"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
==കാനേഷുമാരി ഭാരതത്തിൽ==
[[ഭാരതം|ഭാരതത്തിൽ]] പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ [[മൗര്യ സാമ്രാജ്യം|മൗര്യചക്രവർത്തിയായിരുന്ന]] [[അശോകൻ|അശോകന്റെ]] ഭരണകാലത്തും [[ഗുപ്ത സാമ്രാജ്യം|ഗുപ്ത ഭരണകാലത്തും]] [[ഭാരതം|ഭാരതത്തിൽ]] ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്. [[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[അക്ബർ|അക്ബറിന്റെ]] കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
 
ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ [[കാനേഷുമാരി]] നടന്നു. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം [[ജാതി]], [[മതം]] തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് [[ആയൂർദൈർഘ്യം]], [[ശിശുമരണം]], മാതൃമരണം, [[സാക്ഷരത]], [[ജനസാന്ദ്രത]], [[സ്ത്രീ-പുരുഷ അനുപാതം]] തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/627994" എന്ന താളിൽനിന്ന് ശേഖരിച്ചത്