"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Золата
വരി 28:
[[ഹാലൊജനുകള്‍]] സ്വര്‍ണ്ണവുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. [[നൈട്രിക് അമ്ലം]], [[ഹൈഡ്രോക്ലോറിക് അമ്ലം]] എന്നിവയുടെ മിശ്രിതത്തില്‍ ഉടലെടുക്കുന്ന ക്ലോറിന്‍ അയോണുകളാണ്‌, [[രാജദ്രാവകം|രാജദ്രാവകത്തില്‍]] സ്വര്‍ണ്ണം അലിയുന്നതിലുള്ള കാരണം<ref>{{Cite web|url=http://www.bartleby.com/65/aq/aquaregi.html|title=aqua regia|accessdate =2007-06-19|language =ഇംഗ്ലീഷ്|publisher=The Columbia Encyclopedia}}</ref>.
 
സ്വര്‍ണത്തിന്റെ [[ഓക്സീകരണനില|ഓക്സീകരണനിലകള്‍]] ഓറസ് സംയുക്തങ്ങളില്‍ (gold(I)) +1-ഉം ഓറിക് സംയുക്തങ്ങളില്‍ (gold(III)) +3-ഉം ആണ്. ഓക്സീകരണനില +5 ആയ ഗോള്‍ഡ് പെന്റാഫ്ലൂറൈഡ് (AuF<sub>5</sub>) എന്ന ഒരു സംയുക്തവും ഉണ്ട്.
 
ഗോള്‍ഡ് പെന്റാഫ്ലൂറൈഡ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ഫ്ലൂറൈഡ് അയോണ്‍ സ്വീകാരിയാണ്. AuF<sub>5</sub> + F<sup>-</sup> → [AuF<sub>6</sub>]<sup>-</sup> + 10eV
 
ഓക്സീകരണനില -1 ആയ ഓറൈഡുകളും ഉണ്ട്. ഉദാ: CsAu (സീസിയം ഓറൈഡ്), RbAu (റൂബിഡിയം ഓറൈഡ്), (CH<sub>3</sub>)<sub>4</sub>NAu (ടെട്രാമീതൈലമോണിയം ഓറൈഡ്).
 
മറ്റൊരു ലോഹം [[നിരോക്സീകാരി|നിരോക്സീകാരിയായി]] ചേര്‍ത്താല്‍ ഒരു ലായനിയിലെ സ്വര്‍ണ്ണത്തിന്റെ അയോണുകള്‍ നിരോക്സീകരിക്കുകയും സ്വര്‍ണം വേര്‍തിരിയുകയും ചെയ്യും. നിരോക്സീകാരിയിയായി ചേര്‍ത്ത ലോഹം ഓക്സീകരിക്കപ്പെടുന്നു. സ്വര്‍ണം ഖരരൂപത്തില്‍ ലായനിയില്‍ അടിയുന്നു.
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്