"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
===സെൽജൂക് തുർക്കി ഭരണകാലം===
[[File:Anatolia1300.png|thumb|right|200px|അനറ്റോളിയ.]]
 
എ. ഡി. 668-ൽ [[അറബി|അറബികൾ]] കോൺസ്റ്റന്റിനോപ്പിൾ ഉപരോധിക്കുകയും ഏഷ്യാമൈനറിലെ [[റോം|റോമൻ]] ഭരണത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മധ്യേഷ്യയിൽ നിന്നും മെസപ്പെട്ടേമിയൻ സമതലത്തിലേക്ക് ഓടിക്കപ്പെട്ട [[സെൽജൂക്]] തുർക്കികൾ 11-ം ശതകത്തിൽ (എ. ഡി. 1071) ഏഷ്യാമൈനർ ആക്രമിച്ചു. ഈ ശതകത്തിന്റെ അവസാനം അവർ പൂർ‌‌വ ഏഷ്യാമൈനറിലെ കപ്പഡൊഷ്യയിലും നിക്കേയായിലും താവളമുറപ്പിച്ചു. 12-ം ശതകത്തിൽ ഏഷ്യാമൈനറിലെ പല പ്രദേശങ്ങളും സെൽജൂക്കുകളുടെ ഭരണത്തിൻ കീഴിലായിത്തീർന്നു. വിവിധ തുർക്കി വംശങ്ങൾ അധികാരത്തിനും മേധാവിത്വത്തിനും വേണ്ടി പരസ്പരം സമരം ചെയ്തു. സമരങ്ങളിൽ ഒട്ടോമൻ തുർക്കികൾ അനുഷംഗികമായി ആധിപത്യം നേടുകയും ക്രമേണ ഏഷ്യാമൈനറിൽ ഉടനീളം തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. 15-ം ശതകത്തിന്റെ ആരംഭത്തിൽ [[മംഗോളിയ|മംഗോളിയൻ]] ആക്രമണകാരികൾ തുർക്കിഭരണത്തിനു താത്കാലിക വിരാമമിട്ടുവെങ്കിലും നീണ്ടുനിന്ന യുദ്ധങ്ങളിലൂടെ അതു പുനഃസ്ഥാപിതമായി. 1453-ൽ [[തുർക്കി|തുർക്കികൾ]] കോൺസ്റ്റാഡിനോപ്പിൾ പിടിച്ചടക്കുകയും റോമൻ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്തു. 15-ം ശതകത്തിനു ശേഷമുള്ള ഏഷ്യാമൈനറിന്റെ ചരിത്രം തുർക്കിയുടേയും ഓട്ടോമൻ സാമ്രാജ്യത്തിന്റെയും [[ചരിത്രം|ചരിത്രമാണ്]].
 
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്