"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
[[ചിത്രം:The renaissance.jpg|thumb|left|175px|"സംസ്കാരത്തിന്റെ കഥ"-യിൽ ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ചരിത്രം വിവരിക്കുന്ന അഞ്ചാം വാല്യം]]
ഈ പരമ്പരയിലെ അഞ്ചാം വാല്യം നവോത്ഥാനകാലത്തെ ഇറ്റലിയുടെ ചരിത്രത്തെക്കുറിച്ചായിരുന്നുചരിത്രമാണ്‌. ക്രിസ്ത്വബ്ദം 1304 മുതൽ 1576 വരെയുള്ള കാലഘട്ടമാണ്‌ അതിൽ പരിഗണിക്കപ്പെട്ടത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കവി പെട്രാർക്കിന്റെ ജനനത്തേയും നവോത്ഥാനകലയിലെ അത്ഭുതപ്രതിഭകളിലൊരാളായിരുന്ന റ്റിഷന്റെ(Titian) മരണത്തേയും ആണ്‌ ഈ കാലസന്ധികൾ സൂചിപ്പിച്ചത്. ഈ വാല്യത്തിന്റെ സമാപനഭാഗത്ത് മൈക്കെലാഞ്ചലോയുടെ കലാജീവിതത്തെ ഉപസംഹരിക്കുമ്പോൾ ഡുറാന്റ് ഇങ്ങനെ നിരീക്ഷിക്കുന്നു:-
 
{{Cquote|അവസാന വാക്ക് വിനയത്തിന്റേതാകണം. എന്തിലും തലയിടുന്ന മർത്ത്യജീവികളായ നാം, ദൈവങ്ങളുടെ വിധികർത്താക്കളായി ഭാവിക്കുമ്പോഴും അവരുടെ ദൈവവികതയെ നിഷേധിക്കരുത്. ആരാധ്യപുരുഷന്മാരുടെ അമ്പലങ്ങൾക്കു പുറത്ത് വിവേചനാശക്തിയെ ഇട്ടുപോകുമ്പോൾ മാത്രമേ, വീരാരാധനയെക്കുറിച്ച് നാം ലജ്ജിക്കേണ്ടതുള്ളു........ദൈവം എന്താണെന്നു അറിയാനോ, നന്മയും തിന്മയും, വേദനയും സൗന്ദര്യവും, വിനാശവും ഉദാത്തതയും ഇത്രമേൽ കെട്ടുപിണഞ്ഞു കാണുന്ന ഈ പ്രപഞ്ചത്തെ മനസ്സിലാക്കാനോ നമുക്കാവില്ല. എന്നാൽ കുഞ്ഞിനെ ഓമനിക്കുന്ന അമ്മയുടേയും, ക്രമമില്ലായ്മയ്ക്ക് ക്രമവും, ദ്രവ്യത്തിന്‌ അർത്ഥവും, ചിന്തയ്ക്കും രൂപത്തിനും കുലീനതയും നൽകുന്ന ജീനിയസിന്റേയും സാന്നിദ്ധ്യത്തിൽ, ലോകത്തിന്റെ ജീവനും മനസ്സും നിയമവുമായിരിക്കുന്ന അജ്ഞേയ ജ്ഞാനത്തോട് നാം എത്താവുന്നത്ര അടുത്തായിരിക്കുന്നു<ref>The Renaissance (പുറം 723)</ref>}}
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്