"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
==വിലയിരുത്തൽ==
[[ചിത്രം:France Strasbourg Cathedral Tympanum.jpg|thumb|right|ജർമ്മനിയിൽ സ്ട്രാസ്‌ബർഗ്ഗ് ഭദ്രാസനപ്പള്ളിയുടെ മച്ചിലെ ശില്പവേല, അൽബർത്തോസിന്റെ രചനകളെ ആശ്രയിച്ചു തീർത്തതാണ്‌.]]
അൽബർത്തോസിനെപ്പോലെ, ഇത്രയധികം എഴുതുകയും ഇത്രയേറെ കടമെടുക്കുകയും ഇത്ര സന്നദ്ധതയോടെ കടപ്പാടുകൾ സമ്മതിക്കയും ചെയ്ത എഴുത്തുകാർ വിരളമായിരിക്കുമെന്ന് [[വിൽ ഡുറാന്റ്]] നിരീക്ഷിച്ചിട്ടുണ്ട്. തന്റെ രചനകളിൽ, വിഷയക്രമം തുടങ്ങി എല്ലാക്കാര്യങ്ങളിലും അദ്ദേഹം അടിസ്ഥാനമാക്കിയത് അരിസ്റ്റോട്ടിലിനെയാണ്‌. അരിസ്റ്റോട്ടിലിനെ വ്യാഖ്യാനിക്കാൻ അദ്ദേഹം [[ഇബ്നു റുഷ്ദ്|അവ്വെരോസിനെ]] കൂട്ടുപിടിക്കുന്നു. എന്നാൽ ഇവരിരുവരോടും, ക്രിസ്തീയ ദൈവശാസ്ത്രം ആവശ്യപ്പെടുന്നിടത്തോക്കെ അദ്ദേഹം വിയോജിക്കുകയും ചെയ്തു. മുസ്ലിം ചിന്തകന്മാരോടുള്ള അദ്ദേഹത്തിന്റെ ആശ്രയത്തിന്റെ ആധിക്യം മൂലം, അറേബ്യൻ തത്ത്വചിന്തയെക്കുറിച്ചുള്ള ഇന്നത്തെ അറിവിന്റെ പ്രധാന ശ്രോതസ്സുകളിലൊന്ന് അദ്ദേഹത്തിന്റെ രചനകളായിരിക്കുന്നു. ഒന്നിടവിട്ട പുറങ്ങളിലെന്ന മട്ടിൽ അദ്ദേഹം [[അവിസെന്ന|അവിസെന്നയുടെ]] രചനകളിൽ നിന്നും, ഇടയ്ക്കിടെ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] "സന്ദേഹികൾക്കു വഴികാട്ടി" എന്ന രചനയും ഉദ്ധരിക്കുന്നു.<ref name = "durant">വിശ്വാസത്തിന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം, [[വിൽ ഡുറാന്റ്]](പുറങ്ങൾ 960-61</ref>
 
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്