"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
ഇതിനായി 1838-ൽ ബ്രിട്ടീഷുകാരും [[സിഖ്|സിഖുകാരും]] ഷാ ഷൂജയും ചേർന്ന് ഒരു ത്രികക്ഷി ഉടമ്പടി എന്നറിയപ്പെടുന്ന ഒരു ധാരണയിലേർപ്പെടുകയും ഷാ ഷൂജയെ അഫ്ഗാനിസ്താനിൽ ഭരണത്തിലേറ്റുമെന്ന് 1838 ഒക്ടോബര്‍ 1-ന് സിംലയിൽ വച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ [[ഓക്ലന്റ് പ്രഭു]] പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 1839-ൽ ഷാ ഷൂജ, ബ്രിട്ടീഷുകാരോടൊപ്പം അഫ്ഗാനിസ്താൻ ആക്രമണത്തിൽ പങ്കെടുക്കുകയും 1839 ഏപ്രിൽ 25-ന് കന്ദഹാറും ഓഗസ്റ്റ് 7-ന് കാബൂളും പിടിച്ചടക്കുകയും കാബൂളിലെ ഭരണാധികാരിയായി അവരോധിക്കപ്പെടുകയും ചെയ്തു<ref name=afghans16>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=16-War with Britain|pages=245-252|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA245#v=onepage&q=&f=false}}</ref>.
== അന്ത്യം ==
1839-ൽ കാബൂളിൽ അധികാരത്തിലേറിയെങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ആജ്ഞാനുവർത്തിയായി ഭരണം നടത്താനേ ഷാ ഷൂജക്ക് സാധിച്ചുള്ളൂ. 1842-ൽ ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് പിൻ‌വാങ്ങിയതിനുശേഷം, തദ്ദേശീയരായ ബ്രിട്ടീഷ് വിരുദ്ധരുടെ ശക്തമായ പ്രേരണ മൂലം ജലാലാബാദിലെ ബ്രിട്ടീഷ് സൈനികകേന്ദ്രത്തിലേക്ക് ഷാ ഷൂജ സൈനികാക്രമണം നടത്തി. ഇതിൽ തോറ്റോടിയ ഷൂജ, കാബൂളിലെ ബാലാ ഹിസാറിനടുത്തുവച്ച് കൊല്ലപ്പെടുകയായിരുന്നു.<ref name=afghans16/>
 
ഷൂജയുടെ പുത്രനായിരുന്ന ഫത് ജംഗ്, കാബൂളിൽ പിന്നീട് അധികാരത്തിലുണ്ടായിരുന്നെങ്കിലും പോപത്സായ്/സാദോസായ്ക്കളുടെ പിന്തുണമാത്രമേ ഇയാൾക്കുണ്ടായിരുന്നുള്ളൂ. ബാരക്സായ് വംശജർ ഇയാളെ എതിർത്തിരുന്നു. 1842-ൽ ബ്രിട്ടീഷുകാർ ഫത് ജംഗിനെ പരാജയപ്പെടുത്തി കാബൂൾ കൊള്ളയടിക്കുകയും, അയാളുടെ ഇളയ സഹോദരൻ ഷാപൂറിനെ അധികാരമേല്‍പ്പിച്ച് മടങ്ങുകയും ചെയ്തു. ഇതിനു ശേഷം ദോസ്ത് മുഹമ്മദ് ഖാന്റെ പുത്രനായ മുഹമ്മദ് അക്ബർ ഖാൻ, ഷാപൂറിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേറുകയും ചെയ്തു.<ref name=afghans16/>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്