയായികളെപ്പോലെ, ആധുനികയൂറൊപ്പിലെ പോസിറ്റിവിസ്റ്റുകളെപ്പോലെ, ഇന്ത്യയിലെ ചര്‍വാകരിലും സംസ്കാരചിത്തര്‍ ഉണ്ടായിരുന്നു എന്നതാണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം.
 
== അവലംബം ==
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/634970" എന്ന താളിൽനിന്ന് ശേഖരിച്ചത്