"മൂസല്ല സമുച്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
No edit summary
വരി 6:
 
മൂസല്ല സമുച്ചയത്തിലെ മദ്രസ നിര്‍മ്മിച്ചത് [[ഹുസൈൻ ബൈഖാറ|ഹുസൈന്‍ ബൈഖാറയാണ്]]. അഫ്ഘാനിസ്താനിലെ മിക്ക തിമൂറിദ് കെട്ടിടങ്ങളും 1885-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ടെങ്കിലും ശവകുടീരവും ആറ് ഗോപുരങ്ങളും ഹെറാത്തില്‍ ഇപ്പോഴുമുണ്ട്. ഷാ രൂഖിന്റെ പുത്രനായിരുന്ന ഘിയാസ് അല്‍ ദീന്‍ ബൈസണ്‍ ഘോറിന്റെ ഭൗതികാവശിഷ്ടവും ഈ കുടീരത്തിലാണ് അടക്കിയിരിക്കുന്നത്. പേരുകേട്ട കലാസ്വാദകനും പ്രോത്സാഹകനുമായിരുന്ന ഇദ്ദേഹം 1433-ല്‍ തന്റെ 37-ആം വയസിലാണ് മരണമടഞ്ഞത്. അമിതമദ്യപാനമാണ് ഇയാളുടെ അകാലമരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു<ref name=afghans13/>.
== നാശനഷ്ടങ്ങൾ ==
1885-ൽ റഷ്യൻ സേനക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ ഒരു യുദ്ധസന്നാഹത്തിനു വേണ്ടിയായിരുന്നു മൂസല്ല സമുച്ചയം തകർത്തത്. 1884-ല്‍ റഷ്യന്‍ സാറിന്റെ പട, മാര്‍വ് മരുപ്പച്ചയിലെ തുര്‍ക്ക്മെനുകളെ പരാജയപ്പെടുത്തി. തുടര്‍ന്ന് അഫ്ഗാനിസ്താനും ഇറാനും വടക്കുള്ള എല്ലാ പ്രദേശങ്ങളും അവര്‍ അധീനതയിലാക്കി. തുടര്‍ന്ന് ഹെറാത്തിനും മാര്‍വിനും ഇടയിലുള്ള പഞ്ച്ദീഹിലും റഷ്യന്‍ സൈന്യം എത്തിച്ചേർന്നു. പഞ്ച്ദീഹിനു ശേഷം, റഷ്യക്കാര്‍ ഹെറാത്തിലേക്ക് കടക്കുമോ എന്ന ശങ്കയിലായിരുന്നു ബ്രിട്ടീഷുകാർ, ഒരു യുദ്ധത്തിനുള്ള മൊന്നൊരുക്കത്തിന്റെ ഭാഗമായി, മൂസല്ല സമുച്ചയം തകർത്തു. റഷ്യക്കാരുടെ മുന്നേറ്റത്തിനെതിരെ നഗരത്തിലെ കൊത്തളങ്ങളില്‍ നിന്നും വെടിയുതിര്‍ക്കുന്നതിനുള്ള സൌകര്യത്തിനായിരുന്നു ഇത്. യുദ്ധമേഖലയിലേക്കുള്ള വീക്ഷണം ഈ കെട്ടിടങ്ങള്‍ തടയുന്നുണ്ടായിരുന്നു.
 
പഞ്ച്ദീഹിൽ ബ്രിട്ടീഷ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒരു പോരാട്ടത്തിനു മുതിരാതെ റഷ്യക്കാർ പിൻ‌വാങ്ങി. അങ്ങനെ പുരാതനമായ ഈ ചരിത്രസ്മാരകം പൊളിച്ചത് അനാവശ്യമായി. ഈ തകര്‍ക്കലിനു ശേഷം സമുച്ചയത്തിന്‍ല്‍ 9 മിനാരങ്ങളും ഗോഹര്‍ഷാദിന്റെ ശവകുടീരവും മാത്രമാണ് അവശേഷിച്ചത്.
 
അവശേഷിച്ച 9 മിനാരങ്ങളില്‍ 3 എണ്ണം, 1931-ലും 1951-ലും സംഭവിച്ച ഭൂകമ്പങ്ങളിലാണ് തകര്‍ന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൂസല്ല_സമുച്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്