"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +/-
(ചെ.) ചില തിരുത്തലുകൾ
വരി 1:
[[ഭാരതീയദര്‍ശനം|ഭാരതീയദര്‍ശനസമ്പ്രദായങ്ങളില്‍]], തികച്ചും നാസ്തികവും, പൂര്‍ണ്ണഭൗതികവും ആയ ഒരു വിശിഷ്ട ദര്‍ശനസമ്പ്രദായം (School of Philosophy) ആണ് ചര്‍‌വാകദര്‍ശനം.
 
[[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്ത ദര്‍ശനസമ്പ്രദായങ്ങളാണു നാസ്തികദര്‍ശങ്ങള്‍ (Heterodox) . പ്രത്യക്ഷപ്രപഞ്ചം മാത്രമാണ് സത്യം എന്നും [[ആത്മാവ്]], [[ദൈവം]], സ്വര്‍ഗം, മരണാനന്തരജീവിതം തുടങ്ങിയവയൊന്നും സത്യമല്ല എന്നുമുള്ള വാദമാണു ഭൌതികവാദംഭൗതികവാദം (Materialism). അതുകൊണ്ട്, യാഗപൂജകളിലോ[[യാഗം|യാഗ]] പൂജകളിലോ, [[സന്യാസം|സന്യാസത്തിലോ]] ഒന്നും കഴമ്പില്ല എന്നും, മരണം വരെയും ജീവിതം സന്തോഷരമാകാന്‍ ശ്രമിക്കണം എന്നും ഈ ദര്‍ശനം പറയുന്നു.
 
ചര്‍വാകദര്‍ശനത്തിന് എങ്ങനെയാണ് ഈ പേരു കിട്ടിയത് എന്നത് വ്യക്തമല്ല. ചര്‍വാകന്‍ എന്ന പേരുള്ള ഉപജ്ഞാതാവിന്‍റെ പേരില്‍നിന്നാണെന്ന് ഒരു വാദമുണ്ട്. ചര്‍‌വാകര്‍‌ എന്നാല്‍ "മധുരവാക്കുകള്‍ പറയുന്നവര്‍" എന്നാണെന്നും, "ഭക്ഷണപാനീയങ്ങള്‍ കഴിച്ചു മദിച്ചു നടക്കുന്നവര്‍" എന്നാണെന്നും മറ്റൊരു വാദമുണ്ട്. [[ബൃഹസ്പതി|ബൃഹസ്പതിയാണ്]] ഇതിന്‍റെ ഉപജ്ഞാതാവെന്ന്, വേറൊരു വാദവുമുണ്ട്. അതുകൊണ്ട് "ബാര്‍ഹസ്പത്യം" എന്ന് ദര്‍ശനസമ്പ്രദായത്തിനു ഒരു പേരുണ്ട്. ജനപ്രിയമായതിനാല്‍ "ലോകായതം" എന്നും ഈ ദര്‍ശനത്തിനു പേരുണ്ട്. ചര്‍വാകദര്‍ശനത്തിലെ ആധികാരികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. മറ്റു ദാര്‍ശനികരുടെ ഗ്രന്ഥങ്ങളുടെ ആദ്യഭാഗത്തു നിന്നാണ് (പൂര്‍വപക്ഷം) ഈ ദര്‍ശനധാരയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുള്ളത്.
 
== ജ്ഞാനശാസ്ത്രം (Epistemology) ==
വരി 13:
== കേവലദര്‍ശനം (Metaphysics) ==
 
[[അഗ്നി]], [[വായു]], [[ഭൂമി]], [[വെള്ളം]] എന്നീ നാലു മൂലവസ്തുക്കളാലാണ് ലോകം നിര്‍മ്മിച്ചിരിക്കുന്നത്. പ്രത്യക്ഷത്തെളിവില്ലാത്ത ആകാശത്തെ അവര്‍ നിരാകരിക്കുന്നു. സകല ജീവ-നിര്‍ജ്ജീവ വസ്തുക്കളും ഇപ്രകാരം ഉണ്ടാവുന്നത് വസ്തുക്കളുടെ സഹജസ്വഭാവങ്ങള്‍ ഇങ്ങനെ സവിശേഷമായി യോജിക്കുന്നതുകൊണ്ടാണ്. [[ശർക്കര|ശര്‍ക്കരപ്പാനി]] പുളിച്ചാല്‍ അതിന് ലഹരിയുണ്ടാകും, [[വെറ്റില]] മുറുക്കിയാല്‍ നേരത്തെ ഇല്ലാതിരുന്ന ചുവന്ന നിറം അതിന് വന്നു ചേരും. അത് അവയുടെ സഹജസ്വഭാവങ്ങളാണ്, നൈസര്‍ഗ്ഗികഗുണങ്ങളാണ്. വസ്തുക്കള്‍ നശിക്കുമ്പോള്‍ അവയിലെ ഘടകങ്ങള്‍ വേര്‍പിരിയുന്നു എന്നു മാത്രം. മറ്റൊന്നും സംഭവിക്കുന്നില്ല.
 
എന്നാല്‍, ജീവനുള്ളവയ്ക്ക് ബോധം ഉണ്ട്. അതിനു പ്രത്യക്ഷത്തെളിവുണ്ട്. എന്നാല്‍ അതിന് ബോധമുണ്ടാക്കുന്ന ആത്മാവ് എന്നൊരു വസ്തുവിനേയോ ദൈവം എന്നൊരു നിര്‍മ്മാതാവിനെയോ സങ്കല്പിക്കേണ്ടതില്ല;. അതിനു തെളിവില്ല. ആത്മാവും ശരീരവും രണ്ടല്ല, ഒന്നു തന്നെയാണ്. ഞാന്‍ തടിച്ചവനാണ്, ഞാന്‍ മെലിഞ്ഞവനാണ് എന്നൊക്കെ നാം പറയുന്നത് അതുകൊണ്ടാണ്. മനുഷ്യര്‍ മരിക്കുമ്പോള്‍ ആവ്യക്തിയുടെ അവസാനമാണ്. ആത്മാവോ, ഒന്നും അവശേഷിക്കുന്നില്ല. മരണാനന്തര ജീവിതമില്ല. സ്വര്‍ഗമോ നരകമോ ഇല്ല. കര്‍മബന്ധങ്ങളില്ല, പുനര്‍ജന്മമില്ല. "സ്വഭാവവാദമെന്നും യദൃഛാവാദമെന്നും" അറിയപ്പെടുന്ന ചര്‍വാകരുടെ കേവലദര്‍ശനം ഇതാണ് .
 
സ്വന്തം നിലനില്പിനായി പുരോഹിതര്‍ സൃഷ്ടിച്ചതാണ് വേദാചാരങ്ങള്‍. ചര്‍വാകര്‍ ചോദിച്ചു: [[ശ്രാദ്ധം|ശ്രാദ്ധത്തിന്]] (ബലിദിനം) മരിച്ചവര്‍ക്ക് നലകുന്ന ഭക്ഷണം ആത്മാവിന്‍റെ വിശപ്പടക്കുമെങ്കില്‍, യാത്രപോകുന്നവന്‍ ഭക്ഷണം കയ്യില്‍ കരുതേണ്ടതില്ലല്ലോ ? വീട്ടില്‍ തന്നെ ഭക്ഷണം വിളമ്പിയാല്‍ പോരേ ? മാളികമുകളില്‍ ഇരിക്കുന്നവന് താഴത്തെ നിലയില്‍ത്തന്നെ ഭക്ഷണം നല്‍കിയാല്‍ പോരേ ? പുരോഹിതര്‍ നടത്തുന്ന യജ്ഞങ്ങളില്‍ ബലികൊടുക്കുന്ന മൃഗങ്ങള്‍ക്ക് സ്വര്‍ഗം കിട്ടുമെങ്കില്‍, എന്തുകൊണ്ട് അവര്‍ സ്വന്തം മാതാപിതാക്കളെ ബലികൊടുക്കുന്നില്ല ?
 
== ധര്‍മ്മശാസ്ത്രം (Ethics) ==
 
പുരുഷാര്ത്ഥങ്ങളില്‍ (Human ends) , അര്‍ത്ഥം കാമം (Wealth, Enjoyment) എന്നിവയെ മാത്രമേ ചര്‍വാകര്‍ അംഗീകരിക്കുന്നുള്ളൂ. ധര്‍മ്മമോക്ഷങ്ങളെ (Virtue, Liberation) നിരാകരിക്കുന്നു. മോക്ഷപ്രാപ്തിയാണ് ജീവിതത്തിന്‍റെ പരമലക്ഷയംപരമലക്ഷ്യം എന്നു പറയുന്നത് വെറുതെയാണ്. മരിച്ചാല്‍ പിന്നെ ആരും തിരിച്ചു വരുന്നില്ല. അതുകൊണ്ട് ഈ ജീവിതം പരമാവധി സുഖകരമാക്കണം. തീര്‍ച്ചയായും ജീവിതത്തില്‍ സുഖവും ദു:ഖവും ഉണ്ടാവും. എന്നാല്‍ ദു:ഖം പരമാവധി ഒഴിവാക്കി സന്തോഷിക്കുകയാണു വേണ്ടത്. [[ഉമി|ഉമിയുണ്ടെന്നു]] വച്ച് [[ധാന്യം]] ഉപേക്ഷിക്കാറില്ല. മൃഗങ്ങള്‍ നശിപ്പിച്ചേക്കാം എന്നതിനാല്‍ ആരും കൃഷി ചെയ്യാതിരിക്കുന്നില്ല. ചര്‍വാകരുടെ ഈ ധര്‍മ്മശാസ്ത്രത്തെ, സുഖമാത്രവീക്ഷണം (Hedonism) എന്നു വിളിക്കാം.
 
സദ്ഗുണപരമായ സുഖമാത്രവീക്ഷണത്തിന്റെ മികച്ച ഉദാഹരണം [[വാത്സ്യായനൻ|വാത്സ്യായനന്‍റെ]] [[കാമസൂത്രം|കാമസൂത്രയിലെ]] രണ്ടാമധ്യായത്തില്‍ കാണാം. വാത്സ്യായനന്‍ ശുദ്ധഭൌതികാവാദിയായിരുന്നില്ലശുദ്ധഭൗതികാവാദിയായിരുന്നില്ല, ദൈവത്തിലും മരണാനന്തരജീവിതതിലുമൊക്കെ വാത്സ്യായനന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കാമമാണ് (Enjoyment) പരമമായ ജീവിതലക്ഷ്യമെന്നും, പുരുഷാര്‍ത്ഥങ്ങളില്‍, ധര്‍മ്മവും, അര്‍ത്ഥവും, (Virtue, Wealth) ജീവിതാനന്ദം നേടാനുള്ള ഉപാധികള്‍ മാത്രമാണെന്നും വാദിച്ചു; അതാണ് വാത്സ്യാനന്‍റെ ഭൌതികവാദപരമായഭൗതികവാദപരമായ വശം. ജീവിതാനന്ദം എന്നാല്‍ ഇന്ദ്രീയങ്ങളുടെ ലഭിക്കുന്ന സുഖാനുഭൂതിയാണ്. അത് വിശപ്പടക്കുന്നതുപോലെ ശരീരത്തിന്റെ സുസ്ഥിതിക്ക് ആവശ്യവുമാണ്. എന്നാല്‍, അക്ഷമനായി, സംസ്കാരരഹിതനായി ആനന്ദം മാത്രം അന്വേഷിക്കുന്നവന്‍, മൃഗതുല്യമായ സന്തോഷമാണ് അനുഭവിക്കുന്നത്. അയാള്‍ ഇന്നത്തെ സുഖങ്ങള്‍ ത്യജിക്കാനോ കഷ്ടപ്പെടാനോ തയ്യാറാവില്ല. അത്തര പ്രവൃത്തികൾ ഭാവിയിലും സുഖമനുഭവിക്കുന്നതിനുള്ള എല്ലാ സാധ്യതകളും നശിപ്പിക്കും. അത് ആത്മഹത്യാപരമാണ്. അതുകോണ്ട് ഇന്ദ്രീയങ്ങളെ നിയന്ത്രിക്കണം. സുകുമാരകലകളിലൂടെ പരിശീലിപ്പിക്കണം. ആത്മനിയന്ത്രണം പഠിച്ചവനു മാത്രമേ ഇന്ദ്രീയസുഖകാര്യങ്ങളില്‍, കലകളില്‍ പരിശീലനം നല്‍കാവൂ എന്നും വാത്സ്യായനന്‍ പറയുന്നു. ഇത്തരം ചിന്തകരെയാണ്, ഒരു പക്ഷെ, സുശിക്ഷിതചര്‍വാകര്‍ എന്നു വിളിക്കപ്പെട്ടത്.
 
ബുദ്ധദാര്‍ശനികഗ്രന്ഥങ്ങളില്‍, അവര്‍ നേരിടെണ്ടി വന്ന ചില ധൂര്‍ത്തചര്‍വാകരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അവരില്‍ ധാര്‍മികതയെയും സ്വതന്ത്രചിന്തയേയും നിരാകരിക്കുന്നവരും, സദ്പ്രവൃത്തികള്‍ നിഷ്ഫലങ്ങളാണെന്നും യഥാര്‍ത്ഥജ്ഞാനം അസാദ്ധ്യമാണെന്നും കരുതുന്നവരും, ഒരു വാദവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്തവരും ഉണ്ട്. അടുത്തകാലത്തുകണ്ടെടുത്ത ഒരു ഗ്രന്ഥത്തില്‍, എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയരാശി എന്ന ചര്‍വാകദര്‍ശകന്‍, തന്‍റെ അതികണിശമായ വാദങ്ങളിലൂടെ, പ്രത്യക്ഷജ്ഞാനത്തെയും ഭൌതികവസ്തുക്കളുടെഭൗതികവസ്തുക്കളുടെ അസ്തിത്വത്തെയും വരെ നിരാകരിക്കുന്നു. എല്ലാ തത്വങ്ങയും സിദ്ധാന്തങ്ങളെയും നിരാകരിച്ചാല്‍ പോലും ജീവിതം സാധാരണ പോലെ തുടരുമെന്ന് ഒടുവില്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
 
== സവിശേഷസ്ഥാനം ==
"https://ml.wikipedia.org/wiki/ചർവാകദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്