"വൈദ്യുതകാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
വൈദ്യുത പ്രവാഹത്തിലൂടെ കാന്തിക സ്വഭാവം കൈവരിക്കുന്ന തരം കാന്തങ്ങളാണ് വൈദ്യുത കാന്തങ്ങൾ. വൈദ്യുത പ്രവാഹം നിലക്കുന്നതോടെ ഇവയുടെ കാന്തിക ക്ഷേത്രം അപ്രത്യക്ഷമാകുന്നു.
 
വൈദ്യുതി സം‌വഹിക്കുന്ന ഒരു [[ചാലകം]] അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം സൃഷ്ടിക്കുന്നു. ഇത് ഒരു ലളിതമായ വൈദ്യുത കാന്തമായി കണക്കാക്കാം. ഇങ്ങനെയുണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിന് നേർ അനുപാതത്തിലായിരിക്കും.
 
ഇത്തരത്തിൽ ഉണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് കൂട്ടുന്നതിനു വേണ്ടി ചാലകത്തെ ഒരു ചുരുളാക്കി വയ്ക്കുന്നു. അപ്പോൾ ചുരുളിന്റെ ഓരോ ചുറ്റും(turn) നിർമ്മിക്കുന്ന കാന്തിക ബലരേഖകൾ ചുരുളിന്റെ അക്ഷത്തിലൂടെ കടന്നു പോകുകയും അങ്ങനെ തീവ്രത കൂടിയ കാന്തിക ക്ഷേത്രം സം‌ജാതമാകുകയും ചെയ്യുന്നു.
 
{{Physics-stub}}
"https://ml.wikipedia.org/wiki/വൈദ്യുതകാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്