"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ദുറാനി സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്ന [[തിമൂർ ഷാ]], 1793 മേയ് 20-ന് കാബൂളില്‍ വച്ച് ആകസ്മികമായാണ് മരണമടഞ്ഞത്. 23 ആണ്മക്കളും 13 പെണ്മക്കളുമായി 36 മക്കള്‍ തിമൂറിനുണ്ടായിരുന്നു. തിമൂറിന്റെ മരണസമയത്ത്, മൂത്തമകന്‍ ഹുമായൂണ്‍, കന്ദഹാറിലേയും മറ്റൊരു മകന്‍ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ്]] ഹെറാത്തിലേയും, അബ്ബാസ് എന്ന ഒരു മകന്‍ പെഷവാറിലേയും ഭരണനിര്‍വാഹകരായിരുന്നു. മൂവരും യഥാക്രമം സാദോസായ്, പോപത്സായ്, ഇഷാഖ്സായ് വംശത്തില്‍പ്പെട്ട സ്ത്രീകളില്‍ തിമൂറിനുണ്ടായ പുത്രന്മാരായിരുന്നു.
 
തിമൂറിന്റെ മരണസമയത്ത് പ്രബലരായ ഈ മൂന്നു മക്കളും കാബൂളിലുണ്ടായിരുന്നില്ല. യൂസഫ്സായ് വംശത്തില്‍പ്പെട്ട സ്ത്രീയില്‍ തിമൂറിനുണ്ടായ പുത്രന്മാരിലൊരാളായിരുന്നു സമാൻ ഷാ. പിൽക്കാലത്ത് ചക്രവർത്തിയായ [[ഷുജ അൽ മുൾക്]] സമാന്റെ നേർ സഹോദരനായിരുന്നു. സമാനും ഷൂജയും മാത്രമേ തിമൂറിന്റെ മരണസമയത്ത് കാബൂളിലുണ്ടായിരുന്നുള്ളൂ. ഇവരിൽ മൂത്തവനായ സമാന്‍, തിമൂറിന്റെ മരണശേഷം സമാന്‍ ഷാ എന്ന പേരില്‍ അധികാരമേറ്റു. [[അഹ്മദ് ഷാ ദുറാനി|അഹമ്മദ് ഷായുടെ]] മുൻ‌കാല ഉപദേഷ്ടാവായിരുന്ന ഹജ്ജി ജമാൽ ഖാന്റെ പുത്രൻ, പയിന്ദ മുഹമ്മദ് ഖാന്‍ മുഹമ്മദ്സായുടെ ശക്തമായ പിന്തുണയോടുകൂടിയാണ് ഈ കിരീടധാരണം നടന്നത്. ഇതിനായി, കാബൂളിലുണ്ടായിരുന്ന മിക്കവാറും രാജകുമാരന്മാരേയും അപ്പര്‍ ബാല ഹിസാറില്‍ തടവിലാക്കി. തിമൂറിന്റെ മൂത്തമകനായിരുന്ന ഹുമായൂണിനെ, അന്ധനാക്കിയതിനു ശേഷമാണ് ഇവിടെ തടവിലാക്കിയത്<ref name=afghans15/>.
 
== വെല്ലുവിളികളും വിജയങ്ങളും==
ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ത്തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളേയും സമാന്‍ ഷാ സമര്‍ത്ഥമായി നേരിട്ടു. ഇതിനായി നിരവധി പേരെ സ്ഥാനഭ്രഷ്ടരാക്കുകയും വധിക്കുകയും ചെയ്തു. ഇതോടെ സ്വന്തം വംശക്കാരായ ദുറാനികള്‍ക്കിടയില്‍ സമാന്‍ ഷായുടെ മതിപ്പ് കുറഞ്ഞു വരുകയും തന്റെ അംഗരക്ഷകരായ ഷിയാ ഖ്വിസില്‍ബാഷ് സൈനികരാല്‍ ചുറ്റപ്പെട്ട് അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്