"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
"സംസ്കാരത്തിന്റെ കഥ" എന്ന ഗ്രന്ഥനാമത്തിലെ 'കഥ' എന്ന വാക്കുകൊണ്ട് ഡുറാന്റ് ഉദ്ദേശിച്ചത് തന്റെ ഗ്രന്ഥം സ്കൂള്‍ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതൊരാള്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതാണെന്നാണ്. എന്നാല്‍ വായന രസകരവും എളുപ്പവുമാക്കിയത് ഗുണമേന്മയിലുള്ള നിഷ്കര്‍ഷ വിടാതെയാണ്. ആദ്യവാല്യമായ "നമ്മുടെ പൗരസ്ത്യപൈതൃകം" എഴുതുന്നതിനുമാത്രമായി ഡുറാന്റ് രണ്ടുവട്ടം ലോകം ചുറ്റിക്കറങ്ങി. അഗാധമായ പാണ്ഡിത്യവും, വിശദവിവരങ്ങളിലുള്ള ഊന്നലും, തത്ത്വചിന്താപരമായ സമീപനവുമെല്ലാം ഓരോ വാല്യത്തേയും അനുഗ്രഹിച്ചിരുന്നു. ഫലിതം കലര്‍ന്ന തത്ത്വചിന്ത പലയിടത്തും കാണാം. മനുഷ്യചരിത്രത്തിന്റെ ആദിമദശയിലെ ദാരുണമായ ജീവിതസാഹചര്യങ്ങളില്‍ ആത്മഹത്യ സാധാരണമായിരുന്നുവെന്ന് പറഞ്ഞതിനുശേഷമുള്ള ഈ നിരീക്ഷണം ഉദാഹരണമാണ്:-
 
 
{{Cquote|ആര്‍ത്തിയെ സമ്പാദ്യശീലവും, ആക്രമണവാസനയെ സം‌വാദകൗതുകവും, കൊലപാതകമോഹത്തെ വ്യവഹാരശീലവും, [[ആത്മഹത്യ|ആത്മഹത്യയെ]] തത്ത്വചിന്തയുമായി വര്‍ഗ്ഗപരിവര്‍ത്തനം ചെയ്യുകയായിരുന്നു സംസ്കാരത്തിന്റെ ദൗത്യം. ദുര്‍ബ്ബലരെ തിന്നൊടുക്കുമ്പോള്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നുകൊള്ളാമെന്ന് ശക്തന്മാര്‍ സമ്മതിച്ചതുതന്നെ വലിയൊരു മുന്നേറ്റമായിരുന്നു. <ref>Our Oriental Heritage - പുറം 53</ref> }}
 
 
പ്രാചീനസംസ്കാരങ്ങളില്‍ പൗരോഹിത്യം നിര്‍വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഡുറാന്റിന്റെ നിരീക്ഷണം ഇതാണ്:-
 
 
{{Cquote|പുരോഹിതന്‍ മതത്തെ സൃഷ്ടിക്കുകയല്ല, അതിനെ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. പൗരോഹിത്യത്തിന്റെ കണ്ടെത്തലിലോ കൗശലത്തിലോ എന്നതിനേക്കാള്‍ മനുഷ്യന്റെ ജിജ്ഞാസയിലും, ഭയത്തിലും, അര‍ക്ഷാബോധത്തിലും, പ്രത്യാശയിലും, ഏകാന്തതാവ്യസനത്തിലുമാണ് മതത്തിന്റെ തുടക്കം. അന്ധവിശ്വാസത്തെ എതിര്‍ക്കാതിരുന്നതും, ചിലതരം അറിവുകള്‍ കുത്തകയാക്കി വച്ചതും പുരോഹിതന്റെ തെറ്റാണെന്ന് സമ്മതിക്കാം. എന്നാല്‍ അയാള്‍ അന്ധവിശ്വാസത്തിന് അതിരുനിശ്ചയിക്കുകയും പലപ്പോഴും അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് പുരോഹിതന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ പകര്‍ന്നുനല്‍കി; സമൂഹത്തിന്റെ വളര്‍ന്നുകൊണ്ടിരുന്ന സാംസ്കാരിക പൈതൃകത്തിന് അയാള്‍ ചുമതലക്കാരനും സം‌വാഹകനും ആയിരുന്നു. ശക്തന്മാരുടെ അനിവാര്യമായ ചൂഷണത്തില്‍ ദുര്‍ബ്ബലന്മാരെ അയാള്‍ ആശ്വസിപ്പിച്ചു. മതം കലയെ പോഷിപ്പിച്ചതും മനുഷ്യന്റെ സദാചാരബോധത്തെ അതിഭൗതിന്യായങ്ങളുടെ ആശ്രയത്തില്‍ താങ്ങി നിര്‍ത്തിയതും പുരോഹിതനെ മദ്ധ്യവര്‍ത്തിയാക്കിയാണ്. അയാള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ അയാളെ സൃഷ്ടിക്കുമായിരുന്നു.<ref>Our Oriental Heritage - പുറം 68</ref>}}
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്