"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
==വിലയിരുത്തൽ==
 
ഡുറാന്റുമാരുടെ ഈ രചന, ലളിതവൽക്കരണങ്ങളും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ആധാരമാക്കുന്നആധാരമാക്കിയുള്ള തോന്നിയമട്ടിലെ വിധിയെഴുത്തുകളും, കഥപറച്ചിലും കൊണ്ട് ചരിത്ര സത്യങ്ങളെ കൈകാര്യം ചെയ്യാനുള്ള അശ്രദ്ധമായൊരു സം‌രംഭമെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രകാരനായ ജെ.എച്ച് പ്ലമ്പ് ഡുറാന്റുമാരുടെ പരമ്പരയെ വിമർശിച്ച് പറഞ്ഞത്, "ചരിത്രകാരന്മാരുടെ പ്രൊഫഷനൽ ലോകത്തിനപ്പുറം ചരിത്രസത്യം കണ്ടെത്തപ്പെടുക സാധ്യമല്ല" എന്നാണ്‌. <ref> ജെ. എച്ച്. പ്ലമ്പ്, ന്യൂ യോർക്ക് റിവ്യൂ ഓഫ് ബുക്ക്സ്; 1965 ഒക്ടോബർ 28-ലെ ക്രിസ്ത്യൻ സയൻസ് മോനിറ്റർ പത്രത്തിൽ എഴുതിയ “Is History Only for the Historians?” എന്ന ലേഖനത്തിൽ Arnold Beichman ഉദ്ധരിച്ചിരിക്കുന്നത്.</ref> പണ്ഡിതന്മാർക്കായി നിശ്ചിതമായ ചരിത്രം സത്യം കണ്ടെത്തുകയല്ല ഡുറാന്റുമാർ ലക്ഷ്യം വച്ചത് എന്നാണ്‌ ഈ വിമർശനത്തിനുള്ള മറുപടി. ചരിത്രസംബന്ധിയായ സംഗ്രവിജ്ഞാനം വലിയ അളവിലും മനസ്സിലാകുന്ന രൂപത്തിനും അഭ്യസ്തവിദ്യരായ സാധാരണക്കാർക്ക് ലഭ്യമാക്കുകയായിരുന്നു അവരുടെ സം‌രംഭത്തിന്റെ ലക്ഷ്യം.
 
 
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്