"ബി.ഡി. കാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Bonner Durchmusterung
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
[[ജര്‍മ്മനി|ജര്‍മ്മനിയിലെ]] [[ബോണ്‍]] ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായ F.W.A Argelander [[1859]]-ല്‍ ഒബ്‌സര്‍വേറ്ററിയിലെ 3-ഇഞ്ച് [[ദൂരദര്‍ശിനി]] ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാന്‍ തുടങ്ങി. നഗ്ന നേത്രങ്ങള്‍ക്ക് [[ദൃശ്യകാന്തിമാനം]] +6 വരെയുള്ള നക്ഷത്രങ്ങളെ മാത്രം കാണാന്‍ കഴിയുമ്പോള്‍ ഈ ദൂരദര്‍ശിനി ഉപയോഗിച്ച് ദൃശ്യകാന്തിമാനം +10 വരെയുള്ള നക്ഷത്രങ്ങളെ കാണാന്‍ കഴിയുമായിരുന്നു. ഈ കാറ്റലോഗ് ഉണ്ടാക്കാന്‍ Argelander ആദ്യം ചെയതത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. എന്നിട്ട് [[ഖഗോളം|ഖഗോളത്തെ]] 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷന്‍ ഭാഗങ്ങളായി വിഭജിച്ചു. പിന്നിട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും എണ്ണി. എണ്ണത്തിന്റെ തുടക്കം [[വിഷുവങ്ങള്‍|പൂര്‍വവിഷുവത്തില്‍]] കൂടി കടന്നുപോകുന്ന റൈറ്റ് അസന്‍ഷനില്‍ നിന്നായിരുന്നു. [[1855]]-ലെ പൂര്‍വവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 എപോക്ക് എന്നാണ് പറയുക) ആയിരുന്നു അദ്ദേഹം ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസന്‍ഷന് മാനദണ്ഡം ആയി എടുത്തത്.
 
ഇനി ഈ രീതിയില്‍ ഉള്ള നക്ഷത്രനാമകരണം എങ്ങനെയാണെന്ന് നോക്കാം. ഉദാഹരണത്തിന് തിരുവാതിര നക്ഷത്രത്തിന്റെ BD catalogue പ്രകാരം ഉള്ള നാമം BD +7 1055 എന്നാണ്. അതിന്റെ അര്‍ഥംഅര്‍ത്ഥം തിരുവാതിര നക്ഷത്രം ഡെക്ലിനേഷന്‍ +7 ഡിഗ്രിക്കും +8 ഡിഗ്രിക്കും ഇടയില്‍ ഉള്ള 1055 മത്തെ നക്ഷത്രമാണെന്നാണ്.
 
ജര്‍മ്മനി ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഉള്ള ഒരു സ്ഥലം ആയതു കൊണ്ട് സ്വാഭാവികമായും ഈ കാറ്റലോഗില്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്താന്‍ Argelander-ന് ആയില്ല. ദക്ഷിണാര്‍ദ്ധ ഗോളം -2 ഡിഗ്രി വരെ ഡെക്ലിനേഷന്‍ ഉള്ള നക്ഷത്രങ്ങളേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുന്നുള്ളൂ. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ബാക്കി നക്ഷത്രങ്ങളെ എല്ലാം ഉള്‍പ്പെടുത്തി C D (Cordoba Durchmusterung) catalogue, CPD (Cape Photographic Durchmusterung) catalog ഇങ്ങനെ മൂന്ന് നാല് കാറ്റലോഗ് കൂടി പുറത്തിറങ്ങി. എല്ലാത്തിലും നാമകരണം മുകളില്‍ പറഞ്ഞതു പോലെ തന്നെ. ഈ കാറ്റലോഗുകളേയും എല്ലാം ബന്ധിപ്പിച്ച് ചിലപ്പോള്‍ DM cataloge എന്നും പറയാറുണ്ട്. അപ്പോള്‍ BD, CD, CPD, DM എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേര്‍ തുടങ്ങുന്നുണ്ടെങ്കില്‍ അത് ഈ കാറ്റലോഗ് പ്രകാരം ഉള്ള നക്ഷത്രനാമകരണം ആണെന്ന് മനസ്സിലാക്കിയാല്‍ മതി. BD, DM എന്നിവയാണ് കൂടുതലും നക്ഷത്രങ്ങളുടെ പേരില്‍ ഉണ്ടാവുക. ഈ കാറ്റലോഗുകള്‍ എല്ലാം കൂടി ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങള്‍ക്ക് പേരിട്ടു.
"https://ml.wikipedia.org/wiki/ബി.ഡി._കാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്