"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
ഈ കാലയളവില്‍ ലോകത്തെ മറ്റ് രാജ്യങ്ങളിലും അമേരിക്കയില്‍ തന്നെയും നിരവധി കമ്പനികള്‍ ഡി.റ്റി.എച്ച്. രംഗത്തേക്ക് വരികയുണ്ടായി. എങ്കിലും ഈ രംഗത്ത് ലോകത്തെ മുന്‍നിര കമ്പനികള്‍ ഡയറക്ട് ടിവി, ഡിഷ് നെറ്റ്വര്‍ക്ക്, സ്കൈ ഡിജിറ്റല്‍ എന്നിവ തന്നെയാണ്. ഇന്ത്യയില്‍ എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ, സണ്‍ നെറ്റ്വര്‍ക്ക് എന്നീ സ്വകാര്യ സംരംഭകരും പൊതുമേഖലാ രംഗത്ത് ദൂരദര്‍ശനും ഈ രംഗത്തുണ്ട്. സീ ഗ്രൂപ്പിന്‍റെ ഡിഷ് ടിവിയാണ് ഇന്ത്യയിലെ ആദ്യ ഡി.റ്റി.എച്ച്. സേവനം.
==ഡി.റ്റി.എച്ചിലെ നൂതന പ്രവണതകള്‍==
ഹൈഡെഫനിഷന്‍ ടെലിവിഷനിലേക്കിള്ള മാറ്റമാണ് ഡി.റ്റി.എച്ച്. രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന പ്രധാനമാറ്റം. ഡയറക്ട് ടിവി, ഡിഷ് നെറ്റ്വര്‍ക്ക്, സ്കൈ ഡിജിറ്റല്‍ എന്നിവരെല്ലാം തന്നെ ഹൈഡെഫനിഷന്‍ ടെലിവിഷനന്‍ സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
 
== സാങ്കേതിക വിദ്യ ==
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയില്‍ നിര്‍ത്താനാകും എന്നതാണ് ഡി.റ്റി.എച്ചിന്‍റെ അടിസ്ഥാനതത്വം<ref>[http://www.scribd.com/doc/26997890/Dth-Technology]</ref>. ഭൂമിയില്‍ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകള്‍ ഉപഗ്രഹങ്ങള്‍ക്ക് ഭൂമിയിലേക്ക് തന്നെ ഡൌണ്‍ലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാന്‍സ്പോണ്ടറുകള്‍ക്ക് സിഗ്നല്‍ ട്രാന്‍സ്മിഷന്‍റെ ശക്തി കൂടുതലുള്ളതിനാല്‍ കുറഞ്ഞ വലിപ്പമുള്ള ആന്‍റിനകള്‍ സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ മതിയാകും. എന്നാല്‍ സി-ബാന്‍ഡ് ഉപഗ്രഹങ്ങള്‍ക്ക് ട്രാന്‍സ്പോണ്ടറിന്‍റെ ശക്തി കുറവായതിനാല്‍ അവയില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ വലിയ ആന്‍റിനകള്‍ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിന്‍റെ ആന്‍റിനകള്‍ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതല്‍ 10 അടി വരെ വ്യാസമുളള ആന്‍റിനകള്‍ വേണ്ടി വരുമ്പോള്‍ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാന്‍ 18 ഇഞ്ച് മുതല്‍ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തില്‍ നിന്നും 37000 കിലോമീറ്ററോളം സിഗ്നല്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നല്‍കാന്‍ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചില്‍ ഇന്‍റഗ്രേറ്റഡ് റിസീവര്‍/ഡീകോഡര്‍(ഐആര്‍ഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആര്‍.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. സബ്സ്ക്രിപ്ഷന്‍ സേവനങ്ങള്‍ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കള്‍ ഉപയോഗിക്കുന്നത്. ഐ.ആര്‍.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെര്‍-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റല്‍ രീതിയിലാണ് സേവനം നല്‍കുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റല്‍ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
== ഡി.ബി.എസിന്‍റെ സവിശേഷതകള്‍ ==
കേബിളിനേയും [[ടെറസ്ട്രിയല്‍ ടെലിവിഷന്‍]] സംപ്രേക്ഷണത്തിനേയും അപേക്ഷിച്ച് പല മേന്മകള്‍ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് സിഗ്നലുകള്‍ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയര്‍ന്നതായിരിക്കും എന്നതാണ് പ്രധാനം. ടെറസ്ട്രിയല്‍ ടെലിവിഷന്‍ സംപ്രേക്ഷണത്തിലും ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പ്രത്യേക കേന്ദ്രങ്ങളില്‍ ആദ്യം സ്വീകരിച്ച ശേഷം കേബിളുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ പ്രക്ഷേപണം ചെയ്യുന്നത് മൂലം സിഗ്നലുകളുടെ ഗുണനിലവാരം കുറയുന്നു. ഡി.ബി.എസിന്‍റെ പ്രധാന നേട്ടങ്ങള്‍ താഴെപ്പറയുന്നു.
 
*'''തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം''' കേബിളുമായുള്ള മത്സരം മൂലം ഉപയോക്താവിന് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സേവനം ലഭിക്കുന്നു.
*'''കൂടുതല്‍ ചാനലുകള്‍''': പ്രാദേശിക കേബിള്‍ സേവന ദാതാക്കള്‍ നല്‍കുന്നതിനേക്കാള്‍ വളരെയധികം ചാനലുകല്‍ ഡി.ബി.എസ്. നല്‍കുന്നുണ്ട്.
*'''ഉള്‍നാടന്‍ പ്രദേശങ്ങളിലും ലഭ്യമായ സേവനം''': കേബിള്‍, [[ടെറസ്ട്രിയല്‍ ടെലിവിഷന്‍]] എന്നിവ ചെന്നെത്താത്ത മേഖലകളിലും ഡി.ബി.എസ്. ലഭിക്കും.
*'''വിശ്വാസ്യത''': കേബിള്‍ സേവനത്തിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ഡി.ബി.എസില്‍ ഇല്ല.
*'''ഡിജിറ്റല്‍ പിക്ചര്‍/ശബ്ദ നിലവാരം''': ഡിജിറ്റല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ബി.എസിന് ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ലഭ്യമാക്കാനാകും. അനലോഗ് കേബിളിനേക്കാള്‍ മികച്ചതാണിത്.
*'''ഇന്‍ററാക്ടീവ് ചാനല്‍ ഗൈഡുകള്‍''': ഇന്‍ററാക്ടീവ് ആയ ചാനല്‍ ഗൈഡുകള്‍ ഡി.ബി.എസില്‍ ലഭ്യമാണ്. ഇതു വഴി പ്രോഗ്രാമുകളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാനാകും.
*'''ഓണ്‍ ഡിമാന്‍ഡ് പ്രോഗ്രാമിംഗ്''': ഉപയോക്താവ് ആവശ്യപ്പെടുന്ന സിനിമയോ മറ്റ് പ്രോഗ്രാമോ നല്‍കാനുള്ള സൌകര്യം.
*'''ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്''': ഡി.ബി.എസ്. സേവനം വഴി ടു-വേ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കാന്‍ കഴിയും. [[കേബിള്‍ മോഡം]], [[ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍|ഡി.എസ്.എല്‍.]] തുടങ്ങിയ ബ്രോഡ്ബാന്‍ഡ് സങ്കേതങ്ങള്‍ പ്രായോഗികമല്ലാത്ത മേഖലകളില്‍ പോലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും.
==ഡി.റ്റി.എച്ചിലെ നൂതന പ്രവണതകള്‍==
ഹൈഡെഫനിഷന്‍ ടെലിവിഷനിലേക്കിള്ള മാറ്റമാണ് ഡി.റ്റി.എച്ച്. രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന പ്രധാനമാറ്റം. ഡയറക്ട് ടിവി, ഡിഷ് നെറ്റ്വര്‍ക്ക്, സ്കൈ ഡിജിറ്റല്‍ എന്നിവരെല്ലാം തന്നെ ഹൈഡെഫനിഷന്‍ ടെലിവിഷനന്‍ സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
==അവലംബം==
<references/>