"മൂസല്ല സമുച്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Herat 6961a.jpg|right|thumb|250px|മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം]]
[[File:Herat Goharshad tomb.jpg|right|thumb|250px|ഗോഹർഷാദിന്റെ ശവകുടീരം]]
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] [[ഹെറാത്ത്|ഹെറാത്തിൽ]] സ്ഥിതി ചെയ്യുന്ന [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യകാലത്തെ]] ഒരു ചരിത്രാവശിഷ്ടമാണ് '''മൂസല്ല സമുച്ചയം'''. രാജ്യത്തെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളില്‍ത്തന്നെ മഹത്തരമായ ഒന്നാണിത്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. [[തിമൂർ|തിമൂറിന്റെ]] മകനും ചക്രവർത്തിയുമായിരുന്ന [[ഷാ രൂഖ്|ഷാ രൂഖിന്റെ]] ഭാര്യയായിരുന്ന [[ഗോഹര്‍ഷാദ്]] ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഒരു [[മദ്രസ]], ഒരു നമസ്കാരപ്പള്ളി എന്നിവയടങ്ങുന്ന ഈ സമുച്ചയത്തിന്റെ പണി 1432-ല്‍ പൂര്‍ത്തിയായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=211|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref> ഹെറാത്തിലെ പഴയ പട്ടണത്തിന്റെ വടക്കാണ് ഈ ചരിത്രസ്മാരകം സ്ഥിതി ചെയ്യുന്നത്.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=269|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA269#v=onepage&q=&f=false}}</ref>
 
സമുച്ചയത്തിന്റെ ഒരു ഭാഗം ഗോഹര്‍ഷാദിന്റെ തന്നെ ഖബറിടമാണ്. '''ഗോണ്‍ബാദ് ഇ സബ്സ്''' (പച്ച ശവകുടീരം) എന്നും ഈ ശവകുടീരം അറിയപ്പെടുന്നു.. സമര്‍ഖണ്ഡിലെ [[തിമൂർ|തിമൂറിന്റെ]] ശവകുടീരമായ [[ഗുര്‍-ഇ മീര്‍]] പോലെത്തന്നെ വാരികളുള്ള താഴികക്കുടം ഇതിനുണ്ട്. 1457-ല്‍ കൊല്ലപ്പെടുകയായിരുന്ന ഗോഹര്‍ഷാദ് ബീഗത്തിനു വേണ്ടി [[ഷാ രൂഖ്|ഷാ രൂഖാണ്]] ഈ ശവകുടീരം പണികഴിപ്പിച്ചത്. എന്നാല്‍ ഗോഹര്‍ഷാദിനെ അടക്കം ചെയ്തത് മൂസല്ല സമുച്ചയത്തിലാണോ അതോ ഹെറാത്തിന് 111 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുശാനിലെ ഷഡ്ഭുജാകൃതിയിലുള്ള ശവകുടീരത്തിലാണോ എന്ന കാര്യം തര്‍ക്കത്തിലാണ്.
 
മൂസല്ല സമുച്ചയത്തിലെ മദ്രസ നിര്‍മ്മിച്ചത് [[ഹുസൈൻ ബൈഖാറ|ഹുസൈന്‍ ബൈഖാറയാണ്]]. അഫ്ഘാനിസ്താനിലെ മിക്ക തിമൂറിദ് കെട്ടിടങ്ങളും 1885-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ടെങ്കിലും ശവകുടീരവും ആറ് ഗോപുരങ്ങളും ഹെറാത്തില്‍ ഇപ്പോഴുമുണ്ട്. ഷാ രൂഖിന്റെ പുത്രനായിരുന്ന ഘിയാസ് അല്‍ ദീന്‍ ബൈസണ്‍ ഘോറിന്റെ ഭൗതികാവശിഷ്ടവും ഈ കുടീരത്തിലാണ് അടക്കിയിരിക്കുന്നത്. പേരുകേട്ട കലാസ്വാദകനും പ്രോത്സാഹകനുമായിരുന്ന ഇദ്ദേഹം 1433-ല്‍ തന്റെ 37-ആം വയസിലാണ് മരണമടഞ്ഞത്. അമിതമദ്യപാനമാണ് ഇയാളുടെ അകാലമരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു<ref name=afghans13/>.
 
== നാശനഷ്ടങ്ങൾ ==
1885-ൽ റഷ്യൻ സേനക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ ഒരു യുദ്ധസന്നാഹത്തിനു വേണ്ടിയായിരുന്നു മൂസല്ല സമുച്ചയം തകർത്തത്. 1884-ല്‍ റഷ്യന്‍ സാറിന്റെ പട, മാര്‍വ് മരുപ്പച്ചയിലെ തുര്‍ക്ക്മെനുകളെ പരാജയപ്പെടുത്തി. തുടര്‍ന്ന് അഫ്ഗാനിസ്താനും ഇറാനും വടക്കുള്ള എല്ലാ പ്രദേശങ്ങളും അവര്‍ അധീനതയിലാക്കി. തുടര്‍ന്ന് ഹെറാത്തിനും മാര്‍വിനും ഇടയിലുള്ള പഞ്ച്ദീഹിലും റഷ്യന്‍ സൈന്യം എത്തിച്ചേർന്നു. പഞ്ച്ദീഹിനു ശേഷം, റഷ്യക്കാര്‍ ഹെറാത്തിലേക്ക് കടക്കുമോ എന്ന ശങ്കയിലായിരുന്നു ബ്രിട്ടീഷുകാർ, ഒരു യുദ്ധത്തിനുള്ള മൊന്നൊരുക്കത്തിന്റെ ഭാഗമായി, മൂസല്ല സമുച്ചയം തകർത്തു. റഷ്യക്കാരുടെ മുന്നേറ്റത്തിനെതിരെ നഗരത്തിലെ കൊത്തളങ്ങളില്‍ നിന്നും വെടിയുതിര്‍ക്കുന്നതിനുള്ള സൌകര്യത്തിനായിരുന്നു ഇത്. യുദ്ധമേഖലയിലേക്കുള്ള വീക്ഷണം ഈ കെട്ടിടങ്ങള്‍ തടയുന്നുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/മൂസല്ല_സമുച്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്