"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
 
 
യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ചരിത്രരചനയെ "നമ്മുടെ പൗരസ്ത്യപൈതൃകം" എന്ന ആദ്യവാല്യത്തിൽ നിശിതമായി വിമർശിച്ച ഡുറാന്റിന്റെ പരമ്പരയും, അതിന്റെ സമാപ്തിയിൽ വലിയൊരളവുവരെ യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ളതായി പരിണമിച്ചു എന്ന് കേരളത്തിലെ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും]] വിമർശകനുമായ [[പി. ഗോവിന്ദപ്പിള്ള]] ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനൊന്നു വാല്യങ്ങളിൽ, അവസാനത്തെ നാലെണ്ണത്തിലെ കേന്ദ്രവ്യക്തിത്വങ്ങളായ [[ലൂയി പതിനാലാമൻ]], [[വോൾട്ടയർ]], [[റുസ്സോ]], [[നെപ്പോളിയൻ]] എന്നിവർ ഫ്രാൻസുമായി ബന്ധപ്പെട്ടവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പരമ്പരയിലെ ഇത്തരം കുറവുകളെ കുറവുകളെ [[ചന്ദ്രൻ|ചന്ദ്രനിലെ]] കളങ്കത്തോട് ഉപമിക്കുന്ന ഗോവിന്ദപ്പിള്ള, ഇതിനെ തന്റെ ഇഷ്ടകൃതിയെന്ന് വിശേഷിപ്പിക്കുകയും "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം", "സമ്പൂർണ്ണ വിദ്യാഭ്യാസപദ്ധതി" എന്നൊക്കെ പുകഴ്ത്തുകയും ചെയ്യുന്നു.<ref name = "pg"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്