"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
 
===റോമൻ. ക്രൈസ്തവ കാലഘട്ടം===
[[File:Anatolia1200.png|thumb|200px|left|അനറ്റോലിയ പ്രാചീന ഭൂപടം.]]
 
ബി. സി. 190-ൽ മഗ്നീഷയിൽ വച്ച് സിപ്പിയോ സഹോദരന്മാരിൽ നിന്നും സെല്യൂസിദ് രാജാവായ അന്റിയോക്കസ് III നുണ്ടായ പരാജയം ഏഷ്യാമൈനറിൽ [[റോം|റോമൻ]] ഭരണം സ്ഥാപിക്കുന്നതിനു കാരണമായി. 1000 വർഷത്തോളം ഏഷ്യാമൈനറിൽ റോമൻ ഭരണം നിലനിന്നു. ബി. സി. 133-ൽ പശ്ചിമ ഏഷ്യാമൈനർ ഉൾപ്പെടുന്ന [[ഏഷ്യ]] എന്ന പേരിലുള്ള ആദ്യത്തെ റോമൻ പ്രവിശ്യ രൂപവത്കരിച്ചു. മിത്രഡേറ്റിസ് (ബി. സി. 131-63) വടക്കു കിഴക്കൻ ഏഷ്യമൈനറിൽ സ്ഥാപിച്ച പൊന്തസ് രാജ്യം കുറേനാൾ റോമാ ഭരണത്തിനു ഭീഷണിയായി വർത്തിച്ചു. എന്നാൽ പോം‌‌പി (ബി.സി. 106-48) മിത്രഡേറ്റിസിനെ ആട്ടിപ്പായിക്കുകയും ഉപദ്വീപിന്റെ ഏറിയപങ്കും റോമാസാമ്പ്രാജ്യത്തിന്റെ ഭാഗമാക്കി തീർക്കുകയും ചെയ്തു. റോമൻ ഭരണത്തിൻ കീഴിൽ ഏഷ്യാമൈനർ സമ്പന്നമായി. നഗരങ്ങളുടെ വലിപ്പം വർധിക്കുകയും അവ ആർഭാടപൂർണം ആവുകയും ചെയ്തു. എഡേസയിൽ ജസ്റ്റിനീയൻ നിർമിച്ച കിടങ്ങ്, വെസ്പേസിയനും ടൈറ്റസും നിർമിച്ച ജലസേചന പദ്ധതികൾ എന്നിവ ഈ കാലഘട്ടതിലെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ നിദർശനങ്ങളാണ്.
 
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്