"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
=== സീസറും ക്രിസ്തുവും ===
 
പരമ്പരയിലെ 1944-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിന് "[[ജൂലിയസ് സീസര്‍|സീസറും]] [[ക്രിസ്തു|ക്രിസ്തുവും]]" എന്നാണ് പേരിട്ടത്. ചരിത്രത്തിലെ മഹാസം‌രംഭങ്ങളിലൊന്നായ [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റേയും]] അതിന്റെ പിന്നാമ്പുറങ്ങളിലൊന്നില്‍ പാര്‍ശ്വവല്‍കൃത മുന്നേറ്റമായി തുടങ്ങിയ [[ക്രിസ്തുമതം]] ക്രമേണ അതിനെ ഗ്രസിച്ച് കീഴടക്കി അതിജീവിക്കുന്നതിന്റേയും കഥയാണ് ഈ വാല്യം പറഞ്ഞത്. ഒരു കവലപ്പട്ടണമെന്ന നിലയിൽ നിന്ന് ലോകമേധാവിത്വത്തിലേയ്ക്കു വളർന്ന [[റോം]] കിഴക്കു ക്രൈമിയ മുതൽ പടിഞ്ഞാറ് [[ജിബ്രാൾട്ടർ കടലിടുക്ക്|ജിബ്രാൾട്ടർ]] വരേയും, തെക്ക് [[യൂഫ്രട്ടീസ്|യൂഫ്രട്ടീസ് നദി]] മുതൽ വടക്ക് ഇന്നത്തെ ഉത്തര [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഹാഡ്രിയന്റെ ഭിത്തി വരേയും ശാന്തിയുടെ രണ്ടു നൂറ്റാണ്ടുകൾ പുലർത്തിയതും, പശ്ചിമ യൂറോപ്പിലും മദ്ധ്യധരണി പ്രദേശങ്ങളിലും പൗരാണിക സംസ്കാരം പരത്തിയതും, ചുറ്റുപാടുമുള്ള കാടത്തത്തിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള സാമ്രാജ്യത്തിന്റെ ശ്രമങ്ങളും അതിന്റെ മെല്ലെയുള്ള ചുരുക്കവും അവസാനത്തെ വിനാശകരമായ പതനവും ഈ ആഖ്യാനത്തിൽ വിവരിക്കപ്പെടുന്നു. [[യെരുശലേം|യെരുശലേമിലെ]] അരമനയിൽ പീലാത്തോസിനു മുൻപിൽ സാമ്രാജ്യത്തോടു മുഖാമുഖം നിന്ന [[യേശുക്രിസ്തു|ക്രിസ്തുവിന്റെ]] പേരിൽ ഉത്ഭവിച്ച മതം, വേട്ടയാടപ്പെടുന്ന ആൾക്കൂട്ടമെന്ന അവസ്ഥയിൽ നിന്ന് സമയത്തിന്റേയും ക്ഷമയുടേയും ബലത്തിൽ വളർന്ന്, ആദ്യം സാമ്രാജ്യത്തിന്റെ സൗഹൃദവും പിന്നെ അതിനുമേൽ യജമാനത്ത്വവും കൈവരിച്ച് ഒടുവിൽ അതിന്റെ പിന്തുടർച്ചാവകാശിയാകുന്ന കഥയും ഇതോടൊപ്പം വായിക്കാം.<ref>Caesar and Christ, ആമുഖം(പുരം vii)</ref>
 
രണ്ടു നൂറ്റാണ്ടു കാലത്തെ ഡുറാന്റിന്റെ ശൈലിയും സമീപനരീതിയും ഈ വാല്യത്തിലും പ്രകടമാണ്. റോമന്‍ ചിന്തകനായ [[സെനെക്ക|സെനെക്കയെക്കുറിച്ചുള്ള]] ഒരു നിരീക്ഷണം ഇങ്ങനെയാണ്:-
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്