"എം. ചിന്നസ്വാമി സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിന്നസ്വാമി സ്റ്റേഡിയം
 
No edit summary
വരി 37:
}}
[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] സ്ഥിതി ചെയ്യുന്ന '''എം. ചിന്നസ്വാമി സ്റ്റേഡിയം''' ({{lang-kn|ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ}}, ''Chinnasvāmi Krīḍāngaṇa'') ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. [[കബ്ബൺ പാർക്ക്|കബ്ബൺ പാർക്കിനും]], [[എം.ജി. റോഡ് ബാംഗ്ലൂർ|എം.ജി. റോഡിനും]] സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. [[കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ]] (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും [[ബി.സി.സി.ഐ.|ബി.സി.സി.ഐ.യുടെയും]] പ്രസിഡണ്ടായിരുന്ന [[എം.ചിന്നസ്വാമി|എം.ചിന്നസ്വാമിയുടെ]] സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ടീമിന്റെയും, [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും]] ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.
{{Test cricket grounds in India}}
[[വർഗ്ഗം:ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ]]
[[en:M. Chinnaswamy Stadium]]
"https://ml.wikipedia.org/wiki/എം._ചിന്നസ്വാമി_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്