"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
അൽബർത്തോസിനെപ്പോലെ, ഇത്രയധികം എഴുതുകയും ഇത്രയേറെ കടമെടുക്കുകയും ഇത്ര സന്നദ്ധതയോടെ കടപ്പാടുകൾ സമ്മതിക്കയും ചെയ്ത എഴുത്തുകാർ വിരളമായിരിക്കുമെന്ന് വിൽ ഡുറാന്റ് നിരീക്ഷിച്ചിട്ടുണ്ട്. തന്റെ രചനകളിൽ, വിഷയക്രമം തുടങ്ങി എല്ലാക്കാര്യങ്ങളിലും അദ്ദേഹം അടിസ്ഥാനമാക്കിയത് അരിസ്റ്റോട്ടിലിനെയാണ്‌. അരിസ്റ്റോട്ടിലിനെ വ്യാഖ്യാനിക്കാൻ അദ്ദേഹം [[ഇബ്നു റുഷ്ദ്|അവ്വെരോസിനെ]] കൂട്ടുപിടിക്കുന്നു. എന്നാൽ ഇവരിരുവരോടും, ക്രിസ്തീയ ദൈവശാസ്ത്രം ആവശ്യപ്പെടുന്നിടത്തോക്കെ അദ്ദേഹം വിയോജിക്കുകയും ചെയ്തു. മുസ്ലിം ചിന്തകന്മാരോടുള്ള അദ്ദേഹത്തിന്റെ ആശ്രയത്തിന്റെ ആധിക്യം മൂലം, അറേബ്യൻ തത്ത്വചിന്തയെക്കുറിച്ചുള്ള ഇന്നത്തെ അറിവിന്റെ പ്രധാന ശ്രോതസ്സുകളിലൊന്ന് അദ്ദേഹത്തിന്റെ രചനകളായിരിക്കുന്നു. ഒന്നിടവിട്ട പുറങ്ങളിലെന്ന മട്ടിൽ അദ്ദേഹം [[അവിസെന്ന|അവിസെന്നയുടെ]] രചനകളിൽ നിന്നും, ഇടയ്ക്കിടെ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] "സന്ദേഹികൾക്കു വഴികാട്ടി" എന്ന രചനയും ഉദ്ധരിക്കുന്നു.<ref name = "durant">വിശ്വാസത്തിന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം, [[വിൽ ഡുറാന്റ്]](പുറങ്ങൾ 960-61</ref>
 
അദ്ദേഹത്തിന്റെഅൽബർത്തോസിന്റെ ബൃഹത്തായ രചനാസമുച്ചയം ക്രമീകൃതസ്വഭാവമുള്ളതല്ല. ചിലപ്പോൾ ഒരേ രചനയിൽ തന്നെ ഒരിടത്ത് ഒരു സിദ്ധാന്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും മറ്റൊരിടത്ത് ആക്രമിക്കുകയും ചെയ്യുന്നതു കാണാം. തന്റെ ചിന്തയിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയില്ല. തികഞ്ഞ വിശുദ്ധനും ഭക്തനുമായിരുന്ന അദ്ദേഹത്തിന്‌ തീർത്തും വസ്തുനിഷ്ടമായ ചിന്ത വഴങ്ങിയില്ല. അരിസ്റ്റോട്ടിലിനെ സംബന്ധിച്ച ഒരു ദീർഘരചനയ്ക്കു തൊട്ടു പുറകേ അദ്ദേഹം പന്ത്രണ്ടു വാല്യങ്ങളിൽ [[പരിശുദ്ധ മറിയം|കന്യാമറിയത്തെ]] പുകഴ്ത്തി. [[വ്യാകരണം]], തർക്കശാസ്ത്രം, ലോജിക്ക്, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, സംഗീതം, [[ജ്യോതിശാസ്ത്രം]] തുടങ്ങിയ എല്ലാ വിജ്ഞാനശാഖകളിലും തികഞ്ഞ പ്രാവീണ്യമുള്ളവളായി [[പരിശുദ്ധ മറിയം|മറിയത്തെ]] അദ്ദേഹം ആ രചനയിൽ ചിത്രീകരിച്ചു.<ref name = "durant"/>
 
അൽബർത്തോസിന്റെ ഒരു പ്രാധാന്യം, തന്റെ കാലത്ത് ശാസ്ത്രഗവേഷണത്തിനും, ശാസ്ത്രീയചിന്തയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തത്ത്വചിന്തയിൽ അദ്ദേഹത്തിന്റെ പ്രസക്തി, ലത്തിൻ ലോകത്തിന്‌ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിനെ]] പരിചയപ്പെടുത്തിയതിൽ നിന്നാണ്‌. അൽബർത്തോസിനെക്കൂടാതെ, ഒരുപക്ഷേ [[തോമസ് അക്വീനാസ്]] സംഭവിക്കുമായിരുന്നില്ല.<ref name = "durant"/>
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്