[[അണുസംഖ്യ]] 85 ആയആയതും, ഉയർന്ന തോതിൽ റേഡിയോ ആക്തീവതയുള്ളതുമായ മൂലകമാണ് '''ആസ്റ്ററ്റീന്‍'''. '''At''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. [[ഹാലൊജനുകL|ഹാലൊജനുകളിലെ]] ഏറ്റവും ഭാരമേറിയ മൂലകമാണിത്. [[മെന്‍ഡലീഫ്]] ''ഏക അയഡിന്‍'' എന്നാണ് ഇതിനെ വിളിച്ചിരുന്നത്. അസ്ഥിരം എന്നര്‍ത്ഥമുള്ള ആസ്റ്ററ്റോസ് (αστατος, astatos) എന്ന [[ഗ്രീക്ക്]] പദത്തില്‍ നിന്നാണ് ആസ്റ്ററ്റീന്‍ എന്ന പേരിന്റെ ഉദ്ഭവം. 1940-ല്‍ [[ബെര്ക്ലി|ബെര്‍ക്ലിയിലെ]] കാലിഫോര്‍ണിയ സര്‍വകലാശാലയിലെ [[ഡേല്‍ ആര്. കോഴ്സണ്]], [[കെ.ആര്. മക്കെന്‍സി]], [[എമിലിയോ സെഗ്രെ]] എന്നീ ശാസ്ത്രജ്ഞന്മാര് ചേര്‍ന്നാണ് ഈ മൂലകം ആദ്യമായി നിര്‍മിച്ചത്. ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ At<sup>210</sup>-ന്റെ അര്‍ദ്ധായുസ് 8.1 മണിക്കൂറുകളാണ്.