"ഡ്യൂറണ്ട് രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Durand Line Border Between Afghanistan And Pakistan.jpg|right|thumb|അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖ ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു.]]
[[പാകിസ്താൻ|പാകിസ്താനും]] [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനും]] തമ്മിലുള്ള അന്താരാഷ്ട്രഅതിർത്തിരേഖയാണ് '''ഡ്യൂറണ്ട് രേഖ''' എന്നറിയപ്പെടുന്നത്. അത്ര കൃത്യമായി തിട്ടപ്പെടുത്താത്ത ഈ അതിർത്തി ഏതാണ്ട് 2,640 കിലോമീറ്റർ (1,610 മൈൽ) നീളമുള്ളതാണ്. 1893-ൽ [[ബ്രിട്ടീഷ് ഇന്ത്യ]] ഭരണകൂടവും അഫ്ഗാനിസ്താനിലെ അന്നത്തെ അമീർ ആയിരുന്ന [[അബ്ദുർ‌റഹ്മാൻ ഖാൻ|അബ്ദുർ‌റഹ്മാൻ ഖാനും]] തമ്മിൽ, ഇരുകൂട്ടരുടേയും സ്വാധീനമേഖലക്ക് പരിധി നിശ്ചയിക്കുന്നതിനായി ഒപ്പുവക്കപ്പെട്ട '''ഡ്യൂറണ്ട് രേഖ കരാർ''' പ്രകാരമാണ് ഈ അതിർത്തിരേഖ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ വിദേശകാര്യസെക്രട്ടറി ആയിരുന്ന [[ഹെന്രി മോർട്ടൈമർ ഡ്യൂറണ്ട്|ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ]] പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. വിവിധ [[പഷ്തൂണ്‍]] ജനവിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ച ഈ രേഖ അഫ്ഗാനിസ്താന്‍ പാകിസ്താന്‍ ബന്ധത്തിനിടയിലുള്ള ഒരു പ്രധാന പ്രശ്നസ്രോതസ്സാണ്.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=270|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA270#v=onepage&q=&f=false}}</ref> മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ മേഖലകളിലൊന്നിലൂടെയാണ് ഈ രേഖ കടന്നുപോകുന്നത്<ref name="NW">[[Newsweek]], [http://www.newsweek.com/id/73137/page/1 No Man's Land - Where the imperialists' Great Game once unfolded, tribal allegiances have made for a "soft border" between Afghanistan and Pakistan--and a safe haven for smugglers, militants and terrorists]</ref><ref>[[Council on Foreign Relations]] - [http://www.cfr.org/publication/14905/ The Troubled Afghan-Pakistani Border]</ref><ref name="DN">[[Dawn News]] - [http://www.dawn.com/2005/09/07/top16.htm Japanese nationals not killed in Pakistan: FO]</ref>

ഈ രേഖക്ക് അന്താരാഷ്ട്രഅതിര്‍ത്തി എന്ന നിലയിലുള്ള സ്ഥാനം ഇന്നുവരെ പൂര്‍ണ്ണമായി കൈവന്നിട്ടില്ല<ref name=afghans17/>. വിവിധ അന്താരാഷ്ട്രഭൂപടങ്ങളിൽ പാക് അഫ്ഗാൻ അതിർത്തിയായി ഡ്യൂറണ്ട് രേഖയെ കാണിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്താൻ ഈ അതിർത്തിയെരേഖയെ അംഗീകരിച്ചിട്ടില്ല.<ref name="Dawn">Dawn News, [http://www.dawn.com/2007/08/24/top6.htm Fazl urges Afghanistan to recognise Durand Line]</ref><ref name="FG">[http://www.carnegieendowment.org/files/cp72_grare_final.pdf Carnegie Papers - Pakistan-Afghanistan Relations in the Post-9/11 Era] by Frédéric Grare. October 2006.</ref><ref name="WM">[http://www.afghanland.com/history/durrand.html End of Imaginary Durrand Line: North Pakistan belongs to Afghanistan] by Wahid Momand</ref><ref name="AO">[http://www.afghan-web.com/politics/overview.html#3 Government & Politics: Overview Of Current Political Situation In Afghanistan]''"(3) The Durand line is an unofficial porous border between Afghanistan and Pakistan. In 1893, the British and the Afghan Amir (Abdur Rahman Khan) agreed to set up the Durand line (named after the foreign Secretary of the Indian government, Sir Mortimer Durand) to divide Afghanistan and what was then British India. '''Many experts believe that the Afghan Amir regarded the Durand Line as only a separation of areas of political responsibility, not a permanent international border. In addition, some sources claim that the agreement was only for 100 years and that it expired in 1993.''' Moreover as early as 1949, Afghanistan's Loya Jirga declared the Durand Line invalid.''</ref><ref name="A">[http://www.afghanistans.com/Information/History/Durandline.htm Durand Line]</ref> രേഖക്ക് കിഴക്കുള്ള പല പ്രദേശങ്ങളുടെ മേലും, പണ്ട് ബ്രിട്ടീഷുകാര്‍ക്കോ, ഇന്ന് പാകിസ്താന്‍ അധികൃതര്‍ക്കോ പൂര്‍ണമായി ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പല പ്രദേശങ്ങളും രാഷ്ട്രീയസ്വയംഭരണമുള്ള ഗോത്രമേഖലയായി ഇന്നും തുടരുന്നു.<ref name=afghans17/>
 
== ഡ്യൂറണ്ട് രേഖ കരാർ ==
ഡ്യൂറണ്ട് രേഖക്ക് ആസ്പദമായ കരാറാണ് ഡ്യൂറണ്ട് രേഖ കരാർ. ഒറ്റ താളുള്ള ഈ കരാർ, ഏഴ് ചെറിയ ഖണ്ഡികകൾ അടങ്ങിയതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടും അഫ്ഗാനികൾക്കായി അമീർ [[അബ്ദുർ‌റഹ്മാൻ ഖാൻ|അബ്ദുർ റഹ്മാൻ ഖാനുമാണ്]] 1893 നവംബർ 12-ന് ഈ കരാറിൽ ഒപ്പുവച്ചത്.<ref name="LOC">Nystrop, Richard F. And Donald M. Seekins, eds. Afghanistan a Country Study. Washington: [[Library of Congress]], 1986. 38. http://www.loc.gov/rr/geogmap/pub/afghanistan.html</ref> ഇതിനെത്തുടർന്ന് അതിർത്തി നിർണ്ണയിക്കുന്നതിന് ബ്രിട്ടീഷ് അഫ്ഗാൻ സം‌യുക്തസംഘം 1894-ൽ സർവേ ആരംഭിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഡ്യൂറണ്ട്_രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്