"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92:
 
ഡുറാന്റുമാരുടെ ഈ രചന, ലളിതവൽക്കരണങ്ങളും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ആധാരമാക്കുന്ന തോന്നിയമട്ടിലെ വിധിയെഴുത്തുകളും, കഥപറച്ചിലും കൊണ്ട് ചരിത്ര സത്യങ്ങളെ കൈകാര്യം ചെയ്യാനുള്ള അശ്രദ്ധമായൊരു സം‌രംഭമെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രകാരനായ ജെ.എച്ച് പ്ലമ്പ് ഡുറാന്റുമാരുടെ പരമ്പരയെ വിമർശിച്ച് പറഞ്ഞത്, "ചരിത്രകാരന്മാരുടെ പ്രൊഫഷനൽ ലോകത്തിനപ്പുറം ചരിത്രസത്യം കണ്ടെത്തപ്പെടുക സാധ്യമല്ല" എന്നാണ്‌. <ref> ജെ. എച്ച്. പ്ലമ്പ്, ന്യൂ യോർക്ക് റിവ്യൂ ഓഫ് ബുക്ക്സ്; 1965 ഒക്ടോബർ 28-ലെ ക്രിസ്ത്യൻ സയൻസ് മോനിറ്റർ പത്രത്തിൽ എഴുതിയ “Is History Only for the Historians?” എന്ന ലേഖനത്തിൽ Arnold Beichman ഉദ്ധരിച്ചിരിക്കുന്നത്.</ref> പണ്ഡിതന്മാർക്കായി നിശ്ചിതമായ ചരിത്രം സത്യം കണ്ടെത്തുകയല്ല ഡുറാന്റുമാർ ലക്ഷ്യം വച്ചത് എന്നാണ്‌ ഈ വിമർശനത്തിനുള്ള മറുപടി. ചരിത്രസംബന്ധിയായ സംഗ്രവിജ്ഞാനം വലിയ അളവിലും മനസ്സിലാകുന്ന രൂപത്തിനും അഭ്യസ്തവിദ്യരായ സാധാരണക്കാർക്ക് ലഭ്യമാക്കുകയായിരുന്നു അവരുടെ സം‌രംഭത്തിന്റെ ലക്ഷ്യം.
 
യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ചരിത്രരചനയെ "നമ്മുടെ പൗരസ്ത്യപൈതൃകം" എന്ന ആദ്യവാല്യത്തിൽ നിശിതമായി വിമർശിച്ച ഡുറാന്റിന്റെ പരമ്പരയും, അതിന്റെ സമാപ്തിയിൽ വലിയൊരളവുവരെ യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ളതായി പരിണമിച്ചു എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും വിമർശകനുമായ പി. ഗോവിന്ദപ്പിള്ള ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്