"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==അമ്ലത്വം==
അമ്ലത്വം അഥവാ ആസിഡിന്റെ ശക്തി എന്നത് ആസിഡുകൾക്ക് ഹൈഡ്രജൻ അയോണിനെ പുറംതള്ളാനുള്ള കഴിവാണ്‌. അമ്ലവിയോജന സ്ഥിരാങ്കം (pKa) ആസിഡിന്റെ ശക്തിയെ കുറിക്കുന്നു.
ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.
===ശക്തിയേറിയ അമ്ലങ്ങൾ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം (H<sub>3</sub>O<sup>+</sup>) അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിക്‍ ആസിഡ്. ശക്തിയേറിയ അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റെ അമ്ലവിയോജന സ്ഥിരാങ്കത്തേക്കാൾ (-1.74) കുറവായിക്കും.
===ദുർബല അമ്ലങ്ങൾ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിക്‍ ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.
====ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ====
 
അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ അല്പം മാത്രം കൂടുതലായ (pKa > -1.74) അമ്ലങ്ങളാണ് ക്ലോറിക് അമ്ലം (HClO3) (pKa = -1.0), ക്രോമിക് അമ്ലം (H2CrO4) (pKa = +0.74), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF3COOH) (pKa = +0.5), നൈട്രിക്‍ അമ്ലം (pKa = -1.64), എന്നിവ. കൃത്യമായ നിര്‍വചനപ്രകാരം ഇവ യഥാര്‍ഥ ശക്തിയേറിയ അമ്ലങ്ങളല്ല.
{{chem-stub}}
 
"https://ml.wikipedia.org/wiki/അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്