"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,244 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
→‎സവിശേഷസ്ഥാനം: ആശയക്രമീകരണം
(→‎ധര്‍മ്മശാസ്ത്രം (Ethics): ആശയക്രമീകരണം)
(ചെ.) (→‎സവിശേഷസ്ഥാനം: ആശയക്രമീകരണം)
 
== സവിശേഷസ്ഥാനം ==
 
ഭാരതീയതത്വചിന്തയ്ക്ക്, ചര്‍വാകദാര്‍ശനികര്‍ നല്‍കിയ സംഭാവന നിസ്സാരമല്ല. സംശയവും, അജ്ഞേയതാവാദവും വിമര്‍ശനം ചെയ്യാതെ പരമ്പരാഗതചിന്തകളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സ്വതന്ത്രചിന്തയുടെ ബാഹ്യപ്രകടനങ്ങളാണ്. ചര്‍വാകരുടെ വിമര്‍ശനചിന്തയാണ് മറ്റെല്ലാ തത്വചിന്തകരും അവരുടെ ദര്‍ശനത്തിന്‍റെ ആധാരശിലയായി, ചവിട്ടുപടിയാക്കി സ്വീകരിച്ചത്. ചര്‍വാകരുടെ സംശയങ്ങള്‍, മറ്റുള്ളവര്‍ക്ക് പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അവിമര്‍ശനീയതത്വങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ല. ചിന്തയില്‍ സൂക്ഷ്മത നിലനിര്‍ത്താനും, വിമര്‍ശനബുദ്ധിയോടെ തത്വാന്വേഷണം നടത്താനും അവര്‍ നിര്‍ബന്ധിക്കപ്പെട്ടു.
 
ചര്‍വാകരുടെ വിജ്ഞാനവാദവും നിസ്സാരമല്ല. ആധുനികകാലത്തെ പല ചിന്തകരുടെയും ആശയങ്ങളുമായി (പ്രയോഗവാദം, സദ്യുക്തിവാദം‍) സമാനതകളുണ്ട്. എന്നാല്‍ ചര്‍വാകരെ ശരിയായി മനസിലാക്കിയുരുന്നില്ല. മറിച്ച്, പുരാതന ഗ്രീസിലെ എപിക്യൂരിയന്‍സിനേപ്പോലെ, അവര്‍ വെറുക്കപ്പെടുകയാണ് ഉണ്ടായത് . അവരുടെ സുഖമാത്രമാര്‍ഗ്ഗമാണ് ഏറ്റവും വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, എല്ലാ ചര്‍വാകരും തന്നിഷ്ടസുഖഭോഗികളായിരുന്നില്ല. ധൂര്‍ത്തചര്‍വാകരും സുശിക്ഷിതചര്‍വാകരും ഉണ്ടായിരുന്നു. തന്നിഷ്ടസൌഖ്യം തേടല്‍ സാമൂഹികാവശ്യങ്ങളുമായി യോജിക്കില്ല. മനുഷന്‍ അവന്‍റെ സുഖങ്ങളുടെ ഒരുഭാഗം മറ്റുള്ളവര്‍ക്കായി ത്യജിക്കാന്‍ തയാറായില്ലെങ്കില്‍, സമൂഹജീവിതം അസാധ്യമാണ്. മാത്രവുമല്ല, ഇഹലോക സുഖങ്ങള്‍ ആവശ്യമാണെന്ന വാദം മറ്റു പല ദാര്‍ശനികരും ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. ചര്‍വാകര്‍, അറുപത്തിനാലുകലകളും മറ്റും വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടു എന്നതിന് തെളിവുകളുണ്ട്. ചില ചര്‍വാകര്‍ രാജാവിനെയാണ് ദൈവമായിക്കണ്ടത്, സമൂഹജീവിതത്തിലും അതിനൊരു തലവന്‍ വേണമെന്ന കാര്യത്തിലും ഉള്ള അവരുടെ ദൃഢവിശ്വാസമാണ് അതു സൂചിപ്പിക്കുന്നത്. ദണ്ഡനീതിയെക്കുറിച്ചും, സാമ്പത്തികവിഷയങ്ങളെക്കുറിച്ചും അവര്‍ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഡെമൊക്രിറ്റസിന്‍റെ അനുയായികളെപ്പോലെ, ആധുനികയൂറൊപ്പിലെ പോസിറ്റിവിസ്റ്റുകളെപ്പോലെ, ഇന്ത്യയിലെ ചര്‍വാകരിലും സംസ്കാരചിത്തര്‍ ഉണ്ടായിരുന്നു എന്നതാണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം.
 
സംസ്കരിക്കപ്പെട്ട ഹീഡണിസത്തിന്‍റെ മികച്ച ഉദാഹരണം വാത്സ്യായനന്‍റെ കാമസൂത്രയിലെ രണ്ടാമധ്യായത്തില്‍ കാണാം. വാത്സ്യായനന്‍ ശുദ്ധഭൌതികാവാദിയായിരുന്നില്ല, ദൈവത്തിലും മരണാനന്തരജീവിതതിലുമൊക്കെ വാത്സ്യായനന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കാമമാണ് (Enjoyment) പരമമായ ജീവിതലക്ഷ്യമെന്നും, പുരുഷാര്‍ത്ഥങ്ങളില്‍, ധര്‍മ്മവും, അര്‍ത്ഥവും, (Virtue, Wealth) ജീവിതാനന്ദനേടാനുള്ള ഉപാധികള്‍ മാത്രമാണെന്നും വാദിച്ചു; അതാണ് വാത്സ്യാനന്‍റെ ഭൌതികവാദപരമായ വശം. ജീവിതാനന്ദം എന്നാല്‍ ഇന്ദ്രീയങ്ങളുടെ ലഭിക്കുന്ന സുഖാനുഭൂതിയാണ്. അത് വിശപ്പടക്കുന്നതുപോലെ ശരീരസുസ്തിതിക്ക് ആവശ്യവുമാണ്. എന്നാല്‍, അക്ഷമനായി, സംസ്കാരരഹിതനായി ആനന്ദം മാത്രം അന്വേഷിക്കുന്നവന്‍, മൃഗതുല്യമായ സന്തോഷമാണ് അനുഭവിക്കുന്നത്. അയാള്‍, ഇന്നത്തെ സുഖങ്ങള്‍ ത്യജിക്കാനോ, കഷ്ടപ്പെടാനോ തയ്യാറാവില്ല. അത് ഭാവിയിലും സുഖമനുഭവിക്കുന്നതിനുള്ള സകല സാധ്യതകളും നശിപ്പിക്കും. അത് ആത്മഹത്യാപരമാണ്. അതുകോണ്ട് ഇന്ദ്രീയങ്ങളെ നിയന്ത്രിക്കണം. സുകുമാരകലകളിലൂടെ പരിശീലിപ്പിക്കണം. ആത്മനിയന്ത്രണം പഠിച്ചവനു മാത്രമേ ഇന്ദ്രീയസുഖകാര്യങ്ങളില്‍, കലകളില്‍ പരിശീലനം നല്‍കാവൂ എന്നും വാത്സ്യായനന്‍ പറയുന്നു. ഇത്തരം ചിന്തകരെയാണ് സുശിക്ഷിതചര്‍വാകര്‍ എന്ന് ഒരു പക്ഷെ വിളിക്കപ്പെട്ടത്.
 
ബുദ്ധദാര്‍ശനികഗ്രന്ഥങ്ങളില്‍, അവര്‍ നേരിടെണ്ടി വന്ന ചില ധൂര്‍ത്തചര്‍വാകരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അവരില്‍ ധാര്‍മികതയെയും സ്വതന്ത്രചിന്തയേയും നിരാകരിക്കുന്നവരും, സദ്പ്രവൃത്തികള്‍ നിഷ്ഫലങ്ങളാണെന്നും യഥാര്‍ത്ഥജ്ഞാനം അസാദ്ധ്യമാണെന്നും കരുതുന്നവരും, ഒരു വാദവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്തവരും ഉണ്ട്. അടുത്തകാലത്തുകണ്ടെടുത്ത ഒരു ഗ്രന്ഥത്തില്‍, എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയരാശി എന്ന ചര്‍വാകദര്‍ശകന്‍, തന്‍റെ അതികണിശമായ വാദങ്ങളിലൂടെ, പ്രത്യക്ഷജ്ഞാനത്തെയും ഭൌതികവസ്തുക്കളുടെ അസ്തിത്വത്തെയും വരെ നിരാകരിക്കുന്നു. എല്ലാ തത്വങ്ങയും സിദ്ധാന്തങ്ങളെയും നിരാകരിച്ചാല്‍ പോലും ജീവിതം സാധാരണ പോലെ തുടരുമെന്ന് ഒടുവില്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
 
== അവലംബം ==
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/634899" എന്ന താളിൽനിന്ന് ശേഖരിച്ചത്