"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
Reverted 1 edit by Vssun; Why did revert?. (TW)
(→‎കഥാസംഗ്രഹം: ഐ.പി. തിരുത്തൽ തൽക്കാലം റീവർട്ടുന്നു)
(Reverted 1 edit by Vssun; Why did revert?. (TW))
രവി എന്ന യുവാവ് ഖസാക്ക് എന്ന ഗ്രാമത്തിലെത്തി ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതും രവിയുടെ ഖസാക്കിലെ അനുഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. രവിയുടെ വയസ്സനായ അച്ഛന്‍ ഒരു യുവതിയെ പുനര്‍വിവാ‍ഹം ചെയ്തു. ആദ്യ വിവാഹത്തിലുണ്ടായ മകനായ രവിയും രണ്ടാനമ്മയുമായി [[അഗമ്യഗമനം]] നടക്കുന്നു. കുറ്റബോധത്താല്‍ അച്ഛനില്‍നിന്നും അകന്ന് രവി താംബരത്തെ ബിരുദ പഠനവും ജീവിതവും ഉപേക്ഷിച്ച് പല സ്ഥലങ്ങളിലും അലഞ്ഞുനടന്ന് ഒടുവില്‍ ഖസാക്കില്‍ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഖസാക്കിലേക്ക് വണ്ടികയറുന്നതിനു മുന്‍പ് ഒരു ആശ്രമത്തിലെ അന്തേവാസിനിയുടെ ഉടുമുണ്ട് മാറിയുടുത്താണ് രവി യാത്രതിരിക്കുന്നത്.
 
ഖസാക്കില്‍ രവിയിലൂടെ ആഴമേറിയ ജീവിതമുള്ള പല കഥാപാത്രങ്ങളെയും വിജയന്‍ അവതരിപ്പിക്കുന്നു. സുന്ദരനായ നൈജാമലി, നൈജാമലിയുമായി [[സ്വവര്‍ഗ്ഗരതി]] നടത്തുന്ന ഖസാക്കിലെ മൊല്ലാക്കയായ അള്ളാപ്പിച്ച മൊല്ലാക്ക, മൊല്ലാക്കയുടെ സുന്ദരിയും അഹന്തക്കാരിയുമായ മകള്‍ മൈമുന, മൈമുനയെ വിവാ‍ഹം കഴിക്കുന്ന വൃദ്ധനായ മുങ്ങാംകോഴി, വസൂരി വന്ന് കണ്ണുകാണാത്തവനായ കുപ്പുവച്ചന്‍, അഞ്ചുസഹോദരിമാരില്‍ ഇളയവളായ നീലിയുടെ മകനായ പൊട്ടനായ അപ്പുക്കിളി, മൊല്ലാക്കയ്ക്ക് കൊടുക്കാനുള്ള ആഹാരം മയിലുകള്‍ക്ക് എറിഞ്ഞുകൊടുത്ത് മയിലിന്റെ കൊത്തുവാങ്ങുന്ന കുഞ്ഞാമിന, “നിനക്ക് അച്ഛന്റെ തനിഛ്ഹായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയില്‍ നിന്ന് [[ഈഡിപ്പസ് കോം‌പ്ലെക്സ്|ഈഡിപ്പസ് കോമ്പ്ലക്സ്]] കാരണം ഒളിച്ചോടുന്ന കുട്ടപ്പനാശാരിമാധവന്‍ നായര്‍, തുടങ്ങി പല കഥാപാത്രങ്ങളിലൂടെയും രവിയെ കേന്ദ്രകഥാപാത്രമാക്കി കഥ പുരോഗമിക്കുന്നു.
 
വളരെച്ചുരുങ്ങിയ വാക്കുകളിലൂടെ വലിയ അര്‍ത്ഥങ്ങളും കഥകകളും പറയാനുള്ള വിജയന്റെ കഴിവ് ഈ നോവലില്‍ പ്രതിഫലിക്കുന്നു. ധാരാളം ഉപകഥകളുടെ കഥനം നോവലിലുടനീളം കാണാം. രവി ഒന്നിനും നിയന്ത്രണമില്ലാതെ അനേകം ലൈംഗികാനുഭവങ്ങളിലൂടെയും ഗ്രാമത്തിന്റെ നന്മയിലൂടെയും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങളിലൂടെയും കടന്നുപോവുന്നു. ഒരു പുരുഷനെപ്പോലും സ്പര്‍ശിക്കാതെ രവിയെ സ്നേഹിച്ച് തേടിവന്ന രമ എന്ന പഴയ കാമുകിയുടെ അടുത്തേക്കും രവിക്ക് മടങ്ങിപ്പോവാന്‍ ആകുന്നില്ല. ഒടുവില്‍ സ്കൂള്‍ പൂട്ടാനും പൂട്ടാതിരിക്കുവാനുമുള്ള നീക്കങ്ങള്‍ക്കിടയില്‍ രവി ഖസാക്ക് ഉപേക്ഷിച്ച് നടക്കുന്നു. “കാലവര്‍ഷത്തിന്റെ വെളുത്ത മഴ”യ്ക്ക് ഇടയ്ക്ക് രവി ബസ്സു കാത്തുനില്‍ക്കവേ ഫണം നീട്ടിയ ഉണ്ണിക്കുട്ടന്റെ വികൃതിയില്‍ രവി പാമ്പുകടിച്ച് മരിക്കുന്നു. “ബസ്സുവരാനായി രവി കാത്തുകിടന്നു” എന്ന് വിജയന്‍ പറയുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/629890" എന്ന താളിൽനിന്ന് ശേഖരിച്ചത്