"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 79:
=== നെപ്പോളിയന്റെ യുഗം ===
[[ചിത്രം:Age of napoleon.jpg|thumb|175px|left|"നെപ്പോളിയന്റെ യുഗം" - അവസാനത്തേതായ പതിനൊന്നാം വാല്യം]]
"[[റുസ്സോ|റുസ്സോയും]] വിപ്ലവവും" എന്ന പത്താം വാല്യമായിരിക്കും സംസ്കാരത്തിന്റെ കഥയില്‍ അവസാനത്തേത് എന്നാണ് ഡുറാന്റുമാര്‍ ആദ്യം കരുതിയത്. അതിനാല്‍, ആ വാല്യത്തെ തുടര്‍ന്ന്, "ചരിത്രത്തിന്റെ പാഠങ്ങള്‍" എന്ന ഒരു ലഘുരചന അവലോകനവും സംഗ്രഹവുമെന്നോണം അവര്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പിന്നീട് കഥ കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയ "[[നെപ്പോളിയന്|നെപ്പോളിയന്റെ]] യുഗം" എന്ന വാല്യം കൂടി പ്രസിദ്ധീകരിച്ചു. 1789-ലാരംഭിച്ച [[ഫ്രഞ്ചു വിപ്ലവം|ഫ്രഞ്ചുവിപ്ലവത്തിന്റെ]] കഥ വിസ്തരിച്ചു പറയുന്ന ഈ വാല്യം, "വിപ്ലവത്തിന്റെ മകനായിരുന്ന ശേഷം പ്രതിവിപ്ലവത്തിന്റെ മരുമകനായി മാറിയ"<ref name = "pg"/> [[നെപ്പോളിയൻ|നെപ്പോളിയന്റെ]] വളര്‍ച്ചയും തകര്‍ച്ചയുമെല്ലാം വിശദമായി പരിഗണിക്കുന്നു. 1921-ൽ തന്നെ നെപ്പോളിയനെക്കുറിച്ച് പത്തു പ്രഭാഷണങ്ങൾ [[വിൽ ഡുറാന്റ്]] നടത്തിയിരുന്ന കാര്യം അനുസ്മരിച്ചുകൊണ്ട്, അറുപതു വർഷക്കാലത്തിനിടെ അദ്ദേഹത്തെക്കുറിച്ചു സമാഹരിച്ച വിവരങ്ങൾ ഈ വാല്യത്തിന്റെ രചനയിൽ ഉപയോഗിച്ചതായി ഇതിന്റെ മുഖവുരയിൽ പറയുന്നു.<ref>"One of us was rash enough to give ten lectures on Napoleon in 1921" The Age of Napoleon, Preface(പുറം vii)</ref>
സംഹാരത്തിന്റെയും വിനാശത്തിന്റേയും മൂർത്തിയെന്നതിനു പകരം അധികാരമോഹത്തിന്റെയും അതിരറ്റ സ്വപ്നങ്ങളുടെയും വഴി പിന്തുടർന്ന വ്യക്തിയായി ഈ വാല്യത്തിനൊടുവിലെ ഉത്തരാഖ്യാനത്തിൽ [[നെപ്പോളിയൻ|നെപ്പോളിയനെ]] ഡുറാന്റുമാർ വിലയിരുത്തുന്നു. [[ഫ്രാൻസ്|ഫ്രാൻസിനും]] [[യൂറോപ്പ്|യൂറോപ്പിനും]] എന്താണു ആവശ്യമെന്ന് അവിടങ്ങളിലെ പൗരന്മാരേക്കാൾ നന്നായി തനിക്ക് അറിയാമെന്നു വിശ്വസിച്ച സ്വേച്ഛാപതിയായിരുന്നു അദ്ദേഹം; അതോടൊപ്പം, തന്റേതായ രീതിയിൽ മഹാമനസ്കനും മൃദുഹൃദയനും ക്ഷമാശീലനും ആയിരുന്നു. ഒടുവിൽ രോഗങ്ങളും വൈദ്യന്മാരും, [[റഷ്യ|റഷ്യയിൽ]] നേരിട്ട വൻപരാജയവും, വിശുദ്ധ ഹെലേനാ ദ്വീപിലെ മരിച്ചുള്ള ജീവിതവും അദ്ദേഹത്തിന്റെ പാപങ്ങൾക്ക് പരിഹാരമായെന്നും ഗ്രന്ഥകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു.<ref>The Age of Napoleon(പുറം 779)</ref>
[[ഫ്രഞ്ചു വിപ്ലവം]] മുതല്‍ 1840 വരെയുള്ള കാലത്തെ ചരിത്രമാണ് ഇതിലുള്ളത്. 1975-ലാണ് ഡുറാന്റുമാരുടെ ബൃഹദ്സംരംഭത്തിന്റെ ഈ അന്തിമവാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
== എഴുതപ്പെടാതെ പോയ വാല്യങ്ങള്‍ ==
|